Home
News

എയർടെൽ, വിഐ; 299 രൂപ പ്രീപെയ്ഡ് പ്ലാനും ആനുകൂല്യങ്ങളും വിശദാംശങ്ങളും

രാജ്യത്തെ ടെലികോം കമ്പനികൾ അടുത്തിടെ നടത്തിയ താരിഫ് വർധന അവർ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കിൽ വലിയ മാറ്റങ്ങൾ വരുത്തി. ഇന്ത്യയിലെ എല്ലാ സ്വകാര്യ ടെലികോം കമ്പനികളും അവരുടെ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് ഏകദേശം 20 മുതൽ 25 ശതമാനം വരെ കൂട്ടി. പുതിയ പ്ലാനുകളെക്കുറിച്ച് അറിയാനും ആവശ്യങ്ങൾക്ക് അനുസരിച്ച് ക്രമീകരിക്കുന്നതിനും ഉപയോക്താക്കൾക്ക് കുറച്ച് സമയം വേണ്ടി വരും.

വോഡഫോൺ ഐഡിയ

ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും സമാനമായ താരിഫുകളിലും അല്ലാതെയും നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, അവർ നൽകുന്ന ഓഫറുകൾ ഓരോന്നും വ്യത്യസ്തമാണ്. വ്യത്യസ്ത ആനുകൂല്യങ്ങളുള്ള ധാരാളം പ്ലാനുകൾ കമ്പനികൾ നൽകുന്നുണ്ടെങ്കിലും, യൂസേഴ്സ് സാധാരണയായി ഉപയോഗിക്കുന്ന പ്ലാനുകളിൽ ഒന്നാണ് 1.5ജിബി പ്രതിദിന ഡാറ്റ പ്ലാൻ. ഏയർടെലും വിഐയും 299 രൂപയ്ക്ക് നൽകുന്ന 1.5 ജിബി ഡാറ്റ പ്ലാനുകളും അവയുടെ വിശദമായ ആനുകൂല്യങ്ങളും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മറ്റ് പ്ലാനുകളും ചുവടെ സൂചിപ്പിച്ചിരിക്കുന്നു.

വോഡഫോൺ ഐഡിയ - 299 രൂപ പ്ലാൻ

വോഡഫോൺ ഐഡിയ - 299 രൂപ പ്ലാൻ

വോഡഫോൺ ഐഡിയ അല്ലെങ്കിൽ വിഐ അതിന്റെ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം 299 രൂപ പ്ലാൻ വാഗ്ദാനം ചെയ്യുന്നു, അത് ഓരോ ദിവസവും 1.5 ജിബി ഡാറ്റയുടെ ആനുകൂല്യം നൽകുന്നു. പ്ലാനിന്റെ വാലിഡിറ്റി കാലയളവ് 28 ദിവസമാണ് കൂടാതെ പ്രതിദിനം 100 എസ്എംഎസുകൾക്കൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഈ പ്ലാനിന്റെ അധിക നേട്ടങ്ങളിൽ "ബിംഗ് ഓൾ നൈറ്റ്" ഫീച്ചർ ഉൾപ്പെടുന്നു, ഇത് ഉപയോക്താക്കളെ അർദ്ധരാത്രി 12 മുതൽ രാവിലെ 6 മണി വരെ പരിധിയില്ലാത്ത ഇന്റർനെറ്റ് ഉപയോഗിക്കാൻ അനുവദിക്കുന്നു. വീക്കെൻഡ് റോൾ ഓവർ ഡാറ്റ ഫീച്ചറും പ്ലാനിൽ ലഭ്യമാണ്. ഇത് കൂടാതെ, ഉപയോക്താക്കൾക്ക് എല്ലാ മാസവും 2ജിബി ഡാറ്റ ബാക്കപ്പും അധികമായി ലഭിക്കുന്നു.

ഭാരതി എയർടെൽ - 299 രൂപ പ്ലാൻ

ഭാരതി എയർടെൽ - 299 രൂപ പ്ലാൻ

ഭാരതി എയർടെല്ലും സമാനമായ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 299 രൂപയ്ക്ക്, ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റി കാലയളവിൽ എല്ലാ ദിവസവും 1.5 ജിബി ഇന്റർനെറ്റ് ഡാറ്റ ലഭിക്കും. ഡാറ്റയുടെ നിശ്ചിത പരിധിക്കപ്പുറം, ഉപയോക്താക്കൾക്ക് 64 കെബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റ് ആസ്വദിക്കാനാകും. പായ്ക്ക് യഥാർത്ഥത്തിൽ അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോയുടെ മൊബൈൽ പതിപ്പിന്റെ സൗജന്യ ട്രയലിലേക്കുള്ള ആക്‌സസ്, വിങ്ക് മ്യൂസിക്, ഷാ അക്കാദമി, അപ്പോളോ സർക്കിൾ എന്നിവയിലേക്കുള്ള ആക്‌സസ് ഉൾപ്പെടെയുള്ള മറ്റ് ചില ഓഫറുകളും പ്ലാനിന്റെ അധിക നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

299 രൂപയ്ക്ക് താഴെയുള്ള കൂടുതൽ ഓഫറുകൾ

299 രൂപയ്ക്ക് താഴെയുള്ള കൂടുതൽ ഓഫറുകൾ

രണ്ട് ടെലികോം കമ്പനികളും 299 രൂപയിൽ താഴെ നിരവധി അൺലിമിറ്റഡ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു, അവയിൽ ചിലത് കൂടി നോക്കാം. വിഐ 199 രൂപയ്ക്ക് പ്രതിദിനം 1ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങിനൊപ്പം ഒരു ദിവസം 100 എസ്എംഎസും ലഭിക്കുന്നു. കാലാവധി 18 ദിവസമാണ്. ഉപയോക്താക്കൾക്ക് 21 ദിവസത്തെ വാലിഡിറ്റി കാലയളവിൽ 219 രൂപയ്ക്കും സമാന ആനുകൂല്യങ്ങൾ ലഭിക്കും. 21 ദിവസത്തെ വാലിഡിറ്റി കാലയളവിൽ പ്രതിദിനം 1.5 ജിബി ഡാറ്റയും ഓരോ ദിവസവും 100 എസ്എംഎസും നൽകുന്ന 249 രൂപയുടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് പാക്കാണ് ലിസ്റ്റിൽ അവസാനത്തേത്.

എയർടെൽ

നേരെ മറിച്ച്, എയർടെൽ 155 രൂപ താരിഫിൽ 24 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ഒരു ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും മൊത്തം 300 എസ്എംഎസുകളും ലഭിക്കും. 179 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സമാന ആനുകൂല്യങ്ങൾ 2 ജിബി ഡാറ്റയോടൊപ്പം 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ലഭിക്കും. അവസാനമായി, ഉപയോക്താക്കൾക്ക് 24 ദിവസത്തേക്ക് 239 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ വച്ച് ലഭിക്കുന്ന പ്ലാനും ഉണ്ട്. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഒരു ദിവസം 100 എസ്എംഎസും ലഭിക്കും. സൂചിപ്പിച്ച എല്ലാ പ്ലാനുകളും ആമസോൺ പ്രൈം വീഡിയോ സൗജന്യ ട്രയലിന്റെ മൊബൈൽ പതിപ്പിലേക്ക് ആക്‌സസ് നൽകുന്നു.

Best Mobiles in India

English summary
The recent hike in tariffs by telecom companies in the country has led to major changes in the rates of prepaid plans they offer. All private telecom companies in India have increased the tariff on their prepaid plans by about 20 to 25 per cent.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X