എജിആർ കുടിശ്ശിക അടയ്ക്കാൻ സമയം ആവശ്യപ്പെട്ട് ടെലിക്കോം കമ്പനികൾ സുപ്രിം കോടതിയിൽ

|

വോഡഫോൺ ഐഡിയ, ടാറ്റ ടെലി സർവീസസ്, ഭാരതി എയർടെൽ എന്നിവർ മുൻ ഉത്തരവിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഒരു അപേക്ഷ സമർപ്പിക്കുകയും പേയ്‌മെന്റ് ഷെഡ്യൂൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി (ഡിഒടി) ചർച്ച ചെയ്യാൻ അനുവദിക്കുകയും ചെയ്തു. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ കുടിശ്ശിക അടയ്ക്കണം എന്ന ഒക്ടോബര്‍ 24ലെ സുപ്രീം കോടതി വിധിക്കെതിരെ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ടാറ്റ ടെലിസര്‍വീസ് എന്നിവര്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. ടെലികോം കമ്പനികൾക്ക് കനത്ത തിരിച്ചടിയായി, എജിആറിനെ കേന്ദ്രം നിർവചിക്കുന്നതിനെതിരെ ടെലികോം കമ്പനികളുടെ അപ്പീൽ സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബർ 24 ന് നിരസിക്കുകയും 92,000 കോടി രൂപ നൽകാൻ ഈ കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

ടെലികോം കമ്പനികള്‍

വിധിക്കെതിരെ കഴിഞ്ഞ നവംബറിലാണ് ടെലികോം കമ്പനികള്‍ പുന:പരിശോധന ഹര്‍ജി നല്‍കിയത്. ഇത് പ്രകാരം സുപ്രീംകോടതി വിധി പൂര്‍ണ്ണമായും പുന:പരിശോധിക്കാതെ തുക അടക്കാനുള്ള തീയതി നീട്ടി നല്‍കുന്നതടക്കമുള്ള ചില കാര്യങ്ങള്‍ ഉന്നിയിക്കുന്നതായിരുന്നു ടെലികോം കമ്പനികൾ സമർപ്പിച്ച ഹര്‍ജികളിൽ ഉണ്ടായിരുന്നത്. തുറന്ന കോടതിയില്‍ ഹര്‍ജി കേള്‍ക്കണം എന്നും ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം നേരത്തെ കോടതി തള്ളി. ഒടുവില്‍ ജഡ്ജിമാരുടെ ചേംബറില്‍ ഹര്‍ജി പരിഗണിച്ച അരുണ്‍ മിശ്ര, എസ്എ അബ്ദുള്‍ നാസീര്‍, എംആര്‍ ഷാ എന്നീ ജസ്റ്റിസുമാര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളി.

വോഡഫോണ്‍

മൂന്ന് ടെലികോം കമ്പനികളും പ്രത്യേകം ഹര്‍ജികളാണ് സമര്‍പ്പിച്ചിരുന്നത്. ഇതില്‍ കുടിശ്ശിക അടയ്ക്കാനുള്ള തീയതി നീട്ടി നല്‍കുന്നതിനും, ഇപ്പോള്‍ ഏര്‍പ്പെടുത്തിയ കുടിശ്ശിക പുന:പരിശോധിക്കുക എന്നുമാണ് ഇവര്‍ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾ. എജിആറില്‍ ഉള്‍പ്പെട്ട പല ഘടകങ്ങളെയും കമ്പനികള്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്തു. എന്നാല്‍ വീണ്ടും വിശദമായ വാദം അനുവദിക്കാതെ സുപ്രീം കോടതി ബെഞ്ച് വിധി തള്ളിക്കളഞ്ഞു. വോഡഫോണ്‍ ഐഡിയ എയര്‍ടെല്‍ കമ്പനിക്കാണ് പുതിയ എജിആര്‍ കുടിശ്ശിക അടയ്ക്കാനുള്ള വിധി ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നാണ് റിപ്പോര്‍ട്ട്.

എയര്‍ടെല്‍
 

നേരത്തെ തങ്ങളുടെ മൊബൈല്‍ സേവനം എയര്‍ടെല്ലിന് കൈമാറിയ ടാറ്റ ടെലികോം 13,826 കോടി സര്‍ക്കാറിലേക്ക് അടയ്ക്കണം. അതേ സമയം ഈ തുക അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 23ആണ്. മൊത്തത്തില്‍ രാജ്യത്തെ 15 ഓളം കമ്പനികള്‍ സര്‍ക്കാറിലേക്ക് ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കേണ്ടി വരുന്ന തുക 1.47 ലക്ഷം കോടി രൂപയാണ്. ഇനി സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുകയാണ് ടെലികോം കമ്പനികള്‍ക്ക് മുന്നില്‍ അവശേഷിക്കുന്ന മാര്‍ഗം എന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സുപ്രീം കോടതി

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഞ്ച് ജഡ്ജുമാരുടെ മുന്നിലാണ് ഈ ഹര്‍ജി പരിഗണിക്കപ്പെടുകയെങ്കിലും മുന്‍ബെഞ്ചിന്‍റെ തീരുമാനത്തില്‍ നിന്നും വലിയ മാറ്റം സംഭവിക്കുന്നത് അപൂര്‍വ്വമായ കാര്യമാണെന്നും നിയമവൃത്തങ്ങള്‍ പറയുന്നു. അതേ സമയം കോടതി വിധിക്ക് പിന്നാലെ ഡിസംബര്‍ ആദ്യം ടെലികോം കമ്പനികള്‍ തങ്ങളുടെ താരീഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. സുപ്രീംകോടതി തീരുമാനപ്രകാരം ഭീമമായ തുക ടെലികോം കമ്പനികള്‍ അടയ്ക്കേണ്ടി വന്നാല്‍ രാജ്യത്തെ ഉപയോക്താക്കളുടെ നട്ടെല്ല് തകര്‍ക്കുന്ന ചാര്‍ജ് വര്‍ദ്ധനവ് പിന്നാലെ ഉണ്ടാകും എന്നാണ് ടെലികോം മേഖലയില്‍ നിന്നും ലഭിക്കുന്ന സൂചന.

Best Mobiles in India

English summary
Vodafone Idea, Tata Teleservices, and Bharti Airtel have filed an application in the Supreme Court seeking modification of its earlier order and permit them to negotiate the payment schedule with the Department of Telecommunications (DoT).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X