എയര്‍ടെല്‍, വൊഡാഫോണ്‍ പ്രീപെയ്ഡ്- പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ ജിയോയെക്കാള്‍ ചെലവേറിയതെന്ന് റിപ്പോര്‍ട്ട്

|

ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ എന്നിവയുമായി താരതമ്യം ചെയ്താല്‍ ഏറ്റവും ചെലവ് കുറഞ്ഞ പ്രീപെയ്ഡ്- പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ് ജിയോ നല്‍കുന്നതെന്ന് സിഎല്‍എസ്എ റിപ്പോര്‍ട്ട്. റിലയന്‍സ് ജിയോയുടെ പ്ലാനുകളുടെ വിലയെക്കാള്‍ 1.5-2 മടങ്ങ് കൂടുതലാണ് എയര്‍ടെല്ലിന്റെയും വൊഡാഫോണ്‍ ഐഡിയയുടെയും പ്ലാനുകള്‍ക്കെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.

എയര്‍ടെല്‍, വൊഡാഫോണ്‍ പ്രീപെയ്ഡ്- പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ ജിയോയെക്ക

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ എന്നിവയുടെ നൂറിലധികം പ്ലാനുകള്‍ താരതമ്യം ചെയ്താണ് ഈ കണ്ടെത്തലില്‍ എത്തിയതെന്ന് സിഎല്‍എസ്എ അവകാശപ്പെടുന്നു. പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കുകള്‍ തമ്മില്‍ 15-30 ശതമാനത്തിന്റെ വ്യത്യാസമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

ഏറ്റവും ചെലവ് കുറഞ്ഞ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ ഇന്ത്യയില്‍ നല്‍കുന്നത് റിലയന്‍സ് ജിയോയാണ്. പ്രതിമാസം 199 രൂപ വാടകയുള്ള പ്ലാനില്‍ 25 ജിബി ഡാറ്റ ലഭിക്കും. മാത്രമല്ല പരിധികളില്ലാതെ കോളുകള്‍ വിളിക്കുകയും ചെയ്യാം.

എയർടെൽ

എയർടെൽ

റിപ്പോര്‍ട്ട് പ്രകാരം ഒരു പോസ്റ്റ്‌പെയ്ഡ് വരിക്കാരനില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന കമ്പനി ഭാരതി എയര്‍ടെല്ലാണ്. ടെലികോം വ്യവസായത്തിലെ പ്രധാന അളവുകോലായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ റിലയന്‍സ് ജിയോയെ മറികടക്കാന്‍ എയര്‍ടെല്ലിന് കഴിഞ്ഞിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

വൊഡാഫോൺ

വൊഡാഫോൺ

ഭാരതി എയര്‍ടെല്ലിന് നാല് പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണുള്ളത്. 499 രൂപ മുതല്‍ 1599 രൂപ വരെ ഇത് വ്യത്യാസപ്പെടുന്നു. 399 രൂപയ്ക്ക് 40 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാന്‍ ഉണ്ട്. എന്നാല്‍ ഇത് ലഭിക്കണമെങ്കില്‍ എയര്‍ടെല്‍ സ്റ്റോറുകള്‍ സന്ദര്‍ശിക്കേണ്ടിവരും.

 പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

എയര്‍ടെല്ലിന്റേതിന് സമാനമായ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ് വൊഡാഫോണും നല്‍കുന്നത്. എന്നാല്‍ ചെലവ് അല്‍പ്പം കുറവാണ്. വൊഡാഫോണിന്റെ 299 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ വരിക്കാരാകുന്നവര്‍ക്ക് 30 ജിബി ഡാറ്റ ആസ്വദിക്കാനാകും. പരിധികളില്ലാതെ കോളുകള്‍ വിളിക്കാമെന്നതാണ് പ്ലാനിന്റെ മറ്റൊരു ആകര്‍ഷണം.

സൗജന്യമായി നെറ്റ്ഫ്‌ളിക്‌സ്

സൗജന്യമായി നെറ്റ്ഫ്‌ളിക്‌സ്

അധിക ആനുകൂല്യങ്ങളുടെ കാര്യത്തില്‍ മുന്നില്‍ എയര്‍ടെല്ലാണ്. മൂന്നുമാസം സൗജന്യമായി നെറ്റ്ഫ്‌ളിക്‌സ് ലഭിക്കും. ആമസോണ്‍ പ്രൈം, സീ5 എന്നിവ ഒരു വര്‍ഷത്തേക്ക് സൗജന്യമായി നേടാനും കഴിയും. പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ക്കൊപ്പം വൊഡാഫോണ്‍ ഐഡിയ അധിക ആനുകൂല്യങ്ങളായി നല്‍കുന്നത് ആമസോണ്‍ പ്രൈമും സീ5-ഉം മാത്രമാണ്.

റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് ജിയോ ടിവി, ജിയോ ന്യൂസ്, ജിയോ ക്ലൗഡ്, ജിയോ സ്വാന്‍ മ്യൂസിക്, ജിയോ സിനിമ, ജിയോ മണി തുടങ്ങിയവ സൗജന്യമായി നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

Best Mobiles in India

English summary
The CLSA report noted that among all the telecom operators compared, Reliance Jio has the cheapest postpaid plan starting at Rs 199 monthly rental offering 25GB data to the subscribers along with additional benefits like unlimited voice calling.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X