കൂടുതൽ ഡാറ്റ ലഭ്യമാക്കുന്നതിനായി പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ച് ഈ ടെലികോം കമ്പനികൾ
ഉപയോക്താക്കൾക്ക് കൂടുതൽ ഡാറ്റ നൽകുന്നരീതിയിൽ പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ച് ടെലികോം താരങ്ങളായ എയർടെലും വോഡഫോണും. എയർടെൽ 1,699 രൂപയുടെ പ്ലാനാണ് ഇപ്പോൾ പരിഷ്കരിച്ചത്. വോഡഫോൺ 129 രൂപയുടെ പ്ലാനും അതോടപ്പം പുതുക്കി. രണ്ടു പ്ലാനുകളും കൂടുതൽ ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളാണ്. എയർടെൽ ഈ ആഴ്ച ആദ്യം തന്നെ 365 ദിവസത്തെ സാധുത നൽകുന്ന വാർഷിക റീചാർജ് പ്ലാൻ പുതുക്കിയിരുന്നു.

1,699 രൂപയ്ക്കാണ് എയർടെൽ ഉപയോക്താക്കൾക്ക് ഈ പ്ലാൻ ലഭ്യമാക്കുന്നത്. ദിനവും 1 ജി.ബിയിൽ നിന്ന് 1.4 ജി.ബി ലഭ്യമാക്കുന്ന രീതിയിലാണ് പ്ലാൻ പരിഷ്കരിച്ചത്. സൗജന്യ ഡാറ്റയ്ക്കു പുറമേ, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ് കോളുകളും ദിനവും 100 എസ്.എം.എസും ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഈ പ്ലാനിൽ എയർടെലിൻറെ എയർടെൽ ടി.വി പ്രീമിയം സൗജന്യമായി സബ്‌സ്‌ക്രിപ്ഷൻ ചെയ്യാം.

എയർടെൽ
ഇതുവഴി സീ5, ഹൂ ക്യു, 350 ലൈവ് ടി.വി ചാനലുകളും, 10,000 ലധികം സിനിമകളും ആസ്വദിക്കാം. വിങ്ക് മ്യൂസിക് മുഖേന അൺലിമിറ്റഡ് ഫ്രീ മ്യൂസിക് ഡൗൺലോഡും ചെയ്യാം. ഒരു വർഷത്തേക്ക് നോർട്ടൺ മൊബൈൽ സെക്യൂരിറ്റിയുമുണ്ട്. 4G സ്മാർട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് 2000 വരെ ക്യാഷ്ബാക്കും ലഭിക്കും. വോഡഫോണിൻറെ 129 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് 2 ജി.ബിയുടെ 4G/3G ഡാറ്റയാണ് ലഭിക്കുക.

വോഡാഫോൺ
ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ് കോളിങ് സൗകര്യവുമുണ്ട്. 28 ദിവസത്തെ കാലാവധിയിൽ ദിനവും 100 എസ്.എം.എസും ലഭിക്കും. നേരത്തെ ഈ പ്ലാനിൽ ദിനവും 1.5 ജി.ബിയാണ് ലഭിച്ചിരുന്നത്. ഇതിനു പുറമേ ലൈവ് ടി.വി, സിനിമകൾ, വോഡഫോൺ പ്ലേ ആപ് എന്നിവയും സൗജന്യമായി ഉപയോഗിക്കാം. 365 ദിവസം കാലാവധി നൽകുന്ന റിലയൻസ് ജിയോ പ്ലാൻ 1,699 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്.

റിലയൻസ് ജിയോ
ദിനവും 1.5 ജി.ബിയുടെ 4G ഡാറ്റയാണ് ഈ പ്ലാനിൽ നിന്നും ലഭിക്കുക. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ് കോളിങ് സൗകര്യവുമുണ്ട്. ദിനവും 100 എസ്.എം.എസും ജിയോ ആപ്പുകളായ മൈ ജിയോ, ജിയോസിനിമ, ജിയോന്യൂസ്, ജിയോക്ലൗഡ് തുടങ്ങിയവ സൗജന്യമായി ഉപയോഗിക്കാം. ജിയോ 1,699 രൂപയുടെ പ്ലാനിനു പുറമേ 28 ദിവസം കാലാവധി നൽകുന്ന 149 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ഉപയോക്താക്കൾക്കായി പുറത്തിറക്കിയിട്ടുണ്ട്.

പ്രീപെയ്ഡ് പ്ലാനുകൾ
1.5 ജി.ബിയാണ് ഈ പ്ലാനിൽ ദിവസവും ലഭിക്കുക. അൺലിമിറ്റഡ് കോളിങ്ങും ദിനവും 100 എസ്.എം.എസും ജിയോ ആപ്പുകളുടെ സൗജന്യ ഉപയോഗവും ഈ പ്ലാനിൽ സാധ്യമാണ്. ഈ മൂന്ന് ടെലികോം കമ്പനികളും ഈ പ്രീപെയ്ഡ് പ്ലാനുകൾ വഴി പരമാവധി ഡാറ്റയാണ് കുറഞ്ഞ ചിലവിൽ ഉപയോക്താക്കൾക്കായി ലഭ്യമാക്കുന്നത്. നിരവധി സേവനങ്ങളാണ് ഉപയോക്താക്കൾക്ക് ഇവയിൽ നിന്നും ലഭിക്കുന്നത്.


Click it and Unblock the Notifications








