ഡാറ്റ വാരിക്കോരിക്കൊടുത്തിട്ടും ജിയോയ്ക്ക് പുല്ലുവില; കാല് കുത്താൻ അനുവദിക്കാതെ Postpaid യൂസേഴ്സ്

|

ഇന്ത്യൻ ടെലിക്കോം രംഗത്തെ ഒന്നും രണ്ടും സ്ഥാനക്കാരാണ് ജിയോയും എയർടെലും. പ്രീപെയ്ഡ് സെഗ്മെന്റിൽ ജിയോ മേധാവിത്തം പുലർത്തുന്നു. അതേസമയം പോസ്റ്റ്പെയ്ഡ് സെഗ്മെന്റിൽ ഏറെ പിന്നിലുമാണ് കമ്പനി. പോസ്റ്റ്പെയ്ഡ് യൂസർ ബേസിന്റെ കാര്യത്തിൽ എയർടെലും വോഡഫോൺ ഐഡിയയുമാണ് മുമ്പന്തിയിൽ ഉള്ളത്. ഡാറ്റ, അധിക ആനുകൂല്യങ്ങൾ എന്നിവയിലെല്ലാം ജിയോ ഒരു വിട്ടുവീഴ്ചയും വരുത്താറില്ലെന്ന് എല്ലാവർക്കും അറിയാമല്ലോ? പോസ്റ്റ്പെയ്ഡിലും ഇത്തരം ആനുകൂല്യങ്ങൾ ജിയോ വാരിക്കോരി നൽകുന്നുണ്ട് (Jio postpaid plans).

 

പോസ്റ്റ്പെയ്ഡ് സെഗ്മെന്റ്

എന്നിട്ടും പോസ്റ്റ്പെയ്ഡ് സെഗ്മെന്റിൽ ഇന്നും ജിയോയ്ക്ക് കാലുറച്ച് നിൽക്കാൻ കഴിയുന്നില്ല. ഇതിന് കാരണം പോസ്റ്റ്പെയ്ഡ് പ്ലാനുകൾ സെലക്റ്റ് ചെയ്യുന്ന യൂസേഴ്സിന്റെ സവിശേഷതയാണ്. അതെന്താണെന്ന് പറയുന്നതിന് മുമ്പ് ജിയോയും എയർടെലും ഓഫർ ചെയ്യുന്ന രണ്ട് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ താരതമ്യം ചെയ്ത് നോക്കാം. ഒരേ വിലയിൽ വരുന്ന ഈ പ്ലാനുകളുടെ പ്രത്യേകതകൾ വിലയിരുത്തിയ ശേഷം പോസ്റ്റ്പെയ്ഡ് സെഗ്മെന്റിന്റെ സവിശേഷതകളും മനസിലാക്കാം.

999 രൂപ വില വരുന്ന റിലയൻസ് ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ

999 രൂപ വില വരുന്ന റിലയൻസ് ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ

999 രൂപ വില വരുന്ന റിലയൻസ് ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ പ്രതിമാസ ബില്ലിങ് സൈക്കിളിൽ 200 ജിബി ഡാറ്റ ഓഫ‍ർ ചെയ്യുന്നു. 200 ജിബി കഴിഞ്ഞാൽ യൂസ് ചെയ്യുന്ന ഓരോ ജിബി ഡാറ്റയ്ക്കും 10 രൂപ നിരക്കിൽ ഉപയോക്താവ് ചാ‍‍ർജ് ചെയ്യപ്പെട‌ും.

500 ജിബി
 

500 ജിബി വരെയുള്ള ഡാറ്റ റോൾഓവ‍ർ സൗകര്യവും ഈ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്. ഒരാൾക്ക് മാത്രമായി ഉപയോ​ഗിക്കാൻ ഉള്ള പ്ലാൻ ആയി 999 രൂപ വില വരുന്ന റിലയൻസ് ജിയോ പോസ്റ്റ്പെയ്ഡ് പാക്കിനെ കാണരുത്. പ്ലാനിനൊപ്പം അഡീഷണൽ കണക്ഷനുകളും ജിയോ ഓഫ‍ർ ചെയ്യുന്നു.

റിലയൻസ് ജിയോ

999 രൂപ വില വരുന്ന റിലയൻസ് ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്നവ‍ർക്ക് 3 സിം കാ‍ർഡുകളാണ് ജിയോ ഓഫ‍ർ ചെയ്യുന്നത്. അത് നിങ്ങളുടെ ഫാമിലി മെമ്പേഴ്സിനോ സു​ഹൃത്തുക്കൾക്കോ ഉപയോ​ഗിക്കാൻ നൽകാം എന്നതും നേട്ടമാണ്. മറ്റ് ആനുകൂല്യങ്ങളും യൂസേഴ്സിന് ജിയോ നൽകുന്നുണ്ട്.

5ജി അവിടെ നിൽക്കട്ടെ; പോക്കറ്റ് കീറാത്ത റീചാർജ് പ്ലാനുകൾ നോക്കാം5ജി അവിടെ നിൽക്കട്ടെ; പോക്കറ്റ് കീറാത്ത റീചാർജ് പ്ലാനുകൾ നോക്കാം

അൺലിമിറ്റഡ് വോയ്സ് കോളിങ്

അൺലിമിറ്റഡ് വോയ്സ് കോളിങ് സൗകര്യം, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയ്ക്കൊപ്പം അധിക ആനുകൂല്യം എന്ന നിലയിൽ നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷൻ, ആമസോൺ പ്രൈം വീഡിയോ, ജിയോ ടിവി, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയിലേക്കും ഈ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ആക്സസ് ലഭിക്കും.

999 രൂപ വില വരുന്ന എയ‍ർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ

999 രൂപ വില വരുന്ന എയ‍ർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ

999 രൂപ വില വരുന്ന എയ‍ർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിന് ഒപ്പവും 3 അഡീഷണൽ സിം കാ‍ർഡുകൾ യൂസേഴ്സിന് ലഭിക്കും. 100 ജിബി ഡാറ്റ ആനുകൂല്യവും കമ്പനി ഓഫർ ചെയ്യുന്നു. കൂടാതെ ഒരോ കണക്ഷനുകൾക്കൊപ്പവും ( സിം കാ‍ർഡുകൾ ) 30 ജിബി ഡാറ്റയും ലഭിക്കും.

ഡാറ്റ റോൾ ഓവ‍ർ

200 ജിബി വരെയുള്ള ഡാറ്റ റോൾ ഓവ‍ർ സൗകര്യവും 999 രൂപ വില വരുന്ന എയ‍ർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യം, പ്രതിദിനം 100 എസ്എംഎസുകൾ, എയർടെൽ താങ്ക്സ് ബെനിഫിറ്റ്സ് എന്നിവയും 999 രൂപയുടെ എയർടെൽ പ്ലാൻ പാക്ക് ചെയ്യുന്നു.

4ജിയൊന്നുമില്ല, എന്നാലും ഇരിക്കട്ടെ ഒരു രണ്ടെണ്ണം കൂടി; പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ4ജിയൊന്നുമില്ല, എന്നാലും ഇരിക്കട്ടെ ഒരു രണ്ടെണ്ണം കൂടി; പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ

എയർടെൽ താങ്ക്സ്

എയർടെൽ താങ്ക്സ് ബെനിഫിറ്റ്സിന്റെ ഹൈലൈറ്റ് ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുകളാണ്. 6 മാസത്തേക്കാണ് ആമസോൺ പ്രൈമിലേക്ക് സബ്സ്ക്രിപ്ഷൻ ലഭിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്കും ഓഫർ ചെയ്യപ്പെടുന്നു. ഹാൻഡ്സെറ്റ് പ്രൊട്ടക്ഷൻ, വിങ്ക് പ്രീമിയം എന്നിവയും താങ്ക്സ് ബെനിഫിറ്റ്സിന്റെ ഭാഗമാണ്.

ആനുകൂല്യങ്ങളിൽ മുമ്പിൽ ജിയോ തന്നെ

ആനുകൂല്യങ്ങളിൽ മുമ്പിൽ ജിയോ തന്നെ

ഡാറ്റ ആനുകൂല്യങ്ങൾ പരിഗണിച്ചാൽ റിലയൻസ് ജിയോ പ്ലാൻ ഏറെ മുന്നിലാണ്. നെറ്റ്ഫ്ലിക്സ് ആക്സസ് വേണമെന്ന് ഉള്ളവർക്കും ജിയോയുടെ ഓഫർ സെലക്റ്റ് ചെയ്യാം. എന്നാൽ പോസ്റ്റ്പെയ്ഡ് സെക്ടറിൽ എയർടെലിന്റെ ഏഴ് അയലത്ത് പോലും എത്താൻ ജിയോയ്ക്ക് കഴിഞ്ഞിട്ടില്ല. എത്ര വലിയ ബെനിഫിറ്റ്സ് പ്രഖ്യാപിച്ചാലും പോസ്റ്റ്പെയ്ഡ് യൂസേഴ്സിന്റെ കൊഴിഞ്ഞ് പോക്ക് വളരെ കുറവായിരിക്കുമെന്നതിനാലാണ് ഇത്. അതിനാൽ തന്നെ വിഐയുടെയോ എയർടെലിന്റെയോ യൂസർ ബേസിൽ വിള്ളൽ വീഴ്ത്താനും കമ്പനിക്ക് കഴിഞ്ഞിട്ടില്ല.

ജിയോയെ അടുപ്പിക്കാത്ത പോസ്റ്റ്പെയ്ഡ് യൂസേഴ്സ്

ജിയോയെ അടുപ്പിക്കാത്ത പോസ്റ്റ്പെയ്ഡ് യൂസേഴ്സ്

പോസ്റ്റ്പെയ്ഡ് യൂസേഴ്സ് പ്ലാനിനൊപ്പം വരുന്ന ആനുകൂല്യങ്ങളെക്കാളും പരിഗണന നൽകുന്നത് സൌകര്യപ്രദമായ യൂസർ എക്സ്പീരിയൻസിനാണ്. യൂസ് ചെയ്ത ഡാറ്റയ്ക്ക് നന്ദിയുള്ളവരാണ് പോസ്റ്റ്പെയ്ഡ് യൂസേഴ്സ്. തങ്ങളുടെ സർവീസ് പ്രൊവൈഡറിനോട് വലിയ കൂറ് പുലർത്തുന്നതായും കാണാം. പ്രീപെയ്ഡ് സെഗ്മെന്റ് പിടിച്ചടക്കിയ ജിയോയ്ക്ക് പോസ്റ്റ്പെയ്ഡ് സെക്ടറിൽ കാല് ഉറപ്പിക്കാൻ കഴിയാത്തതും യൂസേഴ്സിന്റെ ഈ പ്രത്യേകത മൂലമാണ്.

കാര്യം കുത്തകയാണെങ്കിലും കീശ കീറാത്ത 5ജി വേണമെങ്കിൽ ജിയോ തന്നെ ശരണംകാര്യം കുത്തകയാണെങ്കിലും കീശ കീറാത്ത 5ജി വേണമെങ്കിൽ ജിയോ തന്നെ ശരണം

Best Mobiles in India

English summary
Jio and Airtel are the top two companies in the telecom sector. Jio dominates the prepaid segment. Meanwhile, the company is far behind in the postpaid segment. In terms of postpaid users, Airtel and Vodafone Idea are the market leaders.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X