Home
News

Airtel VS Jio: ഏറ്റവും മികച്ച 2.5 ജിബി പ്രീപെയ്ഡ് റീചാർജ് പ്ലാൻ നൽകുന്ന കമ്പനിയേത്?

രാജ്യത്തെ മുൻനിര ടെലിക്കോം സേവനദാതാക്കളായ റിലയൻസ് ജിയോയും ഭാരതി എയർടെലും തങ്ങളുടെ യൂസേഴ്സിന് നിരവധി ഹൈ സ്പീഡ് ഡെയിലി ഡാറ്റ പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. ഹൈ സ്പീഡ് ഡാറ്റ ലിമിറ്റ് കഴിഞ്ഞാലും കുറഞ്ഞ വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ആക്സസ് നൽകുന്നവയാണ് ഈ പ്ലാനുകൾ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

രണ്ട് കമ്പനികളും ഓഫർ ചെയ്യുന്ന ഹെവി ഡാറ്റ പായ്ക്കുകളിൽ പ്രധാനപ്പെട്ടവയാണ് 2.5 ജിബി വീതം നൽകുന്ന ഡെയിലി ഡാറ്റ പ്ലാനുകൾ. അത്യാവശ്യം ഡാറ്റ യൂസ് ഉള്ളവർക്കെല്ലാം അനുയോജ്യമായ പ്ലാനുകൾ ആണിവ. ദിവസം മുഴുവൻ തടസമില്ലാതെ ഹൈസ്പീഡ് ഇന്റർനെറ്റ് ആക്സസ് ചെയ്യാമെന്നതാണ് ഈ പ്ലാനുകളുടെ സവിശേഷത. രണ്ട് കമ്പനികളിൽ നിന്നും ഞങ്ങൾ സെലക്റ്റ് ചെയ്ത ഏതാനും 2.5 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ പരിചയപ്പെടാൻ തുടർന്ന് വായിക്കുക (Airtel VS Jio).

ഏറ്റവും മികച്ച 2.5 ജിബി പ്രീപെയ്ഡ് റീചാർജ് പ്ലാൻ നൽകുന്ന കമ്പനിയേത്?

999 രൂപയുടെ എയർടെൽ പ്ലാൻ : ഈ പ്ലാൻ പ്രതിദിനം 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ഡെയിലി 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 84 ദിവസത്തെ വാലിഡിറ്റിയിലാണ് പ്ലാൻ വരുന്നത്. അധിക ആനുകൂല്യങ്ങൾ എന്ന നിലയിൽ 5ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റി, 84 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന ആമസോൺ പ്രൈം മെമ്പർഷിപ്പ്, എയർടെൽ എക്സ്ട്രീം ആപ്ലിക്കേഷൻ ആക്സസ് എന്നിവയും യൂസേഴ്സിന് ലഭിക്കും.

3,359 രൂപയുടെ എയർടെൽ പ്ലാൻ : ഒരു വർഷം വാലിഡിറ്റി ഓഫർ ചെയ്യുന്ന പ്ലാൻ ഡെയിലി 2.5 ജിബി ഡാറ്റയാണ് യൂസേഴ്സിന് നൽകുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയെല്ലാം ഈ പ്ലാനിന്റെയും സവിശേഷതയാണ്. അൺലിമിറ്റഡ് 5ജി ഡാറ്റ ആക്സസ്, ഒരു വർഷം വാലിഡിറ്റിയുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, അപ്പോളോ 24 ബെ 7 സർക്കിൾ ബെനിഫിറ്റ്സ് എന്നിവയും 3,359 രൂപയുടെ പ്ലാൻ നൽകുന്നു.

349 രൂപയുടെ ജിയോ പ്ലാൻ : 30 ദിവസത്തെ വാലിഡിറ്റിയിലാണ് 349 രൂപയുടെ പ്ലാൻ കമ്പനി ഓഫർ ചെയ്യുന്നത്. 2.5 ജിബി ഡെയിലി ഡാറ്റ ബാലൻസ്, അൺലിമിറ്റഡ് കോളിങ്, ഡെയിലി 100 എസ്എംഎസുകൾ എന്നിവയ്‌ക്കൊപ്പം 75 ജിബി അധിക ഡാറ്റയും യൂസേഴ്സിന് ലഭിക്കുന്നു. ജിയോസിനിമയും ജിയോടിവിയുമടക്കമുള്ള ജിയോ ആപ്പ് സബ്‌സ്‌ക്രിപ്‌ഷനുകളും അൺലിമിറ്റഡ് 5ജി ആക്സസും ഈ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ : ഈ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. ഡെയിലി 2.5 ജിബി ഡാറ്റ വീതം ആകെ മൊത്തം 225 ജിബി ഡാറ്റയും പ്ലാൻ നൽകുന്നു. വിവിധ ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ ആക്‌സസിനൊപ്പം അൺലിമിറ്റഡ് കോളിങ് ബെനിഫിറ്റ്സും എസ്എംഎസ് ആനുകൂല്യങ്ങളും പ്ലാനിന് ഒപ്പമുണ്ട്. പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് 5ജി ഡാറ്റ ആക്സസും 899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും.

2,023 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ : 252 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഡെയിലി 2.5 ജിബി ഹൈ സ്പീഡ് ഡാറ്റ വീതം മൊത്തം 630 ജിബി ഡാറ്റയാണ് യൂസേഴ്സിന് ലഭിക്കുക. അൺലിമിറ്റഡ് കോളിങ് ബെനിഫിറ്റ്സ്, ഡെയിലി 100 എസ്എംഎസുകൾ എന്നിവയെല്ലാം പ്ലാനിന് ഒപ്പമുണ്ട്. ജിയോ ആപ്പുകളിലേക്കും 5ജി നെറ്റ്വർക്കിലേക്കും 2,023 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ ആക്സസ് നൽകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
The country's leading telecom providers, Reliance Jio and Bharti Airtel, are offering several high-speed daily data plans to their users. These plans provide unlimited internet access at low speeds even after the high-speed data limit is exceeded.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X