200 രൂപയിൽ താഴെ വിലയിൽ അതിശയിപ്പിക്കുന്ന ഓഫറുകൾ

|

അധികം പണം മുടക്കാതെ തന്നെ ആവശ്യത്തിന് ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നല്ല വാലിഡിറ്റിയും ഒക്കെ നൽകുന്ന പ്രീപെയ്ഡ് റീചാർജ് പ്ലാനുകളാണ് എല്ലാവർക്കും താത്പര്യം. നെറ്റ് ഉപയോഗത്തിന് വീട്ടിലും ഓഫീസിലും ഒക്കെ വൈഫൈ കണക്ഷൻ ഉള്ളവർക്കും നിരക്ക് കുറഞ്ഞ പ്ലാനുകളാണ് വേണ്ടത്. ആവശ്യത്തിനുള്ള വാലിഡിറ്റിയും കോളിങ് ആനുകൂല്യങ്ങളും ഒക്കെയാണ് ഇത്തരം യൂസേഴ്സിന് ആവശ്യം.

 

ടെലിക്കോം

എല്ലാ ടെലിക്കോം കമ്പനികളും ഈ ഉപയോഗങ്ങൾക്ക് ചേരുന്ന ചില പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. അതും കുറഞ്ഞ നിരക്കുകളിൽ തന്നെ. എയർടെൽ, വിഐ, ജിയോ എന്നീ സ്വകാര്യ ടെലിക്കോം കമ്പനികൾ ഓഫർ ചെയ്യുന്ന ചില പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. 200 രൂപയിൽ താഴ്ന്ന നിരക്കിൽ വരുന്ന പ്ലാനുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പ്ലാനുകൾ എല്ലാം കോളിങ് ഡാറ്റ ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നു.

200 രൂപ

200 രൂപയിൽ താഴെ വില വരുന്ന പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് എന്തായാലും ഒരു പരിധി കാണുമെന്ന് അറിയാമല്ലോ. എടുത്ത് പറയത്തക്ക വാലിഡിറ്റി ഈ പ്ലാനുകൾക്ക് ഇല്ല. അത് പോലെ ഡാറ്റ ആനുകൂല്യവും മിതമായിരിക്കും. 200 രൂപയിൽ താഴെ വിലയുള്ള ചില എയർടെൽ, വിഐ, ജിയോ പ്ലാനുകളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

റിലയൻസ് ജിയോ പ്രീപെയ്ഡ് ഓഫറുകൾ
 

റിലയൻസ് ജിയോ പ്രീപെയ്ഡ് ഓഫറുകൾ

149 രൂപ പ്ലാൻ

149 രൂപ നിരക്കിലെത്തുന്ന ഈ പ്ലാൻ 20 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഇതൊരു ഡെയിലി ഡാറ്റ പ്ലാൻ കൂടിയാണ്. പ്രതിദിനം 1 ജിബി ഡാറ്റയാണ് ജിയോ ഓഫർ ചെയ്യുന്നത്.

ബ്രോഡ്ബാൻഡ് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന സാങ്കേതികവിദ്യകൾബ്രോഡ്ബാൻഡ് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന സാങ്കേതികവിദ്യകൾ

179 രൂപ പ്ലാൻ

179 രൂപ പ്ലാൻ

179 രൂപ നിരക്കിലെത്തുന്ന ഈ പ്ലാൻ 24 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. 179 രൂപ പ്ലാനും ഡെയിലി ഡാറ്റ ഓഫർ ആണ്. പ്രതിദിനം 1 ജിബി ഡാറ്റയാണ് ഈ പ്ലാനിന് ഒപ്പം ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസേനെ 100 എസ്എംഎസുകളും 179 രൂപ വിലയുള്ള ജിയോ പ്ലാൻ നൽകുന്നു.

209 രൂപ പ്ലാൻ

209 രൂപ പ്ലാൻ

200 ൽ താഴെയല്ലെങ്കിലും അതേ പ്രൈസ് റേഞ്ചിലുള്ള മറ്റൊരു ജിയോ പ്ലാൻ ആണിത്. 209 രൂപ നിരക്കിലെത്തുന്ന റിലയൻസ് ജിയോ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. പ്രതിദിനം 1 ജിബി ഡാറ്റയും ഈ പ്ലാനിന് ഒപ്പം ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യം, ദിവസേനെ 100 എസ്എംഎസുകൾ എന്നിവയും 209 രൂപ വിലയിൽ എത്തുന്ന പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

155 രൂപ പ്ലാൻ

155 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും 300 എസ്എംഎസും ഓഫർ ചെയ്യുന്നു. 24 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. ആകെ ഒരു ജിബി ഡാറ്റയാണ് 155 രൂപ വിലയുള്ള പ്ലാൻ ഓഫർ ചെയ്യുന്നത്. വിങ്ക് മ്യൂസിക്കിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷൻ , അധിക ഹലോ ട്യൂൺ ആനുകൂല്യം എന്നിവയും ഈ പ്ലാനിന്റെ സവിശേഷതയാണ്.

179 രൂപ പ്ലാൻ

179 രൂപ പ്ലാൻ

179 രൂപ പ്ലാൻ

179 രൂപ വിലയുള്ള എയർടെൽ പ്ലാനും അൺലിമിറ്റഡ് കോളിങ് ആനുകൂല്യം, 300 എസ്എംഎസുകൾ എന്നിവ ഓഫർ ചെയ്യുന്നു. 24 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. 2 ജിബി ഡാറ്റയാണ് 179 രൂപയുടെ പ്ലാൻ നൽകുന്നത്. വിങ്ക് മ്യൂസിക്കിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷൻ , അധിക ഹലോ ട്യൂൺ ആനുകൂല്യം എന്നിവയും 179 രൂപ പ്ലാനിന്റെ പ്രത്യേകതയാണ്.

മികച്ച വേഗതയുള്ള ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാനുകൾമികച്ച വേഗതയുള്ള ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാനുകൾ

209 രൂപ പ്ലാൻ

209 രൂപ പ്ലാൻ

എയർടെലിന്റെ ഡെയിലി ഡാറ്റ പ്ലാനുകളിൽ ഒന്നാണിത്. 21 ദിവസത്തെ വാലിഡിറ്റിയുo 209 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. പ്രതിദിനം 1 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാനിന് ഒപ്പം അൺലിമിറ്റഡ് കോളിങ് ആനുകൂല്യം, ഡെയിലി 100 എസ്എംഎസുകൾ എന്നിവയും ലഭിക്കും. 209 രൂപയുടെ പ്ലാനിന് ഒപ്പം വിങ്ക് മ്യൂസിക്കിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷൻ , അധിക ഹലോ ട്യൂൺ ആനുകൂല്യം എന്നിവയും യൂസേഴ്സിന് ഓഫർ ചെയ്യുന്നുണ്ട്.

വിഐ പ്രീപെയ്ഡ് പ്ലാനുകൾ

വിഐ പ്രീപെയ്ഡ് പ്ലാനുകൾ

179 രൂപ പ്ലാൻ

179 രൂപ നിരക്കിലെത്തുന്ന വിഐ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 2 ജിബി ഡാറ്റയും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. 300 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും 179 രൂപയുടെ വിഐ പ്ലാനിൽ ലഭിക്കും. വിഐ സിനിമാസ് ആൻഡ് ടിവി ആക്സസ് ഈ പ്ലാനിന് ഒപ്പം ലഭിക്കുന്ന അധിക ആനുകൂല്യമാണ്.

ജിയോ 5ജി പ്രഖ്യാപിച്ചു; ലോകത്തിലെ ഏറ്റവും വലിയ 5ജി നെറ്റ്വർക്കെന്ന് അംബാനിജിയോ 5ജി പ്രഖ്യാപിച്ചു; ലോകത്തിലെ ഏറ്റവും വലിയ 5ജി നെറ്റ്വർക്കെന്ന് അംബാനി

195 രൂപ പ്ലാൻ

195 രൂപ പ്ലാൻ

195 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഒരു മാസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യം, 300 എസ്എംഎസുകൾ എന്നിവയും ഈ പ്ലാനിന് ഒപ്പം വരുന്നു. 2 ജിബി ഡാറ്റയാണ് യൂസേഴ്സിന് ലഭിക്കുന്നത്. വിഐ സിനിമാസ് ആൻഡ് ടിവി ആക്സസും 195 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

Best Mobiles in India

English summary
All telecom companies offer some good plans. That too at low rates. This article introduces some of the prepaid plans offered by private telecom companies such as Airtel, VI and Jio. Prepaid plans under Rs 200 have been selected. All these plans offer calling and data benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X