എയര്‍ടെല്‍, ജിയോ, വോഡാഫോണ്‍: ഇവയില്‍ ഏറ്റവും മികച്ച ദീര്‍ഘകാല പ്രീ-പെയ്ഡ് പ്ലാന്‍ ഏത്?

|

പ്രീപെയ്ഡ് പ്ലാനുകളില്‍ അത്യാകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിക്കുകയാണ് മിക്ക ടെലികോം കമ്പനികളും. ഓരോ കമ്പനികളുടേയും പ്ലാനുകള്‍ ഒന്നിനൊന്നു മികച്ചതാണ്. അതായത് അണ്‍ലിമിറ്റഡ് കോളുകള്‍, ഡേറ്റ, എസ്എംഎസ് എന്നിവ കുറഞ്ഞ വില വ്യത്യാസത്തില്‍ നല്‍കി ഉപയോക്താക്കളെ ഏറെ ആകര്‍ഷിക്കുകയാണ്, അതിലുപരി ആശയക്കുഴപ്പത്തിലുമാക്കുന്നു ടെലികോം കമ്പനികള്‍.

 
എയര്‍ടെല്‍, ജിയോ, വോഡാഫോണ്‍: ഇവയില്‍ ഏറ്റവും മികച്ച ദീര്‍ഘകാല പ്രീ-പെയ

എയര്‍ടെല്‍, ജിയോ, വോഡാഫോണ്‍ തുടങ്ങിയ മുന്‍നിര ടെലികോം ഓപ്പറേറ്റര്‍മാര്‍ ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നു. അവയില്‍ നിന്നും മികച്ച പ്ലാനുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

ജിയോ 399 രൂപ/ 449 രൂപ പ്രീപെയ്ഡ് പ്ലാന്‍

ജിയോ 399 രൂപ/ 449 രൂപ പ്രീപെയ്ഡ് പ്ലാന്‍

ജിയോയുടെ 399 രൂപ പ്ലാന്‍, 449 രൂപ പ്ലാന്‍ എന്നിവയില്‍ ഏകദേശം ഒരേ ആനൂകൂല്യങ്ങളാണ് നല്‍കുന്നത്. ഈ രണ്ടു പ്ലാനുകളിലും പ്രതിദിനം 1.5ജിബി 4ജി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, 100 എസ്എംഎസ് പ്രതിദിനം, ഒപ്പം സൗജന്യമായി ജിയോ ആപ്‌സും സേവനങ്ങളും നല്‍കുന്നു. ഇതിലെ ഒരു വ്യത്യാസം എന്നു പറഞ്ഞാല്‍ 399 രൂപ പ്ലാനിന്റെ വാലിഡിറ്റി 84 ദിവസവും 449 രൂപ പ്ലാനിന്റെ വാലിഡിറ്റി 91 ദിവസവുമാണ്. കൂടാതെ 399 രൂപ പ്ലാനില്‍ ഒരു ജിബിക്ക് 3.16 രൂപയും 449 രൂപ പ്ലാനില്‍ ഒരു ജിബിക്ക് 3.30 രൂപയുമാണ് ഈടാക്കുന്നത്.

ജിയോ 448 രൂപ/ 498 രൂപ പ്ലാന്‍

ജിയോ 448 രൂപ/ 498 രൂപ പ്ലാന്‍

ജിയോ 448 രൂപ പ്ലാനില്‍ 2ജിബി ഡേറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. മൊത്തം 168ജിബി ഡേറ്റയാണ് അങ്ങനെ ഈ പ്ലാനില്‍ നിങ്ങള്‍ക്കു ലഭിക്കുന്നത്. ഒരു ജിബിക്ക് 2.66 രൂപയാണ് ഈടാക്കുന്നത്.

എന്നാല്‍ ജിയോയുടെ 498 രൂപ പ്ലാനിലും 2ജിബി ഡേറ്റ തന്നെയാണ് ലഭിക്കുന്നത്. ഈ പ്ലാന്‍ വാലിഡിറ്റി 91 ദിവസമാണ്. മൊത്തത്തില്‍ 182ജിബി ഡേറ്റ ഇതില്‍ ലഭിക്കുന്നു. ഒരു ജിബി ഡേറ്റയ്ക്ക് 2.73 രൂപയാണ് ഈടാക്കുന്നത്. 100 എസ്എംഎസ്, മറ്റു ജിയോ സേവനങ്ങള്‍ എന്നിവയെല്ലാം ഒരു പോലെ തന്നെ.

എയര്‍ടെല്‍ 399 രൂപ/ 509 രൂപ പ്ലാന്‍
 

എയര്‍ടെല്‍ 399 രൂപ/ 509 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 399 രൂപ പ്ലാന്‍ ലക്ഷ്യം വച്ചിരിക്കുന്നത് ജിയോയുടെ 399 രൂപ പ്ലാനിനെയാണ്. പക്ഷേ ജിയോയുമായി താരതമ്യം ചെയ്യുമ്പോള്‍ 100എംബി ഡേറ്റ കുറച്ചാണ് എയര്‍ടെല്‍ ഈ 399 രൂപ പ്ലാനില്‍ നല്‍കുന്നത്. എയര്‍ടെല്ലിന്റെ 399 രൂപ പ്ലാനില്‍ 1.4ജിബി 4ജി ഡേറ്റ പ്രതിദിനം നല്‍കുന്നു. വാലിഡിറ്റി 70 ദിവസവുമാണ്. എന്നാല്‍ ഈ പ്ലാന്‍ നിങ്ങള്‍ എയര്‍ടെല്ലിന്റെ മൊബൈല്‍ ആപ്പു വഴി റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ 84 ദിവസം വാലിഡിറ്റി ലഭിക്കുകയും മൊത്തത്തില്‍ 117ജിബി ഡേറ്റയും നേടാം. ഒരു ജിബിക്ക് 3.41 രൂപയാണ് ഈടാക്കുന്നത്.

എയര്‍ടെല്ലിന്റെ 509 രൂപ പ്ലാനില്‍ മേല്‍ പറഞ്ഞ ഏകദേശം അതേ ആനുകൂല്യങ്ങള്‍ തന്നെയാണ്. ഇതില്‍ 90 ദിവസത്തെ വാലിഡിറ്റിയില്‍ 126ജിബി 4ജി ഡേറ്റ നിങ്ങള്‍ക്കു നല്‍കുന്നു.

എയര്‍ടെല്‍ 499 രൂപ പ്ലാന്‍

എയര്‍ടെല്‍ 499 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 499 രൂപ പ്ലാന്‍ ലക്ഷ്യം വച്ചിരിക്കുന്നത് ജിയോയുടെ 498 രൂപ പ്ലാനിനെയാണ്. ഈ പ്ലാനില്‍ 2ജിബി ഡേറ്റ പ്രതിദിനം ലഭിക്കുന്നു. ഇതില്‍ ജിയോയേക്കാളും ഒന്‍പതു ദിവസം കുറവാണ് എയര്‍ടെല്‍ നല്‍കിയിരിക്കുന്നത്. അങ്ങനെ എയര്‍ടെല്ലിന്റെ 499 രൂപ പ്ലാനില്‍ 164ജിബി ഡേറ്റ മൊത്തത്തില്‍ ലഭിക്കുന്നു. ഒരു ജിബി പ്ലാനിന്റെ വില 3.04 രൂപയാണ് ഈടാക്കുന്നത്. എയര്‍ടെല്ലിന്റെ 399 രൂപ പ്ലാനിലും 499 രൂപ പ്ലാനിലും 100 എസ്എംഎസ് ആണ് പ്രതിദിനം നല്‍കുന്നത്.

വോഡാഫോണ്‍ 458 രൂപ/ 509 രൂപ പ്ലാന്‍

വോഡാഫോണ്‍ 458 രൂപ/ 509 രൂപ പ്ലാന്‍

വോഡാഫോണിന്റെ ഈ രണ്ടു പ്ലാനുകളും 1.4ജിബി 4ജി ഡേറ്റ, ഫ്രീ ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് കോളുകള്‍, 100 എസ്എംഎസ് എന്നിവ പ്രതിദിനം നല്‍കുന്നു. വോഡാഫോണിന്റെ 458 രൂപ പ്ലാന്‍ വാലിഡിറ്റി 84 ദിവസമാണ്. മൊത്തത്തില്‍ ഈ പ്ലാനില്‍ 117.6ജിബി ഡേറ്റ നല്‍കുന്നു. അതില്‍ ഒരു ജിബിക്ക് 3.89 രൂപയാണ് ഈടാക്കുന്നത്.

എന്നാല്‍ 509 രൂപ പ്ലാനിന്റെ വാലിഡിറ്റി 90 ദിവസമാണ്. മൊത്തത്തില്‍ 126ജിബി ഡേറ്റ ലഭിക്കുന്ന ഈ പ്ലാനില്‍ 1ജിബിക്ക് ഈടാക്കുന്നത് 4.03 രൂപയാണ്.

വോഡാഫോണ്‍ 568 രൂപ പ്ലാന്‍

വോഡാഫോണ്‍ 568 രൂപ പ്ലാന്‍

അധിക ഡേറ്റ പ്രതിദിനം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പ്ലാനാണ് വോഡാഫോണിന്റെ 568 രൂപ പ്ലാന്‍. 3ജിബി ഹൈ-സ്പീഡ് ഡേറ്റയാണ് പ്രതിദിനം ഇൗ പ്ലാനില്‍ നല്‍കുന്നത്. അങ്ങനെ 252ജിബി ഡേറ്റയാണ് മൊത്തത്തില്‍ നല്‍കുന്നത്. 84 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി. കൂടാതെ അണ്‍ലിമിറ്റഡ് എസ്എംഎസ്, കോള്‍ എന്നിവയും നല്‍കുന്നു.

 


Best Mobiles in India

Read more about:
English summary
Airtel vs Jio vs Vodafone: Which Is The Best Long Validity Prepaid Plans To buy

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X