399 രൂപ വിലയുള്ള എയർടെൽ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

|

ഇന്ത്യയിലെ ടെലിക്കോം ഓപ്പറേറ്റർമാർ രാജ്യത്തുടനീളമുള്ള തങ്ങളുടെ ഉപയോക്താക്കൾക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകളും പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും ഓഫർ ചെയ്യുന്നു. പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ കാര്യം വരുമ്പോൾ, അവയ്ക്ക് വില കൂടുതൽ ആണെന്നൊരു ധാരണ പൊതുവേയുണ്ട്. ഇത് തെറ്റാണെന്ന് മാത്രമല്ല, ബജറ്റ് നിരക്കിൽ യൂസേഴ്സിന് അനുയോജ്യമായ നിരവധി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ കമ്പനികൾ ഓഫർ ചെയ്യുകയും ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെലും ഉപയോക്താക്കൾക്ക് താങ്ങാൻ കഴിയുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു.

 

പോസ്റ്റ്പെയ്ഡ്

ഇക്കൂട്ടത്തിൽ ഏറ്റവും ജനപ്രിയമായ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഒരേ നിരക്കിലുമാണ് വരുന്നത് എന്നൊരു സവിശേഷതയും ഉണ്ട്. എയർടെലും ജിയോയും നൽകുന്ന 399 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വിശദാംശങ്ങളാണ് നാം ഇന്ന് നോക്കുന്നത്. ഒരേ പ്രൈസ് ടാഗിൽ വരുന്നെങ്കിലും വ്യത്യസ്ത ആനുകൂല്യങ്ങളാണ് രണ്ട് പ്ലാനുകളും നൽകുന്നത്. എയർടെലും ജിയോയും നൽകുന്ന 399 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ റീചാർജ് പ്ലാനുകൾദിവസവും 2 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ റീചാർജ് പ്ലാനുകൾ

ഭാരതി എയർടെൽ

ഭാരതി എയർടെൽ

എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ നെറ്റ്‌വർക്കുകളുടെ സപ്പോർട്ടോടെയാണ് വരുന്നത്. രാജ്യത്തിന്റെ വിദൂര കോണുകളിൽ വരെ സർവീസ് ലഭിക്കുന്നു. 4ജി പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് എയർടെൽ ഓഫർ ചെയ്യുന്നത്. പ്രതിമാസം 399 നിരക്കിൽ വരുന്ന പ്ലാൻ ആണ് എയർടെൽ ഓഫർ ചെയ്യുന്ന ഏറ്റവും വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാൻ.

ഇൻഫിനിറ്റി
 

ഇൻഫിനിറ്റി ഫാമിലി പ്ലാൻ എന്ന് പേരിലാണ് ഈ പോസ്റ്റ്പെയ്ഡ് പ്ലാൻ അറിയപ്പെടുന്നത്. ഇത് അൺലിമിറ്റഡ് കോളുകൾക്കൊപ്പം 200 ജിബി വരെ റോൾഓവറിനൊപ്പം 40 ജിബി പ്രതിമാസ ഡാറ്റയും നൽകുന്നു. അൺലിമിറ്റഡ് കോളുകളിൽ ലോക്കൽ, എസ്ടിഡി, റോമിംഗ് എന്നിവ ഉൾപ്പെടുന്നു. ഇത് കൂടാതെ ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസുകളും ഇൻഫിനിറ്റി ഫാമിലി പ്ലാനിനൊപ്പം ലഭിക്കും.

വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?

പ്ലാൻ

ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് ഒരു സാധാരണ സിം മാത്രമേ ലഭിക്കൂ. എയർടെലിൽ നിന്നുള്ള ഏറ്റവും വിലകുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാൻ ആണെങ്കിലും, പ്ലാനിനൊപ്പം ചില എയർടെൽ താങ്ക്സ് റിവാർഡുകൾ ടെലിക്കോം ഓഫർ ചെയ്യുന്നു. ഉപയോക്താക്കൾക്ക് എയർടെൽ എക്സ്സ്ട്രീം ആപ്പ് പ്രീമിയം, വിങ്ക്, ജഗ്ഗർനട്ട് ബുക്ക്സ് എന്നിവയ്‌ക്കൊപ്പം ഷാ അക്കാദമിയിലേക്ക് ഒരു വർഷത്തെ ആക്‌സസും ലഭിക്കും.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

മുൻനിര ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ തങ്ങളുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് ഒപ്പം അതിശയകരമായ അധിക ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നു. ബജറ്റ് പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും കമ്പനി ഈ സ്വഭാവം നിലനിർത്തിയിട്ടുണ്ട്. കമ്പനി നൽകുന്ന ഏറ്റവും താങ്ങാൻ കഴിയുന്ന ഓഫർ 199 രൂപ നിരക്കിലാണ് വരുന്നത്. അതേ സമയം തന്നെ ജിയോയിൽ നിന്നുള്ള ഏറ്റവും ജനപ്രിയമായ താങ്ങാനാവുന്ന പോസ്റ്റ്പെയ്ഡ് പ്ലാനിന് 399 രൂപയും വില വരുന്നു.

അധിക വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾഅധിക വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ

399 രൂപയ്ക്ക്, ജിയോ പ്രതിമാസം മൊത്തം 75 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു, അതിന് ശേഷം ഉപയോക്താക്കൾക്ക് 10 രൂപ / ജിബി നിരക്കിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ കഴിയും. പായ്ക്ക് 200 ജിബി ഡാറ്റ റോൾ ഓവറും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു.

ഒടിടി

ഇത് കൂടാതെ, കുറഞ്ഞ ചെലവിലുള്ള പ്ലാൻ ആണെങ്കിലും, ഈ പ്ലാനിനൊപ്പം ഒന്നിൽ കൂടുതൽ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളും ജിയോ ഓഫർ ചെയ്യുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകളിലേക്കും ഉപയോക്താക്കൾക്ക് ആക്സസ് ലഭിക്കും. കുറച്ച് ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള കോംപ്ലിമെന്ററി ആക്‌സസും 399 രൂപ വില വരുന്ന പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭ്യമാണ്.

ഇന്ത്യ 5ജിയിലേക്ക്; ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ 5ജി പരീക്ഷണത്തിൽ 1.5 ജിബിപിഎസ് വേഗതഇന്ത്യ 5ജിയിലേക്ക്; ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ 5ജി പരീക്ഷണത്തിൽ 1.5 ജിബിപിഎസ് വേഗത

എയർടെലിന്റെ പുതിയ ബ്രോഡ്ബാന്റ് പ്ലാനുകൾ

എയർടെലിന്റെ പുതിയ ബ്രോഡ്ബാന്റ് പ്ലാനുകൾ

എയർടെൽ മൂന്ന് പുതിയ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. പതിനേഴോളം ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളും ഒരു ഡിടിഎച്ച് കണക്ഷനും പുതിയ പ്ലാനുകൾ നൽകുന്നു. യൂസേഴ്സിന് ഒരു ഡെഡിക്കേറ്റഡ് റിലേഷൻഷിപ്പ് മാനേജറുമായി എയർടെൽ ബ്ലാക്ക് പ്രയോറിറ്റി കെയറും കമ്പനി ഓഫർ ചെയ്യുന്നു. പ്രതിമാസം 1,599 രൂപ, 1,099 രൂപ, 699 രൂപ എന്നീ നിരക്കുകളിലാണ് പുതിയ ബ്രോഡ്ബാൻഡ് പ്ലാനുകൾ വരുന്നത്. ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ മനസിലാക്കാൻ തുടർന്ന് വായിക്കുക.

1,599 രൂപ വിലയുള്ള പ്ലാൻ

1,599 രൂപ വിലയുള്ള പ്ലാൻ

1599 രൂപ വിലയുള്ള ബ്രോഡ്‌ബാൻഡ് പ്ലാൻ 300 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ് നൽകുന്നു. ഒരു മാസത്തേക്ക് 3.3 ടിബി ഡാറ്റയും കമ്പനി നൽകുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവയിലേക്ക് ആക്‌സസ് ലഭിക്കും. പുറമെ എയർടെൽ എക്‌സ്ട്രീം പ്രീമിയം സിംഗിൾ ലോഗിൻ സഹിതം സോണിലിവ്, ഇറോസ് നൌ, ലയൺസ് ഗേറ്റ് പ്ലേ തുടങ്ങി 14 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും 1,599 രൂപ വിലയുള്ള പ്ലാനിലൂടെ ആക്സസ് ലഭിക്കും. 4കെ എക്സ്ട്രീം ബോക്സിനായി 2000 രൂപ ഒറ്റത്തവണയായി അടച്ചാൽ ഉപയോക്താക്കൾക്ക് 350ൽ അധികം ടിവി ചാനലുകളിലേക്ക് ആക്‌സസും ലഭിക്കും.

300 രൂപയിൽ താഴെ വില വരുന്ന എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ300 രൂപയിൽ താഴെ വില വരുന്ന എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ

1,099 രൂപ വിലയുള്ള പ്ലാൻ

1,099 രൂപ വിലയുള്ള പ്ലാൻ

1,099 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ ഉപയോക്താക്കൾക്ക് ഓരോ മാസവും 3.3 ടിബി ഡാറ്റ നൽകുന്നു. 200 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ലഭിക്കുന്നത്. പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ 1,599 രൂപ പ്ലാനിന് സമാനമാണ്. പ്ലാനിനൊപ്പം നെറ്റ്ഫ്ലിക്‌സ് ആക്സസ് കിട്ടില്ല. 1,099 രൂപയുടെ പ്ലാൻ 16 ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ മാത്രമാണ് ഓഫർ ചെയ്യുന്നത്. എയർടെൽ എക്‌സ്ട്രീം ബോക്‌സ് ഓഫറിനൊപ്പം 350ൽ അധികം ടിവി ചാനലുകളുടെ സബ്‌സ്‌ക്രിപ്‌ഷനും യൂസേഴ്സിന് ലഭിക്കും.

699 രൂപ വിലയുള്ള പ്ലാൻ

699 രൂപ വിലയുള്ള പ്ലാൻ

എയർടെലിന്റെ പ്രതിമാസം 699 രൂപ വില വരുന്ന ബ്രോഡ്‌ബാൻഡ് പ്ലാൻ ഉപയോക്താക്കൾക്ക് 40 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡ് ഓഫർ ചെയ്യുന്നു. ഉപയോക്താക്കൾക്ക് 15 ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഓരോ മാസവും 3.3 ടിബി ഡാറ്റയും കിട്ടുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നീ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിക്കുകയില്ല. മറ്റ് സബ്ക്രിപ്ഷനുകളും ഹൈബ്രിഡ് ടിവി ഓഫറും 699 രൂപ വിലയുള്ള പ്ലാനിനും ബാധകമാണ്. ഈ പ്ലാനുകൾ കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് നേരിട്ട് സെലക്റ്റ് ചെയ്യാവുന്നതാണ്.

ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്നതാര്ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്നതാര്

Best Mobiles in India

English summary
Telecom operators in India offer a number of prepaid and postpaid plans for their customers across the country. When it comes to postpaid plans, there is a general perception that they are more expensive. Not only is this wrong, companies also offer a number of postpaid plans that are suitable for users at budget rates.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X