500 രൂപയിൽ താഴെയുള്ള കിടിലൻ Recharge Plans; മത്സരം എയർടെലും വിഐയും ജിയോയും ബിഎസ്എൻഎല്ലും തമ്മിൽ

|

വിഐ ഒഴിച്ചുള്ള രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം 5ജി സേവനങ്ങൾ ലോഞ്ച് ചെയ്ത് തുടങ്ങിയിരിക്കുകയാണ്. പല നഗരങ്ങളിലും 5ജിയെത്തിയെങ്കിലും അടുത്ത വർഷം ആദ്യം വരെയെങ്കിലും 4ജിക്കും 4ജി പ്ലാനുകൾക്കുമായിരിക്കും പ്രാമുഖ്യം. ഇനി 5ജി ലഭിച്ചാലും ബാലാരിഷ്ടതകൾ മാറി എല്ലാ യൂസേഴ്സിനും ഒരേ പോലെയുള്ള 5ജി എക്സ്പീരിയൻസ് ലഭിക്കാനും സമയം എടുക്കും (Top Prepaid Recharge Plans).

 

മൊബൈൽ

നിലവിൽ മൊബൈൽ യൂസേഴ്സിന് തിരഞ്ഞെടുക്കാവുന്ന ഏറ്റവും ലാഭകരമായ ( കമ്പനികൾ അവകാശപ്പെടുന്ന ) ചില പ്ലാനുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. 500 രൂപയിൽ താഴെ വിലയുള്ള എയർടെൽ, ജിയോ, വിഐ പ്ലാനുകളാണിവ. എന്തായാലും ഒരു വഴിക്ക് ഇറങ്ങിയതല്ലേ എന്നാലോചിച്ചപ്പോൾ ഒരു ബിഎസ്എൻഎൽ പ്ലാനും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

500 രൂപയിൽ താഴെയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

500 രൂപയിൽ താഴെയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

479 രൂപയുടെ എയർടെൽ പ്ലാൻ

479 രൂപ വിലയുള്ള എയർടെൽ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. പ്രതിദിന ഡാറ്റ പരിധി ( 1.5 ജിബി ) കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. 56 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിന് ഉള്ളത്.

ഡാറ്റ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ പുതിയ 4ജി ഡാറ്റ വൌച്ചർ അവതരിപ്പിച്ച് എയർടെൽഡാറ്റ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ പുതിയ 4ജി ഡാറ്റ വൌച്ചർ അവതരിപ്പിച്ച് എയർടെൽ

പ്രീപെയ്ഡ്
 

അൺലിമിറ്റഡ് എസ്ടിഡി, ലോക്കൽ, റോമിങ് കോളുകളും ഈ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ലഭിക്കും. പ്രതിദിനം 100 എസ്എംഎസ് പരിധി കഴിഞ്ഞാൽ ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും ചിലവാകും. ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ എന്നിവയും പ്ലാനിനൊപ്പം നൽകുന്നുണ്ട്.

399 രൂപയുടെ എയർടെൽ പ്ലാൻ

399 രൂപയുടെ എയർടെൽ പ്ലാൻ

399 രൂപ വിലയുള്ള എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ പ്രതിദിനം 2.5 ജിബി ഡാറ്റയാണ് യൂസേഴ്സിന് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഡെയിലി ഡാറ്റ പ്ലാനിന് ലഭിക്കുന്നത്. പ്രതിദിനം 100 എസ്എംഎസുകൾ, അൺലിമിറ്റഡ് വോയ്സ് കോളിങ് സൌകര്യം എന്നിവയും 399 രൂപയുടെ എയർടെൽ റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മൂന്ന് മാസത്തെ മൊബൈൽ സബ്സ്ക്രിപ്ഷനും 399 രൂപ പ്ലാനിലൂടെ യൂസേഴ്സിന് ലഭിക്കുന്നു.

500 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ നൽകുന്നതാര്? മത്സരം ജിയോഫൈബറും എയർടെൽ എക്സ്ട്രീം ഫൈബറും തമ്മിൽ500 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ നൽകുന്നതാര്? മത്സരം ജിയോഫൈബറും എയർടെൽ എക്സ്ട്രീം ഫൈബറും തമ്മിൽ

500 രൂപയിൽ താഴെയുള്ള റിലയൻസ് ജിയോ പ്ലാനുകൾ

500 രൂപയിൽ താഴെയുള്ള റിലയൻസ് ജിയോ പ്ലാനുകൾ

479 രൂപയുടെ ജിയോ പ്ലാൻ

479 രൂപയുടെ ജിയോ പ്ലാൻ എയർടെലിന്റെ ഇതേ നിരക്കിലുള്ള പ്ലാനിന് സമാനമായി പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. ഡെയിലി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 64 കെബിപിഎസ് ആയി കുറയും. 56 ദിവസത്തെ വാലിഡിറ്റിയും ഈ റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നു.

വാലിഡിറ്റി

വാലിഡിറ്റി കാലയളവിലുടനീളമായി ആകെ 84 ജിബി ഡാറ്റയാണ് 479 രൂപയുടെ റീചാർജ് പ്ലാനിൽ ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും പ്ലാനിന് ഒപ്പമുണ്ട്. ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ലഭിക്കും. ജിയോ ഓഫ‍‍ർ ചെയ്യുന്ന 149 രൂപ വിലയുള്ള പ്രീപെയ്ഡ് റീചാ‍‍ർജ് പ്ലാനിനെക്കുറിച്ച് അറിയാൻ തുട‍ർന്ന് വായിക്കുക.

419 രൂപയുടെ ജിയോ പ്ലാൻ

419 രൂപയുടെ ജിയോ പ്ലാൻ

419 രൂപ വിലയുള്ള ജിയോ റീചാർജ് പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. പക്ഷെ വെറും 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ആകെ 84 ജിബി ഡാറ്റയാണ് പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കുന്നത്. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. പ്രതിദിനം 100 എസ്എംഎസുകൾ, അൺലിമിറ്റഡ് ഫോൺ കോളുകൾ, ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകൾ എന്നിവയും 419 രൂപയുടെ ജിയോ പ്ലാൻ യൂസേഴ്സിന് നൽകുന്നു.

500 രൂപയിൽ താഴെയുള്ള വിഐ പ്ലാൻ

500 രൂപയിൽ താഴെയുള്ള വിഐ പ്ലാൻ

479 രൂപയുടെ വിഐ പ്ലാൻ

479 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം 1.5 ജിബി പ്രതിദിന ഡാറ്റയാണ് വിഐ ഓഫർ ചെയ്യുന്നത്. 84 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിന് നൽകിയിരിക്കുന്നു. അൺലിമിറ്റഡ് കോളിങ് സൌകര്യം, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും 479 രൂപയുടെ വിഐ പ്ലാനിന് ഒപ്പം ലഭിക്കും. രാത്രി 12 മണി മുതൽ പുലർച്ചെ 6 മണി വരെ നിയന്ത്രണങ്ങളില്ലാത്ത ഇന്റർനെറ്റ് ആക്സസും യൂസേഴ്സിന് ലഭിക്കും. വീക്കെൻഡ് ഡാറ്റ റോൾ ഓവർ സൌകര്യവും വിഐ ഓഫർ ചെയ്യുന്നു.

500 രൂപയിൽ താഴെയുള്ള ബിഎസ്എൻഎൽ പ്ലാൻ

500 രൂപയിൽ താഴെയുള്ള ബിഎസ്എൻഎൽ പ്ലാൻ

398 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

398 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ അൺലിമിറ്റഡ് ഡാറ്റ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും 398 രൂപയുടെ പ്ലാനിലൂടെ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. കൂട്ടത്തിൽ ഏറ്റവും മികച്ച പ്ലാനെന്ന് വ്യക്തിപരമായ അഭിപ്രായമുള്ളത് 398 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിനെക്കുറിച്ചാണ്.

Best Mobiles in India

English summary
This article introduces some of the most economical (as claimed by the companies) prepaid recharge plans that mobile users in the country can currently choose from. These are Airtel and Jio VI plans under Rs 500. Anyway, a BSNL plan was also included.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X