5ജി അവിടെ നിൽക്കട്ടെ; പോക്കറ്റ് കീറാത്ത റീചാർജ് പ്ലാനുകൾ നോക്കാം

|

രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ ഒട്ടനവധി പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ ബജറ്റ് പ്ലാനുകളുടെ കാര്യത്തിൽ കമ്പനികൾ ഒരുപാട് ചോയ്സുകൾ ഒന്നും തന്നെ ഓഫർ ചെയ്യുന്നില്ല. അതിപ്പോ വിഐ ആയാലും എയർടെൽ ആയാലും ജിയോ ആയാലും അവസ്ഥ ഒന്ന് തന്നെയാണ് (Top Prepaid Recharge Plans).

 

ബജറ്റ്

ബജറ്റ് സെഗ്മെന്റിൽ പ്രമുഖ ടെലിക്കോം കമ്പനികൾ ഓഫർ ചെയ്യുന്ന പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. ബജറ്റ് പ്ലാനുകൾ എന്ന് പറയുമ്പോൾ 300 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. അൺലിമിറ്റഡ് ഡാറ്റയും കോളിങ് ആനുകൂല്യവും ഓഫർ ചെയ്യുന്ന പ്ലാനുകളും ഇക്കൂട്ടത്തിലുണ്ട്.

300 രൂപയിൽ താഴെയുള്ള എയർടെൽ പ്ലാനുകൾ

300 രൂപയിൽ താഴെയുള്ള എയർടെൽ പ്ലാനുകൾ

എയർടെൽ 239 രൂപ പ്ലാൻ

239 രൂപ വിലയുള്ള പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റി കാലയളവാണുള്ളത്. ഇതോടൊപ്പം അൺലിമിറ്റഡ് കോളിങും ഓരോ ദിവസവും 100 എസ്എംഎസുകളും നൽകുന്നു. സൗജന്യ ഹെലോ ട്യൂൺസ്, വിങ്ക് മ്യൂസിക്ക് ആക്സസ് എന്നിവയ്‌ക്ക് പുറമെ ഇത് പ്രതിദിനം 1 ജിബി ഡാറ്റയും നൽകുന്നു.

എയർടെൽ 265 രൂപ പ്ലാൻ
 

എയർടെൽ 265 രൂപ പ്ലാൻ

അൺലിമിറ്റഡ് കോളിങ്, ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസ്, ദിവസേന 1 ജിബി ഡാറ്റ എന്നിങ്ങനെ 239 രൂപ പ്ലാനിലെ അതേ ഫീച്ചറുകളാണ് ഈ പ്രീപെയ്ഡ് പ്ലാനിൽ ഉള്ളത്. എന്നാൽ 239 രൂപയുടെ പ്ലാനിൽ നിന്നും വ്യത്യസ്ഥമായി 28 ദിവസം വാലിഡിറ്റിയുണ്ട് എന്നതാണ് 265 രൂപയുടെ പ്ലാനിന്റെ സവിശേഷത.

എയർടെൽ 299 രൂപ പ്ലാൻ

എയർടെൽ 299 രൂപ പ്ലാൻ

ഈ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ പ്രതിമാസ വാലിഡിറ്റിയാണുള്ളത്. അൺലിമിറ്റഡ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കുന്നു. റീചാർജ് പ്ലാനിനൊപ്പം ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, ഹെലോ ട്യൂൺസ്, വിങ്ക് മ്യൂസിക്, എക്സ്ട്രീം മൊബൈൽ പാക്ക്, അപ്പോളോ 24|7 സർക്കിൾ എന്നീ ആനുകൂല്യങ്ങളും ലഭിക്കും. 1.5 ജിബി ഡെയിലി ഡാറ്റയും 299 രൂപ പ്ലാനിൽ ലഭിക്കും.

4ജിയൊന്നുമില്ല, എന്നാലും ഇരിക്കട്ടെ ഒരു രണ്ടെണ്ണം കൂടി; പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ4ജിയൊന്നുമില്ല, എന്നാലും ഇരിക്കട്ടെ ഒരു രണ്ടെണ്ണം കൂടി; പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ

300 രൂപയിൽ താഴെയുള്ള വിഐ പ്രീപെയ്ഡ് പ്ലാനുകൾ

300 രൂപയിൽ താഴെയുള്ള വിഐ പ്രീപെയ്ഡ് പ്ലാനുകൾ

വിഐ 199 രൂപ പ്ലാൻ

അൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസുകൾ, 1 ജിബി പ്രതിദിന ഡാറ്റ എന്നിവയെല്ലാം 199 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. 18 ദിവസത്തെ വാലിഡിറ്റിയിലാണ് 199 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. വിഐ ടിവി & സിനിമാസിലേക്കുള്ള ആക്സസും 199 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

വിഐ 219 രൂപ പ്ലാൻ

വിഐ 219 രൂപ പ്ലാൻ

21 ദിവസത്തെ വാലിഡിറ്റിയിലാണ് 219 രൂപയുടെ വോഡഫോൺ ഐഡിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ വരുന്നത്. അൺലിമിറ്റഡ് കോളിങ് സൌകര്യം, പ്രതിദിനം 100 എസ്എംഎസുകൾ, എല്ലാ ദിവസവും 1 ജിബി ഇന്റർനെറ്റ് എന്നിവയെല്ലാം ഈ പ്ലാനിൽ ലഭിക്കും. വിഐ ടിവി സിനിമാസ് എന്നിവയിലേക്കുള്ള ആക്സസും 219 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്.

വിഐ 249 രൂപ പ്ലാൻ

വിഐ 249 രൂപ പ്ലാൻ

21 ദിവസം വാലിഡിറ്റിയുള്ള ഈ വിഐ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ, ഓരോ ദിവസവും 100 എസ്എംഎസ്, ഓരോ ദിവസവും 1.5 ജിബി ഡാറ്റ എന്നിവയും ലഭിക്കും. Vi TV, സിനിമകൾ എന്നിവയും ഒപ്പം ലഭിക്കുന്നു.

300 രൂപയിൽ താഴെയുള്ള മികച്ച ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

300 രൂപയിൽ താഴെയുള്ള മികച്ച ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ 149 രൂപ പ്ലാൻ

പ്ലാൻ അൺലിമിറ്റഡ് കോളിങും പ്രതിദിനം 100 എസ്എംഎസും നൽകുന്നു. 20 ദിവസമാണ് വാലിഡിറ്റി. ദിവസേന 1 ജിബി ഡാറ്റയാണ് പ്ലാനിൽ ഉള്ളത്. ജിയോ ടിവി, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ഒപ്പം നേടാൻ കഴിയും.

കാര്യം കുത്തകയാണെങ്കിലും കീശ കീറാത്ത 5ജി വേണമെങ്കിൽ ജിയോ തന്നെ ശരണംകാര്യം കുത്തകയാണെങ്കിലും കീശ കീറാത്ത 5ജി വേണമെങ്കിൽ ജിയോ തന്നെ ശരണം

ജിയോ 179 രൂപ പ്ലാൻ

ജിയോ 179 രൂപ പ്ലാൻ

ഈ പ്രീപെയ്ഡ് പ്ലാൻ 24 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 രൂപ, 1 ജിബി ഡാറ്റ എന്നിവയും ഈ പ്ലാൻ നൽകുന്നു. ജിയോ ടിവി, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്പുകളും സൗജന്യമായി പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജിയോ 199 രൂപ പ്ലാൻ

ജിയോ 199 രൂപ പ്ലാൻ

23 ദിവസത്തെ കാലാവധിയുള്ള ഈ പാക്കേജ് പ്രതിദിനം 1.5 ജിബി ഡാറ്റ നൽകുന്നു. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള സൗജന്യ ആക്സസ് എന്നിവയും പ്രീപെയ്ഡ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജിയോ 209 രൂപ പ്ലാൻ

ജിയോ 209 രൂപ പ്ലാൻ

ദിവസവും 1 ജിബി ഡാറ്റയാണ് 209 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഉള്ളത്. 28 ദിവസമാണ് വാലിഡിറ്റി. റീചാർജ് പാക്കേജിൽ ജിയോ ടിവി, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ ആക്‌സസും അൺലിമിറ്റഡ് കോളിങും പ്രതിദിനം 100 എസ്എംഎസും ഉൾപ്പെടുന്നു.

ജിയോ 239 രൂപ പ്ലാൻ

ജിയോ 239 രൂപ പ്ലാൻ

പ്ലാനിൽ അൺലിമിറ്റഡ് കോളിങും ഓരോ ദിവസവും 1.5 ജിബി ഡാറ്റയും 100 എസ്എംഎസും ഉൾപ്പെടുന്നു. ഇതിന് 28 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ജിയോ ടിവി, ജിയോ സിനിമ, മറ്റ് ഫീച്ചറുകൾ എന്നിവയെല്ലാം ഈ പ്ലാനിൻറെ ഭാഗമാണ്.

നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടോ? എങ്കിൽ എയർടെൽ 5ജി ആക്ടിവേഷൻ നിസാരം!നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടോ? എങ്കിൽ എയർടെൽ 5ജി ആക്ടിവേഷൻ നിസാരം!

ജിയോ 249 രൂപ പ്ലാൻ

ജിയോ 249 രൂപ പ്ലാൻ

ഈ പ്ലാനിന് 23 ദിവസമാണ് വാലിഡിറ്റി. അൺലിമിറ്റഡ് കോളിങിന് പുറമെ ഓരോ ദിവസവും 100 എസ്എംഎസും ജിയോ ഓഫർ ചെയ്യുന്നു. പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റയാണ് ലഭിക്കുക.

ജിയോ 259 രൂപ പ്ലാൻ

ജിയോ 259 രൂപ പ്ലാൻ

പ്രതിദിനം 1.5 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നു. ഒരു മാസമാണ് വാലിഡിറ്റി. പ്രതിദിനം 100 എസ്എംഎസുകൾ, അൺലിമിറ്റഡ് കോളിങ്, സൗജന്യ ജിയോ ആപ്പ് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും പ്ലാനിൻറെ ഭാഗമാണ്.

എത്തി, എത്തി എന്ന് പറയുന്നു, ശരിക്കും എവിടെ വരെ എത്തി 5ജി?എത്തി, എത്തി എന്ന് പറയുന്നു, ശരിക്കും എവിടെ വരെ എത്തി 5ജി?

ജിയോ 299 രൂപ പ്ലാൻ

ജിയോ 299 രൂപ പ്ലാൻ

പാക്കേജിന് 56 ജിബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയും ലഭിക്കും. ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2 ജിബി ഇന്റർനെറ്റ് എന്നിവയും ലഭിക്കും.

Best Mobiles in India

English summary
Telecom companies offer many prepaid recharge plans to their users. But when it comes to budget plans, companies don't offer many choices at all. Whether it is VI, Airtel, or Jio, the situation is the same. Let's get to know the prepaid recharge plans offered by leading telecom companies in the budget segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X