എയർടെൽ വൈ-ഫൈ ബ്രോഡ്ബാന്റ്; പ്ലാനുകളും ആനുകൂല്യങ്ങളും
ഇപ്പോൾ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ, എയർടെൽ എന്നിവ ഗെയിമിങ് രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. സേവന ദാതാക്കളിൽ ലാഭകരമായ പ്ലാനുകൾ, കുറഞ്ഞ നിരക്കുകൾ, ഉയർന്ന വേഗത തുടങ്ങിയ സവിശേഷതകളും അതിലേറെയും ഉൾപ്പെടുന്നു. അടുത്തിടെ എയർടെൽ ഇന്ത്യയിൽ വൈ-ഫൈ സേവനത്തിനായി സ്വന്തമായി ഒരു കൂട്ടം പദ്ധതികളുമായി എത്തിയിരുന്നു. എയർടെൽ വൈ-ഫൈ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റിയും വിവിധ ഒടിടി സേവനങ്ങളിലേക്കുള്ള ആക്‌സസ്സ് ഉൾപ്പെടുന്ന ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

799 രൂപ എയർടെൽ ബേസിക് പ്ലാൻ
നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും അടിസ്ഥാന എയർടെൽ ഡബ്ല്യു-ഫൈ ബ്രോഡ്‌ബാൻഡ് പ്ലാനാണ് 799 രൂപ പ്ലാൻ. 100 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്ന പ്ലാൻ 100 ജിബി ഡാറ്റാ പരിധി നൽകുന്നു. എയർടെൽ എക്സ്സ്ട്രീമിലേക്കുള്ള ആക്സസ് ഉൾപ്പെടെ അധിക ആനുകൂല്യങ്ങൾ ഇതിൽ ലഭ്യമാണ്. ഈ പ്ലാനിനെ അൺലിമിറ്റഡ് പ്ലാൻ ആക്കുന്നതിന് ഉപയോക്താക്കൾക്ക് 299 രൂപ കൂടി റീചാർജ് ചെയ്യാനുള്ള അവസരമുണ്ട്. ചുവടെ സൂചിപ്പിച്ച ഏതെങ്കിലും പ്ലാനുകളെ അൺലിമിറ്റഡ് പ്ലാനിലേക്ക് മാറ്റുന്നതിനും ഈ അധിക റീചാർജ് ടോപ്പ്-അപ്പ് ഉപയോഗിക്കാവുന്നതാണ്.

999 രൂപയുടെ എന്റർടൈൻമെൻറ് പ്ലാൻ
999 രൂപ വില വരുന്ന രണ്ടാമത്തെ എയർടെൽ വൈ-ഫൈ പ്ലാനിൽ നിന്നും 200 എംബിപിഎസ് വരെ വേഗത ലഭിക്കുന്നു. 500 ജിബി ഡാറ്റയും ഈ പ്ലാനിൽ ഉണ്ട്, കൂടാതെ അധിക ആനുകൂല്യങ്ങളും ലഭ്യമാകുന്നു. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, സീ 5 പ്രീമിയം, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്കുള്ള ആക്സസ് ഇതിൽ ഉൾപ്പെടുന്നുണ്ട്.

1,499 രൂപയുടെ പ്രീമിയം പ്ലാൻ
എയർടെല്ലിന്റെ മൂന്നാമത്തെ വൈ-ഫൈ പ്ലാനിന് 1,499 രൂപയാണ് വില വരുന്നത്. 300 എംബിപിഎസ് വരെ വേഗതയും 500 ജിബി ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, സീ 5 പ്രീമിയം, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്കുള്ള ആക്സസ് ഈ പാക്കിന്റെ അധിക നേട്ടങ്ങളാണ്. ഈ പ്ലാനും 999 രൂപ പ്ലാനും തമ്മിലുള്ള വ്യത്യാസമെന്നത് ലഭിക്കുന്ന വേഗതയിലെ വ്യത്യാസമാണ്.

3,999 രൂപയുടെ വിഐപി പ്ലാൻ
എയർടെല്ലിന്റെ നാലാമത്തെയും അവസാനത്തെയും വൈ-ഫൈ പ്ലാനാണ് പട്ടികയിലെ ഏറ്റവും ചെലവേറിയത്. ഇതിന് പ്രതിമാസം 3,999 രൂപയാണ് വില വരുന്നത്. അൺലിമിറ്റഡ് ഡാറ്റയുള്ള 1 ജിബിപിഎസ് വേഗത പ്ലാൻ വാഗ്ദാനം ചെയ്യുന്നു. വേഗതയും അൺലിമിറ്റഡ് ഡാറ്റയും കൂടാതെ, നിങ്ങൾക്ക് പ്രീമിയം സൗകര്യങ്ങളിലേക്കും ആക്സസ് ഉണ്ട്. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, സീ 5 പ്രീമിയം, എയർടെൽ എക്സ്സ്ട്രീം എന്നിവ ഇതിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








