Airtel 5G: ജിയോയെ മറികടക്കാൻ എയർടെൽ, 5ജി ലോഞ്ച് ഓഗസ്റ്റിൽ

|

ഏറെ നാൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് ജൂലൈ മാസത്തിൽ രാജ്യത്തെ ആദ്യ 5ജി സ്പെക്ട്രം ലേലം നടന്നത്. ലേലം അവസാനിച്ചതോടെ ഉയർന്ന് വരുന്ന ഏറ്റവും വലിയ ആകാംക്ഷ കമ്പനികൾ എന്നായിരിക്കും 5ജി സേവനങ്ങൾ അവതരിപ്പിക്കുക എന്നതാണ്. എന്നാൽ സ്പെക്ട്രം ഓക്ഷന് വേണ്ടി വന്നിരുന്ന കാത്തിരിപ്പ് 5ജി ലോഞ്ചിന് ഉണ്ടാകില്ലെന്നാണ് ഏറ്റവും പുതിയ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത് (Airtel 5G).

ഓഗസ്റ്റ്

ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്തെ പൊതുജനങ്ങൾക്കായി 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടെലിക്കോം ഭീമനായ എയർടെൽ. ഈ വർഷം അവസാനത്തോടെ പബ്ലിക്ക് 5ജി നെറ്റ്വർക്കുകൾ യാഥാർഥ്യമാകുമെന്നാണ് നേരത്തെ കരുതിയിരുന്നത്. സ്പെക്ട്രം അലോക്കേഷൻ ഉടൻ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാരും പ്രഖ്യാപിച്ചിരുന്നു. എയർടെൽ 5ജി ലോഞ്ചിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

5G Smartphone: ഇതിലും മികച്ച 5ജി ഫോണുകൾ ഇന്ത്യയിൽ എത്തിയിട്ടില്ല5G Smartphone: ഇതിലും മികച്ച 5ജി ഫോണുകൾ ഇന്ത്യയിൽ എത്തിയിട്ടില്ല

എയർടെൽ 5ജി നെറ്റ്‌വർക്ക് ലോഞ്ച്

എയർടെൽ 5ജി നെറ്റ്‌വർക്ക് ലോഞ്ച്

ഈ മാസം തന്നെ 5ജി നെറ്റ്‌വർക്കുകൾ വിന്യസിക്കുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്. ഇതിനായി നോക്കിയ, എറിക്‌സൺ, സാംസങ് എന്നിവയുമായി 5ജി നെറ്റ്‌വർക്ക് കരാറിൽ കമ്പനി ഒപ്പ് വച്ചിട്ടുണ്ട്. ഈ രീതിയിൽ തന്നെ കാര്യങ്ങൾ മുന്നോട്ട് പോകുകയാണെങ്കിൽ രാജ്യത്ത് 5ജി സേവനങ്ങൾ ലോഞ്ച് ചെയ്യുന്ന ആദ്യ ടെലിക്കോം കമ്പനിയാകാൻ എയർടെലിന് കഴിയും.

ഇന്ത്യ
 

ഇന്ത്യയിലെ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളിൽ ആദ്യമായി 5ജി നെറ്റ്‌വർക്ക് പരീക്ഷണം നടത്തിയതും എയർടെൽ തന്നെയാണ്. ലൈവ് 4ജി നെറ്റ്വർക്കിലൂടെ ഹൈദരാബാദിലാണ് കമ്പനി 5ജി ട്രയൽ നടത്തിയത് രാജ്യത്തെ മറ്റ് നിരവധി ലൊക്കേഷനുകളിലും വ്യത്യസ്തമായ യൂസ് കേസുകളിലും കമ്പനി 5ജി പരീക്ഷണങ്ങൾ നടത്തിയിരുന്നു.

നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഏതൊക്കെ 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യുമെന്ന് അറിയാംനിങ്ങളുടെ സ്മാർട്ട്ഫോണിൽ ഏതൊക്കെ 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യുമെന്ന് അറിയാം

ഗ്രാമീണ മേഖല

ഗ്രാമീണ മേഖലയിലെ ആദ്യ 5ജി ട്രയൽ, ട്രയൽ സ്പെക്‌ട്രത്തിൽ ഇന്ത്യയിലെ ആദ്യത്തെ ക്യാപ്റ്റീവ് പ്രൈവറ്റ് നെറ്റ്‌വർക്ക് വിന്യാസം, 5യിൽ ആദ്യമായി ക്ലൗഡ് ഗെയിമിങ് ട്രയൽ എന്നിവയിൽ എല്ലാം മറ്റ് രണ്ട് കമ്പനികളെക്കാളും മുന്നിലെത്താനും എയർടെലിന് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ 5ജി ലോഞ്ചിലും എയർടെൽ തന്നെയാകും മുന്നിലെത്തുക.

5ജിയ്ക്കായി എറിക്‌സൺ, നോക്കിയ, സാംസങ് പങ്കാളിത്തം

5ജിയ്ക്കായി എറിക്‌സൺ, നോക്കിയ, സാംസങ് പങ്കാളിത്തം

5ജി നെറ്റ്വർക്ക് വിന്യാസത്തിനായി നോക്കിയയുമായും എറിക്സണുമായും 2022 ഓഗസ്റ്റിൽ തന്നെ എയർടെൽ കരാറിൽ എത്തിയിരുന്നു. ടെലിക്കോം ഓപ്പറേറ്ററായ എയർടെൽ 2022 ഓഗസ്റ്റിൽ 5G വിന്യാസത്തിനായി എറിക്‌സൺ, നോക്കിയ, സാംസംഗ് എന്നിവരുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. നെറ്റ്വർക്കിങ്ങിൽ നോക്കിയ, എറിക്‌സൺ എന്നീ കമ്പനികളുമായി എയർടെലിന് ദീർഘകാല ബന്ധമാണ് ഉള്ളത്.

5G Auction: സ്പെക്ട്രം ലേലത്തിന് ശേഷം 4ജി മൊബൈൽ സ്പീഡ് കൂടുമോ കുറയുമോ?5G Auction: സ്പെക്ട്രം ലേലത്തിന് ശേഷം 4ജി മൊബൈൽ സ്പീഡ് കൂടുമോ കുറയുമോ?

നെറ്റ്‌വർക്ക് മാനേജ്‌മെന്റ്

എന്നാൽ സാംസങുമായി ഇതാദ്യമാണ് എയർടെൽ സഹകരിക്കുന്നത്. നെറ്റ്‌വർക്ക് മാനേജ്‌മെന്റ്, വിന്യാസം, ആസൂത്രണം, ഒപ്റ്റിമൈസേഷൻ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ മികവ് പുലർത്താൻ വേണ്ടിയാണ് എയർടെൽ വിവിധ സ്ഥാപനങ്ങളുമായി സഹകരിക്കുന്നത്. ആത്യന്തികമായി, എയർടെൽ ഉപയോക്താക്കൾക്ക് മികച്ച 5ജി എക്സ്പീരിയൻസ് ലഭിക്കുമെന്ന് ഈ പങ്കാളിത്തം ഉറപ്പാക്കും.

സ്‌പെക്‌ട്രം

സ്‌പെക്‌ട്രം ലേലം അവസാനിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെയാണ് കമ്പനി പ്രഖ്യാപനം നടത്തിയതെന്നുൂം ശ്രദ്ധേയമാണ്. ലേലത്തിൽ, 900 മെഗാഹെർട്‌സ്, 1800 മെഗാഹെർട്‌സ്, 2100 മെഗാഹെർട്‌സ്, 3300 മെഗാഹെർട്‌സ്, 26 ഗിഗാഹെർട്‌സ് എന്നീ ഫ്രീക്വൻസികളിലായി 19867.8 മെഗാഹെർട്‌സ് സ്പെക്‌ട്രം എയർടെൽ സ്വന്തമാക്കിയിട്ടുണ്ട്. 43,084 കോടി രൂപയാണ് എയർടെൽ സ്പെക്ട്രത്തിനായി മുടക്കിയത്.

5G Plans: 5ജിയിങ്ങെത്താറായി; പാലം കടക്കുമ്പോൾ കൂരായണ പാടുമോ കമ്പനികൾ?5G Plans: 5ജിയിങ്ങെത്താറായി; പാലം കടക്കുമ്പോൾ കൂരായണ പാടുമോ കമ്പനികൾ?

5ജി സ്‌പെക്‌ട്രം ലേലം

5ജി സ്‌പെക്‌ട്രം ലേലം

7 ദിവസങ്ങളിലായി 40 റൌണ്ട് നീണ്ട 5ജി സ്പെക്ട്രം ലേലം സമാപിച്ചപ്പോൾ 1.5 ട്രില്യൺ രൂപയാണ് സർക്കാർ ഖജനാവിൽ എത്തിയത്. 10 ഫ്രീക്വൻസി ബാൻഡുകളിലായി 72.09 ഗിഗാഹെർട്‌സ് സ്പെക്ട്രമാണ് വിൽപ്പനയ്ക്ക് എത്തിയത്. ലേലത്തിന്റെ ആദ്യ ദിനം തന്നെ 5ജി സ്പെക്ട്രം, വില കൂടിയ 700 മെഗാഹെർട്സ് എയർവേവുകൾ എന്നിവ 1.45 ട്രില്യൺ രൂപയ്ക്ക് വിറ്റ് പോയിരുന്നു. പിന്നീട് ചില സർക്കിളുകളിലെ 4ജി എയർവേവ്സും കമ്പനികൾ നോട്ടമിട്ടതോടെയാണ് ലേലം നീണ്ട് പോയത്.

മൂല്യം

2010 മുതൽ ആരംഭിച്ച സ്പെക്ട്രം ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണ് ഇക്കുറി സർക്കാരിന് ഉണ്ടായിരിക്കുന്നത്. വിൽപ്പനയ്ക്ക് വച്ച സ്പെക്ട്രത്തിന്റെ അളവും കൂടുതലായിരുന്നു. ലേലത്തിന് എത്തിയ എയർവേവ്സിന്റെ 71 ശതമാനവും വിറ്റ് പോയിട്ടുണ്ട്. എന്നാൽ സ്പെക്ട്രത്തിന് കണക്ക് കൂട്ടിയ ആകെ മൂല്യം വച്ച് പരിഗണിച്ചാൽ 35 ശതമാനം മാത്രമാണ് ഇതെന്നും അറിഞ്ഞിരിക്കണം.

OnePlus 10T 5G: 16 ജിബി റാമും 150 വാട്ട് ചാർജിങും; വൺപ്ലസ് 10ടി 5ജി കൊമ്പന്മാരിലെ വമ്പൻOnePlus 10T 5G: 16 ജിബി റാമും 150 വാട്ട് ചാർജിങും; വൺപ്ലസ് 10ടി 5ജി കൊമ്പന്മാരിലെ വമ്പൻ

റിലയൻസ് ജിയോ

റിലയൻസ് ജിയോ

5ജി ലോഞ്ചിൽ എയർടെൽ ആദ്യമെത്തിയാലും ലേലക്കണക്കുകളിൽ ഒന്നാം സ്ഥാനം റിലയൻസ് ജിയോയ്ക്ക് തന്നെയാണ്. 88,078 കോടി രൂപ മുടക്കി 24,740 മെഗാഹെർട്‌സ് സ്പെക്ട്രം ആണ് റിലയൻസ് ജിയോ സ്വന്തമാക്കിയത്. മികച്ച കവറേജ് നൽകുന്ന സ്പെക്ട്രം ആയതിനാൽ 5ജി സേവനങ്ങളെ സംബന്ധിച്ചിടത്തോളം നിർണായകമായ 700 മെഗാഹെർട്‌സ് ബാൻഡും ഇതിൽ ഉണ്ട്.

മെഗാഹെർട്‌സ്

1800 മെഗാഹെർട്‌സ്, 3.3 ഗിഗാഹെർട്‌സ്, 26 ഗിഗാഹെർട്‌സ് 5ജി ബാൻഡുകളും റിലയൻസ് ജിയോ വാങ്ങിയിരുന്നു. നോൺ സ്റ്റാൻഡ്എലോൺ നെറ്റ്വർക്ക് സെലക്റ്റ് ചെയ്യുന്ന മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമായി സ്റ്റാൻഡ്എലോൺ 5ജി നെറ്റ്വർക്ക് ആണ് റിലയൻസ് ജിയോ സജ്ജീകരിക്കുന്നത്. ബ്രാൻഡ് ന്യൂ 5ജി നെറ്റ്വർക്ക് കോർ ആണ് ജിയോ ഇതിനായി യൂസ് ചെയ്യുക.

ടെലിക്കോം കമ്പനി

ജിയോയിൽ നിന്ന് വ്യത്യസ്തമായി 700 മെഗാഹെർട്സ് സ്പെക്ട്രത്തിൽ നിന്നും പൂർണമായി അകന്ന് നിൽക്കുന്ന സമീപനമാണ് എയർടെൽ സ്വീകരിച്ചത്. 3.5 ബാൻഡിൽ 100 മെഗാഹെർട്സ് സ്പെക്ട്രവും മില്ലിമീറ്റർ ബാൻഡിൽ 800 മെഗാഹെർട്സ് സ്പെക്ട്രവും എയർടെൽ സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വോഡഫോൺ ഐഡിയ 6,228 മെഗാഹെർട്‌സ് സ്‌പെക്‌ട്രമാണ് വാങ്ങിയത്. ഇതിനായി 18,799 കോടി രൂപയും കമ്പനി ചിലവഴിച്ചു.

Best Mobiles in India

English summary
Telecom giant Airtel has announced that it will launch 5G services to the public in the country by the end of August. It was earlier thought that public 5G networks would become a reality by the end of this year. The central government has also announced that the spectrum allocation will be completed soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X