Home
News

വീട്ടിൽ 5ജി ഹോട്ട്സ്പോട്ട് സെറ്റ്ചെയ്യാം! എക്സ്ട്രീം എയർ​ഫൈബർ 5ജിയുമായി എയർടെൽ; ലക്ഷ്യം ജിയോ

ജിയോ- എയർടെൽ 5ജി യുദ്ധം ഉപയോക്താക്കളുടെ വീടുകളിലേക്കും വ്യാപിക്കുന്നു. എയർടെൽ ​5ജി വീടുകളിലും ഉപയോഗിക്കാൻ പാകത്തിൽ എക്‌സ്‌ട്രീം എയർഫൈബർ 5ജി എന്ന് വിളിക്കപ്പെടുന്ന റൂട്ടർ എയർടെൽ തയാറാക്കുന്നതായി ജിഎസ്എം അ‌രീന റിപ്പോർട്ട് ചെയ്യുന്നു. ജിയോ തങ്ങളുടെ വാർഷികയോഗത്തിൽ പ്രഖ്യാപിച്ച ജിയോഎയർ​ഫൈബറിനുള്ള എയർടെലിന്റെ മറുപടിയാണ് പുതിയ ഉപകരണം.

പരമ്പരാഗത ബ്രോഡ്ബാൻഡ് സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് പുത്തൻ ​എയർഫൈബർ സംവിധാനം ആരംഭിക്കുമെന്ന് ജിയോ വ്യക്തമാക്കിയിരുന്നു. പോർട്ടബിൾ റൂട്ടറുകളേക്കാൾ ശക്തമായിരിക്കും ജിയോയുടെ എയർ​ഫൈബറെന്നും അ‌തിവേഗ 5ജി വീടുകളിലേക്ക് എത്തിക്കാനും അ‌തുവഴി പരമ്പരാഗത രീതികളെ പൊളിച്ചെഴുതാനും ജിയോ തയാറെടുക്കുന്നു എന്നുമായിരുന്നു റിപ്പോർട്ട്. ഇതിന് ബദലായാണ് എയർടെലും എക്‌സ്‌ട്രീം എയർഫൈബറുമായി എത്താനൊരുങ്ങുന്നത്.

വീട്ടിൽ 5ജി ഹോട്ട്സ്പോട്ട് ! എക്സ്ട്രീം എയർ​ഫൈബർ 5ജിയുമായി എയർടെൽ

എയർടെൽ എക്‌സ്‌ട്രീം എയർഫൈബർ 5ജി ഡി​വൈസ് കോൺഫിഗർ ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് ഒരു എയർടെൽ സിം വേണ്ടിവരും. കൂടാതെ പ്രത്യേക എയർടെൽ എക്സ്ട്രീം എയർ​ഫൈബർ ആപ്പും ഉണ്ടാകും. പ്ലഗ് ഇൻ ചെയ്ത് ഓൺആക്കി ഈ ഉപകരണം പ്രവർത്തിച്ച് തുടങ്ങാം എന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.

യഥാർഥത്തിൽ ഇത്തരമൊരു ഡി​വൈസ് വികസിപ്പിക്കുന്നത് സംബന്ധിച്ച യാതൊരു വിവരങ്ങളും എയർടെൽ പുറത്തുവിട്ടിട്ടില്ല. ഒൺലിടെക് ഫോറത്തിൽ ലഭ്യമായ സ്‌ക്രീൻഷോട്ടുകളുടെ അടിസ്ഥാനത്തിൽ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു ഉപയോക്താവ് കഴിഞ്ഞ ആഴ്ച ഗൂഗിൾ പ്ലേ (Google Play) ആപ്പ് സ്റ്റോറിൽ എക്സ്ട്രീം എയർ​ഫൈബർ ആപ്പ് കണ്ടെത്തിയിരുന്നു (ഇപ്പോൾ ലഭ്യമല്ല).

താൻ എയർടെൽ 5ജി സിം ആണ് ഉപയോഗിച്ചിരുന്നത് എന്നും, ആപ്പ് തുറന്നപ്പോൾ അത് ലൊക്കേഷൻ ആക്‌സസ് നേടാൻ ശ്രമിക്കുകയും അടുത്തുള്ള 5G ടവറിന്റെ ദിശയിലേക്ക് 5ജി ഡി​വൈസ് സ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി അ‌ദ്ദേഹം പറയുന്നു. മികച്ച ഇന്റർനെറ്റ് വേഗതയ്ക്കായി റൂട്ടർ സ്ഥാപിക്കുന്നതിന് ശരിയായ "5G കവറേജ് സോൺ" കണ്ടെത്താൻ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു.

അ‌തിന് ശേഷം ഉപയോക്താവ് 5ജി ഡി​വൈസ് സ്ഥാപിക്കേണ്ടതുണ്ട് എന്ന് പുറത്തുവന്ന സ്ക്രീൻ ഷോട്ടുകൾ വ്യക്തമാക്കുന്നു എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ജിയോ എയർഫൈബറിന്റേതിന് സമാനമായ രൂപവും വലിപ്പവുമുള്ള എയർടെൽ എക്‌സ്‌ട്രീം എയർഫൈബർ 5ജി റൂട്ടറിന്റെ ദൃശ്യവും ആപ്പിൽ കാണാൻ സാധിക്കും. ഇതോടെയാണ് ജിയോ 5ജി റൂട്ടറിന് ബദലായി എയർടെലും റൂട്ടർ ഇറക്കുന്ന വിവരം ഉറപ്പിക്കപ്പെട്ടിരിക്കുന്നത്.

ലഭ്യമായ സ്ക്രീൻഷോട്ടുകൾ പ്രകാരം എയർടെൽ എക്സ്ട്രീം എയർ​ഫൈബർ റൂട്ടറിൽ ഒരു സിം കാർഡ് സ്ലോട്ട് ഉണ്ട്. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ ലാപ്‌ടോപ്പുകളോ പിസിയോ ഫിസിക്കൽ ആയി എയർടെൽ റൂട്ടറുമായി ബന്ധിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ പിൻഭാഗത്ത് പവർ സോഴ്‌സും നിരവധി ഇഥർനെറ്റ് പോർട്ടുകളും ഉണ്ട്. അ‌തുവഴി വേഗതയേറിയതും സ്ഥിരതയുള്ളതുമായ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും.

വീട്ടിൽ 5ജി ഹോട്ട്സ്പോട്ട് ! എക്സ്ട്രീം എയർ​ഫൈബർ 5ജിയുമായി എയർടെൽ

എയർടെൽ എക്സ്ട്രീം എയർ​ഫൈബർ റൂട്ടർ സജ്ജമാകുമ്പോൾ അ‌തിൽ ഇന്റർനെറ്റ് നെറ്റ്‌വർക്ക്, സെല്ലുലാർ നെറ്റ്‌വർക്ക്, വൈഫൈ കണക്റ്റിവിറ്റി എന്നിവയ്‌ക്കായുള്ള മൂന്ന് സൂചകങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. യാത്രകളിലും മറ്റും കൂടെ കൂട്ടാൻ സാധിക്കുന്നതിനാൽ ഇതിലെ ഹോട്ട്സ്പോട്ട് സൗകര്യം എപ്പോഴും ഉപയോഗിക്കാൻ സാധിക്കുന്നു. ഒരു പ്രദേശത്ത് Wi-Fi സ്പോട്ട് സൃഷ്ടിക്കുന്നതിനുള്ള നല്ലൊരു സെമി-വയർലെസ് സൊല്യൂഷനും കൂടിയാണിത്.

മടുപ്പിക്കുന്ന ഇൻസ്റ്റാളേഷൻ പ്രക്രിയ ആവശ്യമില്ലെന്നതും ഇതിന്റെ നേട്ടമാണ്. ശക്തമായ 5G കണക്റ്റിവിറ്റി ഉണ്ടെങ്കിൽ ഉപയോക്താക്കൾക്ക് ഇത് എവിടെയും കൊണ്ടുപോകാം. എക്സ്ട്രീം എയർ​ഫൈബർ ഡി​വൈസ് അ‌വതരിപ്പിച്ചാലും തങ്ങളുടെ പരമ്പരാഗത വൈഫൈ ബിസിനസിനെ തുരങ്കം വയ്ക്കാതിരിക്കാൻ എയർടെൽ പ്രത്യേകം ശ്രദ്ധിക്കും. ഇന്ത്യയുടെ ബ്രോഡ്‌ബാൻഡ് (വയർഡ് + വയർലെസ്) വിപണിയിൽ എയർടെൽ ഇപ്പോഴും ഒരു പ്രധാന സ്ഥാനം വഹിക്കുന്നു.

എക്‌സ്ട്രീം എയർഫൈബർ 5ജിക്കായി എയർടെൽ വൈഫൈ 6 റൂട്ടർ വാഗ്ദാനം ചെയ്യുമെന്ന് ഒൺലിടെക് റിപ്പോർട്ട് ചെയ്യുന്നു.100Mbps വേഗതയുള്ള 6 മാസത്തെ അർദ്ധവാർഷിക പ്ലാൻ 2,994 രൂപയ്ക്ക് (പ്രതിമാസം ഏകദേശം 499 രൂപ) എയർടെൽ പുറത്തിറക്കുമെന്നും ഇതേ റിപ്പോർട്ടിൽ പറയുന്നു. ഇത് സാധാരണ എയർടെൽ എക്‌സ്ട്രീം ഫൈബർ പ്ലാനിനേക്കാൾ വളരെ നിരക്ക് കുറഞ്ഞതാണ് എന്നതാണ് ശ്രദ്ധേയം.

More from GizBot

Best Mobiles in India

English summary
GSMArena reports that Airtel is preparing a router called Extreme AirFiber 5G. The new device is said to be Airtel's answer to the JioAirFiber announced by Jio at its annual meeting. An Airtel SIM will be required to configure the Airtel Extreme AirFiber 5G device. There will also be a special Airtel Xtreme AirFiber app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X