പൈസ ഇല്ലാത്തതുകൊണ്ട് ആണ് നെറ്റ് ഇല്ലാത്തതെന്ന് പറയരുത്! 1000 രൂപയിൽ താഴെയുള്ള എയർടെൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഇതാ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെലിന് ടിവി ആനുകൂല്യങ്ങൾ നൽകുന്ന 1000 രൂപയിൽ താഴെ വിലയുള്ള മൂന്ന് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഉണ്ട്. ടിവി ആനുകൂല്യങ്ങൾക്ക് ഒപ്പം, ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്‌ഫോമുകളിലേക്ക് ഉള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഉണ്ട്. ദീർഘകാലത്തേക്ക് പ്ലാനുകൾ വാങ്ങാൻ ഉള്ള ഓപ്ഷനും എയർടെൽ ഉപയോക്താക്കൾക്ക് ഭാരതി എയർടെൽ വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 599 രൂപ, 699 രൂപ, 899 രൂപ എന്നിങ്ങനെ മൂന്ന് പ്ലാനുകളെ കുറിച്ച് ആണ് ഈ ലേഖനത്തിൽ സംസാരിക്കുന്നത്. ഇവ പുതിയ ഓപ്‌ഷനുകൾ അല്ല.
എന്നാൽ ബജറ്റ് ശ്രേണിയിലെ ഉപഭോക്താക്കൾ എന്റർടെയിൻമെന്റ് ആനുകൂല്യങ്ങൾക്കായി തിരയുന്നെങ്കിൽ തീർച്ചയായും അവർക്ക് നല്ല ഓപ്ഷനുകൾ ആണ് ഉള്ളത്. ഒടിടി ആനുകൂല്യങ്ങളോടെ 1000 രൂപയിൽ താഴെ ഉള്ള എയർടെൽ എക്സ്ട്രീം എയർഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകളിൽ ആദ്യം വരുന്നത് 599 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ ആണ്.

എയർടെൽ 599 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ: ഈ പ്ലാനിൽ 30 Mbps വരെ വേഗതയിൽ ആണ് വരുന്നത്. ഇത് ഒടിടി ആനുകൂല്യങ്ങൾക്ക് ഒപ്പം 3.3 ടിബി FUP (ന്യായമായ ഉപയോഗ നയം) ഡാറ്റ ബണ്ടിൽ ചെയ്യുന്നു. 20+ ഒടിടി ആനുകൂല്യങ്ങളും HD ഉൾപ്പെടെ 350+ ടിവി ചാനലുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇത് കൂടാതെ ഡിസ്‌നി + ഹോട്ട്സ്റ്റാർ (Disney+ Hotstar), എയർടെൽ എക്സ്ട്രീം പ്ളേ (Airtel Xstream Play) എന്നിവയാണ് മറ്റ് ഒടിടി ആനുകൂല്യങ്ങൾ. ഉപഭോക്താവ് മൂന്ന് മാസത്തെ പ്ലാൻ പോലെ ഉള്ള ദീർഘകാല പ്ലാനിനായി പോകുകയാണ് എങ്കിൽ വൈഫൈ റൂട്ടറും ഇൻസ്റ്റാളേഷനും സൗജന്യമാണ്.
എയർടെൽ 699 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ: ഭാരതി എയർടെല്ലിൽ നിന്ന് ഉള്ള 699 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് 350+ ടിവി ചാനലുകൾ (HD ഉൾപ്പെടെ) എന്നിവ സ്ട്രീം ചെയ്യാൻ സാധിക്കും. ഇത് ചെറിയ കാര്യം അല്ല. എന്നാൽ ഇത് മാത്രമല്ല.
20ലധികം ഒടിടി പ്ലാറ്റ്‌ഫോമുകൾ ഉള്ള എയർടെൽ എക്സ്ട്രീം പ്ളേ (Airtel Xstream Play), കൂടാതെ ഡിസ്‌നി + ഹോട്ട്സ്റ്റാർ (Disney+ Hotstar) ൻ്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിലെ സ്പീഡ് ആനുകൂല്യം 40 Mbps വരെയാണ്. എല്ലാ മാസവും 3.3 ടിബി വരുന്ന എല്ലാ പ്ലാനുകൾക്കും തുല്യമാണ് ഡാറ്റ.
എയർടെൽ 899 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ: എയർടെൽ എക്‌സ്ട്രീം ഫൈബറിൽ നിന്ന് ഉള്ള 899 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ ആണ് ലിസ്റ്റിലെ അവസാനത്തേത്. ഈ പ്ലാൻ 100 Mbps വേഗതയും 3.3 ടിബി പ്രതിമാസ ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, എക്‌സ്‌ട്രീം പ്ലേയ്‌ക്കൊപ്പം ഒടിടി ആക്‌സസ്, 350+ ടിവി ചാനലുകൾ (HD ഉൾപ്പെടെ) എന്നിവയാണ് അധിക എന്റർടെയിൻമെന്റ് ആനുകൂല്യങ്ങൾ.
ഈ ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്ന പ്ലാനുകളുടെ വിലകളിൽ ബാധകമായ നികുതികൾ ഉൾപ്പെടാത്തതിനാൽ അന്തിമ വില നൽകിയിരിക്കുന്ന വിലയുമായി സമാനമാകില്ല എന്നത് ശ്രദ്ധിക്കുക. കൂടുതൽ എയർടെൽ എക്സ്ട്രീം എയർഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾക്കും നികുതി ഉൾപ്പെടെ ഉള്ള വിലകൾ അറിയുന്നതിനും ആയി എയർടെല്ലിന്റെ ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കുക.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








