ഇനി 17 നഗരങ്ങൾ മാത്രം; നിർണായക നേട്ടത്തിലേക്ക് ചുവട് വച്ച് Airtel

|

രാജ്യത്തെ മുൻനിര ടെലിക്കോം ഓപ്പറേറ്ററാണ് എയർടെൽ. സേവനങ്ങൾ നൽകുന്നതിലും മറ്റ് കണക്കുകളിലും റിലയൻസ് ജിയോയോട് പോരടിക്കാൻ ശേഷിയുള്ള ഏക ടെലിക്കോം കമ്പനിയും ഭാരതി എയർടെൽ തന്നെയാണ്. മൊബൈൽ സേവന രംഗത്ത് ജിയോയോട് മത്സരിക്കുന്നത് പോലെ എയർടെൽ കട്ടയ്ക്ക് പിടിച്ച് നിൽക്കുന്ന മറ്റൊരു സെക്ടർ ആണ് ഫൈബർ ബ്രോഡ്ബാൻഡ് രംഗം. എയർടെൽ എക്‌സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ രാജ്യത്തെ ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലും ഇപ്പോൾ തന്നെ ലഭ്യമാണ് (Airtel Xstream Fiber).

 

ഇന്ത്യ

ഇന്ത്യയിൽ എയർടെൽ ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭിക്കുന്ന നഗരങ്ങളുടെ എണ്ണം അധികം വൈകാതെ തന്നെ ആയിരം കടക്കും. ഈ ലക്ഷ്യം മറികടക്കുന്നതിന് എതാണ്ട് അടുത്തേക്ക് എയർടെൽ എത്തിക്കഴിഞ്ഞിട്ടുമുണ്ട്. നിലവിൽ 983 നഗരങ്ങളിലാണ് എയർടെൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നത്.

മൊബൈൽ നമ്പർ മാറാതെ Vodafone Idea നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാംമൊബൈൽ നമ്പർ മാറാതെ Vodafone Idea നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാം

കമ്പനി

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 3,10,000 പുതിയ വരിക്കാരെ ചേർക്കാൻ കമ്പനിയ്ക്കായി. 5.7 ശതമാനത്തിന്റെ തുടർച്ചയായ വരുമാന വളർച്ചയും എയർടെലിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഹോം പാസുകളുടെ എണ്ണത്തിലും വലിയ മുന്നേറ്റമുണ്ടാക്കാൻ എയർടെൽ ഫൈബർ സർവീസിന് സാധിച്ചു.

1.7 മില്യൺ
 

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം 1.7 മില്യൺ ഹോം പാസുകളാണ് എയർടെൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക കേബിൾ ഓപ്പറേറ്റർ മോഡലിലൂടെയാണ് ഇത്തരമൊരു നേട്ടം എയർടെൽ നേടിയതെന്നതും ശ്രദ്ധേയമാണ്. വീടുകൾ, അപ്പാർട്ട്മെന്റുകൾ തുടങ്ങിയവയ്ക്ക് സമീപത്ത് കൂടി ഫൈബർ ശൃംഖല കടന്ന് പോകുന്നതിനെയാണ് ഹോം പാസ്ഡ് എന്ന് വിലയിരുത്തുന്നത്.

399 രൂപ മുതൽ ആരംഭിക്കുന്ന Vodafone Idea പോസ്റ്റ്പെയ്ഡ് പ്ലാനുകൾ399 രൂപ മുതൽ ആരംഭിക്കുന്ന Vodafone Idea പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

നെറ്റ്വർക്ക് കണക്റ്റിവിറ്റി

ഈ കെട്ടിടങ്ങളിലേക്കോ വീടുകളിലേക്കോ നെറ്റ്വർക്ക് കണക്റ്റിവിറ്റി നൽകാൻ പുതിയതായി ഫെബർ നെറ്റ്വർക്ക് സ്ഥാപിക്കേണ്ടി വരുന്നില്ല. എതെങ്കിലും സർവീസ് പ്രൊവൈഡറിന്റെ ഹോം പാസ്ഡ് ലിസ്റ്റിൽ നിങ്ങളുടെ വീടുമുണ്ടെങ്കിൽ എളുപ്പം കണക്ഷൻ എടുക്കാൻ കഴിയുമെന്ന് സാരം.

ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ്

രാജ്യത്ത് ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങൾക്ക് ഡിമാൻഡ് കൂടി വരികയാണ്. കൊവിഡ് കാലം തൊട്ടിങ്ങോട്ട് അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ബ്രോഡ്ബാൻഡ് രംഗത്തെ സ്വാധീനം എയർടെൽ ശക്തമാക്കുന്നത്. ഇപ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ഐഎസ്പികളിൽ ( ഇന്റർനെറ്റ് സേവന ദാതാക്കൾ ) ഒന്നാണ് എയർടെൽ.

Vodafone Idea ഇനി ഈ രണ്ട് പ്ലാനുകൾക്കൊപ്പം 75 ജിബി ഡാറ്റ വരെ അധികമായി നൽകുംVodafone Idea ഇനി ഈ രണ്ട് പ്ലാനുകൾക്കൊപ്പം 75 ജിബി ഡാറ്റ വരെ അധികമായി നൽകും

റിലയൻസ് ജിയോ

നേരത്തെ പറഞ്ഞത് പോലെ റിലയൻസ് ജിയോയുടെ ജിയോ ഫൈബർ മാത്രമാണ് നിലവിൽ എയർടെൽ എക്‌സ്ട്രീം ഫൈബറിന് മുന്നിലുള്ള ഏക ബ്രാൻഡ്. കൂടുതൽ പണം ചിലവഴിക്കാൻ താത്പര്യമുള്ള യൂസേഴ്സിനെയാണ് എയർടെൽ ആഗ്രഹിക്കുന്നത്. എയർടെലിന്റെ ഈ സ്വഭാവം മൊബൈൽ സർവീസ് രംഗത്ത് കൂടുതൽ 'പ്രീമിയം' യൂസേഴ്സിനെ നിലനിർത്താൻ അവരെ സഹായിച്ചിട്ടുമുണ്ട്.

ബ്രോഡ്ബാൻഡ് യൂസേഴ്സ്

പൊതുവെ ഫൈബർ ബ്രോഡ്ബാൻഡ് യൂസേഴ്സ് മൊബൈൽ സേവനങ്ങൾ ഉപയോഗിക്കുന്നവരെക്കാളും പണം ചിലവഴിക്കുന്നുവെന്നതാണ് കണക്കുകൾ പറയുന്നത്. യൂസേഴ്സിന്റെ ഈ സ്വഭാവം എയർടെലിന് ഗുണം ചെയ്യുന്നുണ്ട്. അതിവേഗം പുതിയ ഫൈബർ ബ്രോഡ്ബാൻഡ് യൂസേഴ്സിനെ ചേർക്കാൻ കമ്പനിയ്ക്ക് സാധിക്കുന്നതായും കണക്കുകൾ പറയുന്നു. ഫൈബർ യൂസേഴ്സ് പണം ചിലവഴിക്കുന്നതിൽ എതിർപ്പ് ഉള്ളവർ അല്ലാത്തതിനാൽ കമ്പനിക്ക് ഏറെ നാൾ പ്രയോജനപ്പെടുകയും ചെയ്യും.

Airtel Plans: 250 ജിബി ഡാറ്റ വരെ നൽകുന്ന എയർടെല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾAirtel Plans: 250 ജിബി ഡാറ്റ വരെ നൽകുന്ന എയർടെല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ബ്രാന്റ്

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഫൈബർ ശൃംഖലയെത്തിക്കുന്നത് സേവന ദാതാക്കളെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ജോലിയാണ്. ഏറെ പണച്ചെലവും ഇതിനായി വേണ്ടി വരുന്നു. എന്നാൽ എയർടെലിനെപോലൊരു സ്ഥാപനത്തിന് ഇതൊന്നും വലിയ ബുദ്ധിമുട്ടുള്ള വിഷയമല്ല. എയർടെലിന്റെ പക്കലുള്ള വലിയ മൂലധനം, ബ്രാന്റ് എന്ന നിലവിൽ ആളുകൾക്കിടയിലുള്ള സുപരിചതത്വം എന്നിവയെല്ലാം കമ്പനിക്ക് മുൻകൈ നൽകുന്നുണ്ട്.

സേവനങ്ങൾ

ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ എല്ലായിടത്തും എത്തിക്കാൻ എയർടെലിന് സമയം മാത്രം മതിയെന്ന് സാരം. എന്നാൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കുന്നതിന് അതിന്റേതായ പരിമിതികൾ ഉണ്ട്. ഫൈബർ സ്ഥാപിക്കുന്നത് ദുഷ്കരമായ മേഖലകളിൽ മൊബൈൽ ഇന്റർനെറ്റ്, കണക്റ്റിവിറ്റി സേവനങ്ങൾ നൽകുക എന്നതാവും എയർടെലിന് സാധിക്കുക. ബാക്ക്‌ഹോൾ സപ്പോർട്ട് നൽകാൻ ഇ ബാൻഡ് സ്പെക്‌ട്രത്തിലേക്കുള്ള ആക്‌സസ് കമ്പനിയെ സഹായിക്കുകയും ചെയ്യും.

നിങ്ങളുടെ നമ്പർ മാറാതെ തന്നെ സിം കാർഡ് Airtel നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാംനിങ്ങളുടെ നമ്പർ മാറാതെ തന്നെ സിം കാർഡ് Airtel നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാം

Best Mobiles in India

English summary
Airtel is the leading telecom operator in the country. Fiber broadband is another sector where Airtel is struggling as it competes with Jio in mobile services. Airtel Xstream Fiber broadband services are now available in almost all major cities in the country (Airtel Xstream Fiber).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X