എയർടെൽ എക്‌സ്ട്രീം പ്രീമിയം ഉടൻ 400+ ലൈവ് ടിവി ചാനലുകൾ വാഗ്ദാനം ചെയ്യുന്നു

|

എയർടെൽ എക്സ്സ്ട്രീം മറ്റൊരു ഓ.ടി.ടി കണ്ടെന്റ് പ്ലാറ്റ്ഫോമാണ്. അതിലൂടെ നിങ്ങൾക്ക് ഏറ്റവും ആവേശകരമായ ചില ടിവി ഷോകളും സിനിമകളും സ്ട്രീം ചെയ്യാൻ കഴിയും. പ്രീമിയം ഉള്ളടക്കം ആക്സസ് ചെയ്യുന്നതിന് നിങ്ങൾ ഒരു എയർടെൽ എക്സ്സ്ട്രീം പ്രീമിയം അംഗമായിരിക്കണം. ഇത് ടിവി ഷോകളും സിനിമകളും മാത്രമല്ല തത്സമയ ടിവി പ്രോഗ്രാമുകളും കാണാനുള്ള അവസരം ഒരുക്കുന്നു. എയർടെൽ എക്‌സ്ട്രീം പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോൾ 350+ ചാനലുകൾ കാണാൻ കഴിയും.

എയർടെൽ എക്സ്സ്ട്രീം പ്രീമിയം
 

എയർടെൽ എക്സ്സ്ട്രീം പ്രീമിയം

എന്നാൽ ആ പരിധി ഉടൻ തന്നെ എയർടെൽ വർദ്ധിപ്പിക്കുകയും 400+ തത്സമയ ടിവി ചാനലുകളിലേക്ക് കൊണ്ടുവരികയും ചെയ്യും എന്നതാണ് പുതിയ വാർത്ത. തത്സമയ ടിവി ചാനലുകൾ സാധാരണയായി ഓ.ടി.ടി കണ്ടെന്റ് പ്ലാറ്റ്ഫോമുകളിൽ ലഭിക്കാത്ത ഒന്നാണ് പക്ഷേ, ഇനി എയർടെൽ എക്സ്സ്ട്രീം പ്രീമിയത്തിനൊപ്പം അല്ല. ഒരു സബ്സ്ക്രിപ്ഷനായി പണം നൽകാതെ തന്നെ നിങ്ങളുടെ പ്രിയപ്പെട്ട ടിവി ചാനലുകളിൽ ഭൂരിഭാഗവും ആക്സസ് ചെയ്യാൻ നിങ്ങൾക്ക് കഴിയും.

എയർടെൽ എക്സ്സ്ട്രീം സെറ്റ്-ടോപ്പ് ബോക്സ്

എയർടെൽ എക്സ്സ്ട്രീം സെറ്റ്-ടോപ്പ് ബോക്സ്

ഒരു എയർടെൽ എക്സ്സ്ട്രീം സെറ്റ്-ടോപ്പ് ബോക്സ് (എസ്ടിബി) നേടുക, അല്ലെങ്കിൽ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതിന് എയർടെൽ എക്സ്സ്ട്രീം പ്രീമിയം വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വാങ്ങുക എന്നതാണ് അതിനുള്ള മാർഗം. പ്രീമിയം സൗജന്യമായി സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതിന് നിങ്ങൾക്ക് എയർടെൽ എക്സ്സ്ട്രീം ഫൈബർ കണക്ഷൻ വാങ്ങേണ്ടാതായുണ്ട്.

പുതിയ തത്സമയ ടിവി ചാനലുകൾ എയർടെൽ എക്‌സ്ട്രീമിൽ ചേർക്കുന്നു

പുതിയ തത്സമയ ടിവി ചാനലുകൾ എയർടെൽ എക്‌സ്ട്രീമിൽ ചേർക്കുന്നു

ഗൂഗിൾ പ്ലേ സ്റ്റോറിലെ ഒരു ലിസ്റ്റിംഗ് അനുസരിച്ച്, എയർടെൽ അതിന്റെ ഒടിടി പ്ലാറ്റ്ഫോമിൽ മൊത്തം 73 പുതിയ ചാനലുകൾ ചേർക്കാൻ പോകുന്നു. ഇപ്പോൾ, നിങ്ങൾക്ക് എച്ച്ബി‌ഒ, കളറുകൾ, ഇടിവി, ഡബ്ല്യുബി, സി‌എൻ‌ബി‌സി, ന്യൂസ് 18, സി‌എൻ‌എൻ, പോഗോ, കാർട്ടൂൺ നെറ്റ്‌വർക്ക്, കൂടാതെ മറ്റു പല ചാനലുകളും ആക്‌സസ് ചെയ്യാൻ കഴിയും. നിങ്ങളുടെ പ്രിയപ്പെട്ട ടിവി ചാനലുകൾക്ക് പ്രത്യേകമായി പണം നൽകുന്നതിനേക്കാൾ എയർടെൽ എക്‌സ്ട്രീം പ്രീമിയത്തിന്റെ സഹായത്തോടെ ആക്‌സസ് ചെയ്യാൻ കഴിയുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല.

എയർടെൽ
 

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ പോലുള്ള ഒടിടി കണ്ടെന്റ് പ്ലാറ്റ്ഫോമുകൾക്ക് പണമടയ്ക്കുകയും ടിവി ചാനലുകൾക്ക് പ്രത്യേകം പണം നൽകുകയും ചെയ്യുന്നത് ഒരു വലിയ പ്രയാസം തന്നെയാണ്. എയർടെൽ എക്സ്സ്ട്രീം പ്രീമിയം ഉപയോഗിച്ച് നിങ്ങൾക്ക് എല്ലാം ഒരേയിടത്ത് ലഭിക്കുന്നു എന്നതാണ് പ്രത്യകത.

എയർടെൽ എക്‌സ്ട്രീം ഒന്നിലധികം ഭാഷകളിൽ കണ്ടെന്റ് വാഗ്ദാനം ചെയ്യുന്നു

എയർടെൽ എക്‌സ്ട്രീം ഒന്നിലധികം ഭാഷകളിൽ കണ്ടെന്റ് വാഗ്ദാനം ചെയ്യുന്നു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എക്‌സ്ട്രീം പ്രീമിയം ഉപഭോക്താക്കളിൽ സംതൃപ്തിയുണ്ടെന്ന് എയർടെൽ ഉറപ്പുവരുത്തുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ളതും മനസിലാക്കുന്നതുമായ കാര്യങ്ങൾ ക്രമീകരിക്കാനും സ്ട്രീം ചെയ്യാനും കഴിയുന്ന ഒന്നിലധികം ഭാഷാ ചാനലുകളുണ്ട്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഭാഷാ ക്രമീകരണങ്ങൾ മാറ്റാൻ കഴിയും. മാത്രമല്ല, നിങ്ങളുടെ സാധാരണ ടിവി സെറ്റ്-ടോപ്പ് ബോക്സുകൾക്കൊപ്പം ലഭിക്കാത്ത തത്സമയ ടിവിക്കായി ഒരു പ്രത്യേക സവിശേഷതയുണ്ട്; അതായത് തത്സമയ ടിവി താൽക്കാലികമായി നിർത്തുക എന്നതാണ്.

എക്‌സ്ട്രീം പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ

എക്‌സ്ട്രീം പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ

നിങ്ങളുടെ തത്സമയ ടിവിയിൽ പോകുന്ന കണ്ടെന്റ് താൽക്കാലികമായി നിർത്താനും തുടർന്ന് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് അത് വീണ്ടും പ്ലേ ചെയ്യാനും കഴിയും. നിങ്ങൾക്കായി തത്സമയ ടിവി അനുഭവം മെച്ചപ്പെടുത്തുന്നതിൽ എയർടെല്ലിന്റെ ടീം വളരെ കഠിനമായി പരിശ്രമിക്കുന്നുണ്ട്. നിങ്ങൾക്ക് സ്ഥിരമായ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ ഇപ്പോൾ നിങ്ങൾക്ക് പ്രശ്നങ്ങൾ ഒന്നുംതന്നെ നേരിടേണ്ടിവരില്ല.

Most Read Articles
Best Mobiles in India

English summary
Airtel Xstream is yet another OTT content platform through which you can stream some of the most exciting TV shows and movies. To access the premium content you need to be an Airtel Xstream Premium member. Its not just TV shows and movies, but also live TV.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X