എയർടെൽ വരിക്കാർക്ക് 125 രൂപ മാത്രം ചിലവിൽ 12 ഒടിടി സബ്ക്രിപ്ഷനുകൾ
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. ടെലിക്കോം സേവനങ്ങൾക്കപ്പുറം ഒടിടി സേവനങ്ങളും എയർടെൽ യൂസേഴ്സിന് നൽകുന്നു. എയർടെലിന്റെ ഓവർ ദ ടോപ്പ് ( ഒടിടി) പ്ലാറ്റ്‌ഫോമാണ് എയർടെൽ എക്സ്ട്രീം ആപ്പ്. എയർടെലിന്റെ താങ്ക്സ് ആനുകൂല്യങ്ങൾക്കൊപ്പം എയർടെൽ എക്സ്ട്രീം ഒടിടി സേവനങ്ങൾ കമ്പനി നൽകി വരുന്നുണ്ട്. കൂടാതെ പ്രീമിയം പ്ലാനുകളും കമ്പനി ഓഫർ ചെയ്യുന്നു. സാധാരണ ഗതിയിൽ എയർടെൽ എക്സ്ട്രീം ആപ്പിലെ ഒടിടി പ്ലാറ്റ്ഫോമുകളിൽ ആക്സസ് ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യേണ്ടതുണ്ട്.

ലയൺസ് ഗേറ്റ് പ്ലേ, സോണിലിവ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ എല്ലാം ഇത്തരത്തിൽ സബ്സ്ക്രിപ്ഷനുകൾ വാങ്ങിയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ ഇത്തരം പ്ലാറ്റ്ഫോമുകൾ എല്ലാം ആക്സസ് ചെയ്യാൻ കഴിയുന്ന ഒരു പ്ലാൻ ലഭ്യമായാലോ. ഇങ്ങനെ ഒരു പ്ലാൻ വഴി ഒട്ടനവധി ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഓഫറാണ് എയർടെൽ എക്‌സ്ട്രീം പ്രീമിയം പ്ലാൻ. ഇ ഒടിടി ഓഫറിനേക്കുറിച്ച് കൂടുതൽ അറിയാൻ താഴേക്ക് വായിക്കുക.

ടാറ്റ സ്കൈ ബിങ് പോലെയുള്ള ഒരു ബണ്ടിൽ ചെയ്ത ഒടിടി സേവനമാണ് എയർടെൽ എക്‌സ്ട്രീം പ്രീമിയം പ്ലാൻ. എയർടെൽ എക്‌സ്ട്രീം പ്രീമിയം പ്ലാൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 12 വ്യത്യസ്ത കണ്ടന്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്സസ് ലഭിക്കും. ഇറോസ് നൌ, സോണിലിവ്, ഹോയിചോയ്, ഷെമാറൂമീ, ലയൺസ്ഗേറ്റ് പ്ലേ, അൾട്ര, എപ്പിക്കോൺ, മനോരമ മാക്സ്, ഡിവോ, ഡോളിവുഡ് പ്ലേ, ക്ലിക്ക്, നമ്മഫ്ലിക്സ് എന്നിവയാണ് എയർടെൽ എക്‌സ്ട്രീം പ്രീമിയം പ്ലാൻ വഴി ആക്സസ് ലഭിക്കുന്ന 12 ഒടിടി പ്ലാറ്റ്ഫോമുകൾ.

ഇവയൊന്നും അത്ര ജനകീയമായ പ്ലാറ്റ്ഫോമുകൾ അല്ലെന്ന് തോന്നാം. പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് വലിയ വില നൽകേണ്ടി വരുന്നില്ലെന്നതും ഇത്രയധികം കണ്ടന്റുകളിലേക്കുള്ള ആക്സസും ആ തോന്നലിന് ഉള്ള മറുപടിയാണ്. രണ്ട് വ്യത്യസ്ത നിരക്കുകളിലാണ് എയർടെൽ എക്‌സ്ട്രീം പ്രീമിയം പ്ലാൻ കമ്പനി അവതരിപ്പിക്കുന്നത്. ഉപയോക്താക്കൾക്ക് ഒന്നുകിൽ 149 രൂപ വില വരുന്ന പ്രതിമാസ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. ദീർഘ കാല പ്ലാൻ നോക്കുന്നവർക്കാണ് രണ്ടാമത്തെ പ്ലാൻ ഗുണം ചെയ്യുക. ഒരു വർഷത്തെ പ്ലാൻ ആണിത്. 1,499 രൂപയ്ക്കാണ് ഈ വാർഷിക പ്ലാൻ സബ്സ്ക്രൈബ് ചെയ്യാൻ കഴിയുന്നത്.

ദീർഘകാല പ്ലാനുകൾ തിരഞ്ഞെടുക്കുന്നതാണ് നമ്മുക്ക് സാമ്പത്തികമായി ഗുണം ചെയ്യുക. വാർഷിക പ്ലാൻ തിരഞ്ഞെടുക്കുന്ന യൂസറിന് അവരുടെ പ്രതിമാസ് ചിലവ് 125 രൂപയായി കുറയും. ബണ്ടിൽ ചെയ്‌ത സബ്‌സ്‌ക്രിപ്‌ഷനുകൾ എടുക്കാൻ താൽപ്പര്യമില്ലാത്ത യൂസേഴ്സും കാണും. ഇത്തരം യൂസേഴ്സിന് അവർക്ക് താൽപ്പരുമുള്ള പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ തിരഞ്ഞെടുക്കാനും ഓപ്ഷൻ ഉണ്ട്. എയർടെൽ എക്‌സ്‌ട്രീം തങ്ങളുടെ ഉപയോക്താക്കൾക്ക് അതിന്റെ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കാറ്റലോഗ് ഓഫർ ചെയ്യുന്നുണ്ട്.

ഇതിനൊപ്പം തന്നെ ഈ പ്ലാറ്റ്‌ഫോമുകളിലേക്ക് ഒരു സ്റ്റാൻഡ് എലോൺ സബ്‌സ്‌ക്രിപ്‌ഷൻ സ്വന്തമാക്കാനും എയർടെൽ അവസരം ഒരുക്കുന്നു. സ്റ്റാൻഡ് എലോൺ സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭ്യമാണെങ്കിലും എയർടെൽ എക്‌സ്ട്രീം പ്രീമിയം പ്ലാൻ വാങ്ങുന്നത് സാമ്പത്തികമായി കൂടുതൽ യുക്തി സഹമായ തീരുമാനം ആണ്. ഉദാഹരണത്തിന്, എക്സ്ട്രീം ആപ്പിൽ 299 രൂപയാണ് സോണിലിവ് സബ്സ്ക്രിപ്ഷന് പ്രതിമാസം ചിലവ് വരുന്നത്. ഇതിന്റെ പകുതി തുക നൽകിയാൽ എയർടെൽ എക്‌സ്ട്രീം പ്രീമിയം പ്ലാൻ സ്വന്തമാക്കാൻ കഴിയും.

എയർടെൽ എക്‌സ്ട്രീം പ്രീമിയം പ്ലാനിൽ സോണിലിവ് സബ്സ്ക്രിപ്ഷനും യൂസേഴ്സിന് ലഭിക്കും. ലയൺസ്ഗേറ്റ് പ്ലേയുടെ കാര്യം നോക്കാം. ലയൺസ് ഗേറ്റിന്റെ പ്രതിമാസ സബ്സ്ക്രിപ്ഷൻ നിരക്ക് 149 രൂപയാണ്. എയർടെൽ എക്സ്ട്രീം പ്ലാൻ സ്വന്തമാക്കിയാൽ 149 രൂപയ്ക്ക് ലയൺസ്ഗേറ്റ് പ്ലേയും സോണിലിവും അടക്കം പന്ത്രണ്ടോളം പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് ലഭിക്കും. ഇത് വളരെ ആകർഷകമായ ഓഫർ തന്നെയാണ്.


Click it and Unblock the Notifications








