എയർടെലും ജിയോയും നൽകുന്ന 'ഓൾ-ഇൻ-വൺ' ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

|

എയർടെൽ 699 രൂപ മുതൽ വില വരുന്ന ഓൾ ഇൻ വൺ ബ്രോഡ്ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഡാറ്റ ആനുകൂല്യം, 300ൽ അധികം ടിവി ചാനലുകൾ, ഒടിടി സേവനങ്ങൾ എന്നിവയെല്ലാം എയർടെൽ പുതിയ പ്ലാനുകളിലൂടെ ഓഫർ ചെയ്യുന്നു. ബേസ് പ്ലാൻ ഓഫർ ചെയ്യുന്ന വേഗത 40 എംബിപിഎസ് ആണ്. റിലയൻസ് ജിയോയുടെ എന്റർടെയിൻമെന്റ് ബൊണാൻസ പ്ലാനുകളുമായിട്ടാണ് ഇവ മത്സരിക്കുന്നത്. 499 രൂപ വിലയിൽ 30 എംബിപിഎസ് സ്പീഡ് നൽകുന്നതാണ് ജിയോ എന്റർടെയിൻമെന്റ് ബൊണാൻസയിലെ ബേസ് പ്ലാൻ. രണ്ട് കമ്പനികളും ഓഫർ ചെയ്യുന്ന പ്ലാനുകളുടെ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

എയർടെൽ എക്സ്ട്രീം ബേസിക് + ടിവി - 699 രൂപ പ്ലാൻ

എയർടെൽ എക്സ്ട്രീം ബേസിക് + ടിവി - 699 രൂപ പ്ലാൻ

699 രൂപ വില വരുന്ന എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ 40 എംബിപിഎസ് ഡാറ്റ സ്പീഡും അൺലിമിറ്റഡ് ഡാറ്റയും കോളിങും ഓഫർ ചെയ്യുന്നു. അതിന് പുറമെ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, എക്സ്ട്രീം പ്രീമിയം (സോണിലിവ്, ലയൺസ്ഗേറ്റ്, ഇറോസ് നൌ, മുതലായവ) എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും 699 രൂപയുടെ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ നൽകുന്നു. 300 രൂപ വില വരുന്ന ടിവി ചാനലുകളും മറ്റ് എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും എയർടെൽ എക്സ്ട്രീം ബേസിക് + ടിവി പ്ലാൻ ഓഫർ ചെയ്യുന്നു.

എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് സൌജന്യമായി 1 ജിബി ഡാറ്റ നൽകുന്നുഎയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് സൌജന്യമായി 1 ജിബി ഡാറ്റ നൽകുന്നു

എയർടെൽ എക്സ്ട്രീം പ്രൊഫഷണൽ + ടിവി - 1,599 രൂപ പ്ലാൻ
 

എയർടെൽ എക്സ്ട്രീം പ്രൊഫഷണൽ + ടിവി - 1,599 രൂപ പ്ലാൻ

1,599 രൂപ വില വരുന്ന ബ്രോഡ്‌ബാൻഡ് പ്ലാൻ 300 എംബിപിഎസ് ഡാറ്റ സ്പീഡാണ് തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് ഡാറ്റ, വോയ്‌സ് കോളിങ് എന്നീ ആനുകൂല്യങ്ങളും എയർടെൽ എക്സ്ട്രീം പ്രൊഫഷണൽ + ടിവി പ്ലാൻ യൂസേഴ്സിന് നൽകുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ, സോണി ലിവ് തുടങ്ങിയ ജനപ്രിയ ഒടിടി ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും എക്സ്ട്രീം പ്രൊഫഷണൽ പ്ലാനിൽ ഉൾപ്പെടുന്നു. 350 രൂപ വില വരുന്ന ടിവി ചാനലുകളും ഇതിനൊപ്പം ലഭിക്കും.

എയർടെൽ എക്സ്ട്രീം എന്റർടെയിൻമെന്റ് + ടിവി - 1,099 രൂപ പ്ലാൻ

എയർടെൽ എക്സ്ട്രീം എന്റർടെയിൻമെന്റ് + ടിവി - 1,099 രൂപ പ്ലാൻ

1,099 രൂപയുടെ പ്ലാൻ 200 എംബിപിഎസ് ഡാറ്റ സ്പീഡ് ഓഫർ ചെയ്യുന്നു. ഒപ്പം അൺലിമിറ്റഡ് ഡാറ്റയും കോളിങ് ആനുകൂല്യവും ലഭിക്കുന്നു. എയർടെൽ എക്സ്ട്രീം എന്റർടെയിൻമെന്റ് + ടിവി പ്ലാൻ 350 രൂപയുടെ ടിവി ചാനലുകളും നൽകുന്നു. ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, എക്സ്ട്രീം പ്രീമിയം, മറ്റ് എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷനും എയർടെൽ എക്സ്ട്രീം എന്റർടെയിൻമെന്റ് + ടിവി പ്ലാൻ ഓഫർ ചെയ്യുന്നു.

ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന 148 രൂപയുടെ എയർടെൽ വൌച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാംഒടിടി ആനുകൂല്യങ്ങൾ നൽകുന്ന 148 രൂപയുടെ എയർടെൽ വൌച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ജിയോ ഫൈബർ - 499 രൂപ പ്ലാൻ

ജിയോ ഫൈബർ - 499 രൂപ പ്ലാൻ

499 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ 399 രൂപ ബേസ് പ്ലാനും 100 രൂപ ഒടിടി ചാർജ് എന്ന നിലയിലുമാണ്. അൺലിമിറ്റഡ് ഡാറ്റയും വോയ്‌സ് കോളിങും സഹിതം 30 എംബിപിഎസ് ഡാറ്റ സ്പീഡ് ആണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. അതോടൊപ്പം, യൂണിവേഴ്സൽ +, ആൾട്ട്ബാലാജി, ഇറോസ് നൌ, ലയൺസ്ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെർമാറൂമീ, ജിയോസ്വാൻ എന്നിവയക്കം 6 ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളും 499 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ജിയോ ഫൈബർ വരിക്കാർക്ക് ജിയോ സെറ്റ് ടോപ്പ് ബോക്‌സും ഓപ്റ്റ് ചെയ്യാം.

ജിയോ ഫൈബർ - 599 രൂപ പ്ലാൻ

ജിയോ ഫൈബർ - 599 രൂപ പ്ലാൻ

ഈ പ്ലാനിൽ 399 രൂപ ബേസ് പ്ലാനും 200 രൂപ ഒടിടി ചാർജ് എന്ന നിലയിലുമാണ്. 30 എംബിപിഎസ് വേഗതയും അൺലിമിറ്റഡ് ഡാറ്റയും കോളിങും ഉൾപ്പെടെ 499 രൂപയുടെ അതേ ആനുകൂല്യങ്ങളുമായാണ് ഈ പ്ലാൻ വരുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, വൂട്ട് സെലക്റ്റ്, വൂട്ട് കിഡ്സ് എന്നിവ പോലെയുള്ള 12 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിക്കുന്നു എന്നതാണ് ഒരേയൊരു വ്യത്യാസം. ജിയോ ഫൈബർ വരിക്കാർക്ക് ജിയോ സെറ്റ് ടോപ്പ് ബോക്‌സും ഓപ്റ്റ് ചെയ്യാം.

399 രൂപ വിലയുള്ള എയർടെൽ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം399 രൂപ വിലയുള്ള എയർടെൽ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

ജിയോ ഫൈബർ - 799 രൂപ പ്ലാൻ

ജിയോ ഫൈബർ - 799 രൂപ പ്ലാൻ

ജിയോ ഫൈബറിന്റെ 799 രൂപ പ്ലാൻ 100 എംബിപിഎസ് ഡാറ്റ സ്പീഡ് ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് കോളിങും അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങളും 799 രൂപ പ്ലാൻ ഓഫർ ചെയ്യുന്നു. ഇവയ്ക്ക് പുറമേ 6 ഒടിടി സേവനങ്ങളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷനും ജിയോ ഫൈബറിന്റെ 799 രൂപ പ്ലാനിനൊപ്പം ലഭിക്കുന്നു. ജിയോ ഫൈബർ വരിക്കാർക്ക് ജിയോ സെറ്റ് ടോപ്പ് ബോക്‌സും തിരഞ്ഞെടുക്കാം.

ജിയോ ഫൈബർ - 899 രൂപ പ്ലാൻ

ജിയോ ഫൈബർ - 899 രൂപ പ്ലാൻ

899 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ 699 രൂപ ബേസ് പ്ലാനും 200 രൂപയുടെ ഒടിടി ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. 599 രൂപയുടെ പ്ലാൻ പോലെയുള്ള 12 ഒടിടി സേവനങ്ങൾക്കുള്ള സബ്‌സ്‌ക്രിപ്ഷനുമായാണ് 899 രൂപ പ്ലാനും വരുന്നത്. 100 എംബിപിഎസ് ഡാറ്റ സ്പീഡും ജിയോ ഫൈബറിന്റെ 899 രൂപ പ്ലാൻ ഓഫർ ചെയ്യുന്നു. ജിയോ ഫൈബർ യൂസേഴ്സിന് ജിയോ സെറ്റ് ടോപ്പ് ബോക്‌സും തിരഞ്ഞെടുക്കാം.

ഒടിടി, ഡിടിഎച്ച് ആനുകൂല്യങ്ങളുമായി എയർടെല്ലിന്റെ പുതിയ മൂന്ന് ബ്രോഡ്ബാന്റ് പ്ലാനുകൾഒടിടി, ഡിടിഎച്ച് ആനുകൂല്യങ്ങളുമായി എയർടെല്ലിന്റെ പുതിയ മൂന്ന് ബ്രോഡ്ബാന്റ് പ്ലാനുകൾ

ജിയോ ഫൈബർ - 1,499 രൂപ പ്ലാൻ

ജിയോ ഫൈബർ - 1,499 രൂപ പ്ലാൻ

1,499 രൂപയുടെ ജിയോ ഫൈബർ പ്ലാൻ ഒരു പുതിയ ഓഫർ അല്ല, അതേ സമയം തന്നെ ഇത് എയർടെലിന്റെ 1,599 രൂപ പ്ലാനുമായി മത്സരിക്കുന്നു. അൺലിമിറ്റഡ് ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ എന്നിവ ഈ പ്ലാനിനൊപ്പം ലഭിക്കും. 300 എംബിപിഎസ് ഡാറ്റ സ്പീഡും 1499 രൂപയുടെ ജിയോ ഫൈബർ പ്ലാൻ നൽകുന്നു. നെറ്റ്ഫ്ലിക്സ് (ബേസിക്), ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ, മറ്റ് ജനപ്രിയ ഒടിടി സബ്സ്ക്രിപ്ഷനുകൾ എന്നിവയും 1499 രൂപ പ്ലാൻ ഓഫർ ചെയ്യുന്നു.

 

Best Mobiles in India

English summary
Airtel has introduced all-in-one broadband plans starting from Rs 699. Airtel's new plans offer data benefits, over 300 TV channels and OTT services. These plans will compete with Reliance Jio’s Entertainment Bonanza plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X