ആദ്യ 65 ഇഞ്ച് 4കെ UHD എല്‍.ഇ.ഡി ടിവിയെ വിപണിയിലെത്തിച്ച് ഐസണ്‍; വില 79,990 രൂപ

|

ഡൊമസ്റ്റിക് ഇലക്ട്രോണിക് ബ്രാന്‍ഡായ ഐസണ്‍ തങ്ങളുടെ വിപണന ശ്രേണി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുത്തന്‍ എല്‍.ഇ.ഡി ടിവിയെ വിപണിയില്‍ അവതരിപ്പിച്ചു. ഐസണ്‍ അ65ഡഉട980 4കെ എന്ന മോഡലാണിത്. എല്ലാ ഓണ്‍ലൈന്‍ ഇ-കൊമേഴ്സ് സൈറ്റുകളിലും ഓഫ്ലൈന്‍ സ്റ്റോര്‍ മുഖേനയും ടി.വി വാങ്ങാനാകും.

 

കമ്പനി വാഗ്ദാനം

കമ്പനി വാഗ്ദാനം

ഹൈ പെര്‍ഫോമന്‍സ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നതുകൊണ്ടുതന്നെ അത്യുഗ്രന്‍ പെര്‍ഫോമന്‍സാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്. ഹൈ-സ്പീഡ് റെസ്പോണ്‍സുള്ള സ്മാര്‍ട്ട് ടി.വി കൂടിയാണ് ഈ മോഡല്‍. മള്‍ട്ടി ഫംഗ്ഷന്‍ വേര്‍സറ്റാലിറ്റി കൂടി ഉള്‍ക്കൊള്ളിച്ച ടി.വി.യാണ് ഇതെന്ന് കമ്പനി ഔദ്യോഗികമായി അവകാശപ്പെടുന്നു. 65 ഇഞ്ച് ഡിസ്യേുള്ള ഐസണ്‍ 4കെ ടി.വിക്ക് 3840ത2160 പിക്സലാണ് റെസലൂഷനുള്ളത്.

 പെര്‍ഫോമന്‍സ് നല്‍കുന്നുണ്ട്.

പെര്‍ഫോമന്‍സ് നല്‍കുന്നുണ്ട്.

ഹൈ ഡൈനാമിക് റേഞ്ചുള്ള എ+ ഗ്രേഡ് പാനല്‍ മികച്ച വൈഡ് വ്യൂവിംഗ് ആംഗിള്‍ നല്‍കുന്നു.178 ഡിഗ്രി ആംഗിള്‍ ഡിസൈനാണ് ഐസണിന്റെ ഈ മോഡലിലുള്ളത്. 1.5 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ പ്രോസസ്സറാണ് ടി.വിക്ക് കരുത്തു പകരുന്നത്. 2 ജി.ബി റാമും 16 ജി.ബി ഇന്റേണല്‍ മെമ്മറിയും ഈ സ്മാര്‍ട്ട് ടി.വിക്ക് ലാഗ് ലെസ് പെര്‍ഫോമന്‍സ് നല്‍കുന്നുണ്ട്.

മികവു പുലര്‍ത്തുന്നു
 

മികവു പുലര്‍ത്തുന്നു

ശബ്ദത്തിന്റെ കാര്യത്തിലും ഐസണ്‍ മികവു പുലര്‍ത്തുന്നു. 16 വാട്ടിന്റെ ഡോള്‍ബി സൗണ്ട് സ്പീക്കറാണ് ടിവിക്കുള്ളത്.ടി.വിയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമായി ബന്ധിപ്പിക്കാനായി ഇ-ഷെയര്‍ ആപ്പുണ്ട്. മൂന്ന് ഡിസ്റ്റിന്‍ക്ട് HDMI പോര്‍ട്ടുകള്‍, 4 യു.എസ്.ബി പോര്‍ട്ട്, എ.വി ഇന്‍പുട്ട് തുടങ്ങിയ കണക്ടീവിറ്റി സംവിധാനങ്ങള്‍ ഐസണിന്റെ 4കെ മോഡലിലുണ്ട്.

കമ്പനി

കമ്പനി

ബ്രൈറ്റ്‌നസും ബാക്ക്‌ലൈറ്റും താനെ ക്രമീകരിക്കാനായി സ്‌പെഷ്യല്‍ പവര്‍ സേവിംഗ് മോഡും സവിശേഷതകളില്‍ മുന്നില്‍ നില്‍ക്കുന്നു. മൂന്നു വര്‍ഷത്തെ വാറന്റിയാണ് ഐസണിന്റെ 4കെ UHD LED മോഡലിന് കമ്പനി വാഗ്ദാനം നല്‍കുന്നത്.

ഏവരുടെയും ശ്രദ്ധ

ഏവരുടെയും ശ്രദ്ധ

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഐസണ്‍ പുറത്തിറക്കിയ ട്രോളി സ്പീക്കര്‍ ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. 5,490 രൂപയായിരുന്നു സ്പീക്കറിന്റെ വില. 30 വാട്ടിന്റെ ആര്‍.എം.എസ് പവറാണ് മോഡലിനുള്ളത്. 5 മണിക്കൂറാണ് പരമാവധി പ്ലേബാക്ക് സമയം.

Best Mobiles in India

Read more about:
English summary
Aisen launches its first 65-inch 4K UHD LED smart TV

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X