Home
News

ഇ-വേ ബില്‍ ഉണ്ടാക്കാന്‍ ഇനി 'e-Raahi' ആപ്പ്

By Samuel P Mohan

ജിഎസ്ടി നിയമപ്രകാരം 50,000 രൂപയില്‍ കൂടുതല്‍ വിലയുളള സാധനങ്ങള്‍ ഒരിടത്തു നിന്നും 10 കിലോമീറ്ററിലധികം ദൂരെയുളള മറ്റൊരിടത്തേക്ക് കൊണ്ടു പോകേണ്ടി വരുമ്പോള്‍ ഉപയോഗിക്കേണ്ട യാത്രാ രേഖയാണ് ഇ-വേ ബില്‍.

ഇ-വേ ബില്‍ ഉണ്ടാക്കാന്‍ ഇനി 'e-Raahi' ആപ്പ്

ഇനി നിങ്ങള്‍ക്ക് ഈ-വേ ബില്ലുകള്‍ എളുപ്പത്തില്‍ തന്നെ ഉണ്ടാക്കാം. അതിനായി ഇ-ഗവര്‍ണന്‍സ് സര്‍വ്വീസ് പ്രൊവൈഡറായ അലന്‍കിറ്റ് ലിമിറ്റഡ് (Alankti Limited) e-Raahi ആപ്പ് അവതരിപ്പിച്ചു. ഇത് ചിലവു കുറഞ്ഞതും ലളിതവുമായ മൊബൈല്‍ ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷനാണ്. ജിഎസ്ടി ഫയലിനായി ഒരു ഏകീകൃത ഇന്‍വോയിസ് റിപ്പോര്‍ട്ട് ഒരു ക്ലിക്കിലൂടെ തന്നെ തയ്യാറാക്കാം. ഇനി ഒരു എക്‌സല്‍ ഫോര്‍മാറ്റില്‍ ഒന്നിലധികം ബില്‍ എന്‍ട്രികള്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല. പ്രിന്റ് എടുക്കാന്‍ തയ്യാറാണ് എന്ന ഫോര്‍മാറ്റിലാണ് ബില്ല്.

ആദ്യത്തെ 1000 ബില്ലിന് 1000 രൂപയാണ്. അടുത്ത 500 ബില്ലുകളുടെ ഒരു കെട്ടിന് ഓരോന്നിനും 90 രൂപ വീതവും. IMEI നമ്പരുകള്‍ മൊബൈല്‍ ഫോണുകളുടെ രജിസ്റ്റര്‍ ചെയ്യുന്ന പ്രക്രിയയെ നീക്കം ചെയ്യാന്‍ ആപ്ലിക്കേഷന്‍ ശ്രമിക്കുകയാണ്. e-Raahi ആപ്പിലൂടെ ബില്ലുകള്‍ ജനറേറ്റ് ചെയ്ത് എഡിറ്റ് ചെയ്തതിനു ശേഷം എസ്എംഎസ്, വാട്ട്‌സാപ്പ്, ഇമെയില്‍ എന്നിവയിലൂടെ മറ്റുളളവര്‍ക്കു ഷെയര്‍ ചെയ്യാം.

നിലവില്‍ ആന്‍ഡ്രോയിഡ് ഒഎസ് ല്‍ ഈ ആപ്പ് ഉപയോഗിക്കാം. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഇപ്പോള്‍ ഈ ആപ്പ് ലഭ്യമാണ്. e-Raahi ആപ്പ് ഭാവിയില്‍ ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ട ആവശ്യം ഇല്ലാതാക്കും. ക്ലൗഡ് അടിസ്ഥാനമാക്കിയുളള Compliance software സംയോജിപ്പിച്ചതിനു ശേഷം ആകും ഇത് സാധ്യമാകുക.

ഇ-രാഹി കൂടാതെ അലന്‍കിറ്റ്, Alankit chatbot അവതരിപ്പിച്ചു. ഇതിലൂടെ നിങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കാവുന്നതാണ്. അതായത് ആവര്‍ത്തിക ചോദ്യങ്ങള്‍ പരിഹരിക്കുന്നതിനുളള ലളിതവും സമഗ്രവുമായ മാര്‍ഗമാണിത്.

Best Mobiles in India

English summary
Alankit Launches e-Raahi, New App To Ease GST e-way Bills Generation
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X