അല്‍കാടെല്ലിന്റെ ആദ്യത്തെ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Posted By: Samuel P Mohan

2018ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അല്‍കാടെല്‍ 1x ആന്‍ഡ്രോയിഡ് ഓറിയോ (ഗോ എഡിഷന്‍) അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ഓറിയോ എഡിഷനിലെ ഈ ഫോണ്‍ ഇപ്പോള്‍ ഇന്ത്യയില്‍ എത്തുന്നു.

അല്‍കാടെല്ലിന്റെ ആദ്യത്തെ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില

അല്‍കാടെല്‍ 1xന് 18:9 ഡിസ്‌പ്ലേയാണ്, ഇതില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പോര്‍ട്ട്‌ഫോളിയോയില്‍ ചെറിയ ഫോമിലുളള ഘടകങ്ങള്‍ കൂടുതല്‍ സ്‌ക്രീനില്‍ കാണാം. ലോകമെമ്പാടുമുളള ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന ഉയര്‍ന്ന ഗുണനിലവാരമുളള ഫോണുകള്‍ നല്‍കി 20 വര്‍ഷമായി അല്‍കാടെല്‍ തുടരുകയാണ്.

ലോകമെമ്പാടുമുളള ഉപഭോക്താക്കള്‍ക്ക് ഈ സ്മാര്‍ട്ട്‌ഫോണ്‍ മികച്ച പ്രകടനം നല്‍കുമെന്നാണ് കമ്പനി പറയുന്നത്.

ഈ സ്മാര്‍ട്ട്‌ഫോണിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക് കടക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏറ്റവും പുതിയ ആന്‍ഡ്രോയിഡ്

ആന്‍ഡ്രോയിഡ് ഓറിയോ (ഗോ എഡിഷന്‍) നല്‍കുന്ന അല്‍കാടെല്‍ 1xല്‍ പ്രീ ഇന്‍സ്റ്റോള്‍ ചെയ്ത പുതിയ ഗൂഗിള്‍ ആപ്‌സുകള്‍, വേഗതയ്ക്കു വേണ്ടി രൂപകല്‍പ്പന ചെയ്തവ, വലിയ സ്‌റ്റോറേജ്, കാര്യക്ഷമമായ ഡാറ്റ ഉപയോഗം എന്നിവ ലഭ്യമാക്കും.

അതില്‍ പുതിയ ഗൂഗിള്‍ ഗോ, ഫയല്‍സ് ഗോ, ജിമെയില്‍ ഗോ, ഗൂഗിള്‍ പ്ലേ എന്നിവ ഉള്‍പ്പെടുന്നു.

സവിശേഷതകള്‍

5.3 ഇഞ്ച് ഡിസ്‌പ്ലേ, 18:9 ആസ്‌പെക്ട് റേഷ്യോ എന്നിവയുളള മെറ്റാലിക് ബോഡിയാണ് ഈ ഫോണിന്. ഓട്ടോഫോക്കസും ഫ്‌ളാഷും ഉള്‍പ്പെടുത്തിയ 13എംപി റിയര്‍ ക്യാമറയും 8എംപി മുന്‍ ക്യാമറയുമാണ് ഫോണിന്റെ ക്യാമറ സവിശേഷതകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1ജിബി റാം, മീഡിയാടോക് ഒക്ടാകോര്‍ പ്രോസസര്‍, 4ജി വോള്‍ട്ട്, വൈഫൈ എന്നിവ ഈ ഫോണിന്റെ മറ്റു കണക്ടിവിറ്റികളാണ്.

വാട്ട്‌സാപ്പ് ഐക്കണ്‍ ആകര്‍ഷകമാക്കാം, എന്താണത്?

കമ്പനിയുടെ മറ്റൊരു ഉത്പന്നം

അല്‍കാടെല്‍ കമ്പനി ഇതിനു മുന്‍പ് ഇന്ത്യന്‍ വിപണിയില്‍ A3 10 എന്ന ടാബ്ലറ്റ് പുറത്തിറക്കി. 6,999 രൂപയ്ക്ക് ഈ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിലൂടെയാണ് ഇതിന്റെ വില്‍പന നടത്തിയത്. 1.3 GHz ക്വാഡ്‌കോര്‍ പ്രോസസര്‍ 1ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവ പ്രത്യേക സവിശേഷതകളാണ്.

അല്‍കാടെല്‍ A3 10 റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടിലാണ്. 2എംപി മുന്‍ ക്യാമറ, 5എംപി റിയര്‍ ക്യാമറ, 4060എംഎഎച്ച് ബാറ്ററി എന്നിവയും പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Alcatel made its debut in Android Oreo (Go edition) with the launch of Alcatel 1x at the Mobile World Congress (MWC) 2018, has announced the launch in India. Alcatel is India's first brand to deliver an immersive 18:9 display experience along with Android Oreo (Go edition).

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot