2019-ൽ ആറ് കോടിയോളം മോബൈല്‍ കണക്ഷനുകള്‍ ഇല്ലാതായേക്കും
ചൂരുക്കി പറഞ്ഞാൽ, ടെലികോം കമ്പനികള്‍ വ്യത്യസ്തങ്ങളായ നിരക്കുകളും സൗജന്യങ്ങളും നല്‍കി വന്നതാണ് പലപ്പോഴും ആളുകള്‍ ഡ്യുവല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കാരണം.
ആറ് മാസത്തിനുള്ളില്‍ ആറ് കോടിയോളം ഉപയോക്താക്കള്‍ മോബൈല്‍ കണക്ഷനുകള്‍ ഇല്ലാതായേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഡ്യുവല്‍ സിം സംവിധാനമുള്ള ഫോണുകള്‍ ഉപയോഗിക്കുന്ന രീതി ഉപയോക്താക്കള്‍ക്കിടയില്‍ വർധിച്ചു വരുന്നുണ്ട്. ഇതോടെ രണ്ട് നമ്പറുകളുള്ള പലരും ഒരു കണക്ഷന്‍ ഒഴിവാക്കാനാണ് സാധ്യത.

ഇങ്ങനെയൊരു പ്രതിഭാസം ഒട്ടനവധി മൊബൈൽ കണക്ഷനുകളെയാണ് പ്രതിസന്ധിയിലേക്ക് വീഴുവാനായി പോകുന്നത്. 25-30 ദശലക്ഷം ഉപയോക്താക്കളുടെ കണക്ഷനുകളാണ് അടുത്ത ആറുമാസത്തിനുള്ളിൽ ഇല്ലാതാകുവാൻ പോകുന്നതെന്ന് കോൾ (സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്) ഡയറക്ടർ ജനറൽ രാജൻ മാത്യു പറഞ്ഞു. എക്കണോമിക്‌സ് ടൈംസ് ഇതേ അഭിപ്രായം തന്നെ പറയുന്നുമുണ്ട്.

മൊബൈൽ കണക്ഷനുകള്‍
റിലയൻസ് ജിയയുടെ മിനിമം താരിഫ് പ്ലാൻ അനുസരിച്ച് കുറഞ്ഞ റീചാർജ് പ്ലാനുകൾ വൊഡാഫോൺ ഐഡിയയും ഭാരതി എയർടെലും ചേർന്ന് അവതരിപ്പിച്ച് വിപണിയിലെത്തിക്കാൻ സാധിക്കുമെന്ന് വ്യവസായ പ്രമുഖരും വിശകലന വിദഗ്ധരും അഭിപ്രായപ്പെട്ടു.

വോഡഫോണ്‍
ചൂരുക്കി പറഞ്ഞാൽ, ടെലികോം കമ്പനികള്‍ വ്യത്യസ്തങ്ങളായ നിരക്കുകളും സൗജന്യങ്ങളും നല്‍കി വന്നതാണ് പലപ്പോഴും ആളുകള്‍ ഡ്യുവല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കാരണം. ഉദാഹരണത്തിന് എയര്‍ടെല്‍ കുറഞ്ഞ നിരക്കില്‍ സൗജന്യ ഫോണ്‍ കോളാണ് വാഗ്ദാനം ചെയ്തതെങ്കില്‍ വോഡഫോണ്‍ കുറഞ്ഞ നിരക്കില്‍ ഇന്റർനെറ്റ് ഡേറ്റ ലഭ്യമാക്കുന്നു. അപ്പോള്‍ ആളുകള്‍ രണ്ടും ഉപയോഗിക്കാന്‍ തീരുമാനിക്കുന്നു.

ജിയോ
എന്നാല്‍ ഫോണ്‍കോളുകൾ, ഇന്റര്‍നെറ്റ് ഡേറ്റ, എസ്.എം.എസ് എന്നിവയെല്ലാം ദീര്‍ഘനാള്‍ പരിധിയില്‍ ഇന്ന് കുറഞ്ഞ നിരക്കില്‍ ഒരു കമ്പനി തന്നെ നല്‍കിവരുന്നുണ്ട്. റിലയന്‍സ് ജിയോ തുടങ്ങിവെച്ച ഈ സമ്പ്രദായം ഇപ്പോള്‍ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികളും അതേ പടി സ്വികരിച്ച് വരികയാണ്.

എയര്‍ടെല്‍
സമാനമായ നിരക്കില്‍ തന്നെ ഇന്ന് മുന്‍നിര കമ്പനികളെല്ലാം ഡേറ്റ, ഫോണ്‍കോള്‍, എസ്.എം.എസ് തുടങ്ങിയ സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്. എല്ലാ ആനുകൂല്യങ്ങളും ഒറ്റ നമ്പറില്‍ തന്നെ ലഭിക്കുന്നതിനാല്‍ ഒരു നമ്പര്‍ തന്നെ മതിയാകും എന്ന കാഴ്ചപ്പാട് ഉയർന്നുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications