ആമസോൺ അലക്‌സ വോയ്‌സ് സവിശേഷതയുമായി വരുന്നു ഫോർഡ് കാറുകൾ
ആമസോൺ അലക്‌സ നമ്മുടെ നിത്യജീവിതത്തിൻറെ ഒരു ഭാഗമായി കഴിഞ്ഞു. ഉപയോക്താവിന്റെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു സഹായി എന്ന് തന്നെ പറയാം. ഈ സേവനം നിങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ലഭിച്ചാൽ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ ? എന്നാൽ, ഇനി ചിന്തിക്കുക മാത്രമല്ല, ഈ സേവനം ഉപയോഗിക്കുവാനും നിങ്ങൾക്ക് അധികം വൈകാതെ തന്നെ സാധിച്ചേക്കും. അപ്പോൾ നിങ്ങൾ ചോദിക്കാവുന്ന ചോദ്യങ്ങളിൽ ഒന്നായിരിക്കും, "അലക്‌സ, ഞാൻ സഞ്ചരിക്കുന്ന റോഡുകളിൽ എവിടെയെങ്കിലും ട്രാഫിക് പ്രശ്‌നമുണ്ടോ ?"

വരാനിരിക്കുന്ന ഇലക്ട്രിക് എഫ് 150 കാർ മികച്ച പിക്കപ്പ് സൗകര്യമുള്ളതും ആദ്യത്തെ ഇലക്ട്രിക് മസ്താങ് മാക്-ഇയും ഉൾപ്പെടെ ഫോർഡിൻറെ ഏറ്റവും പുതിയ കാറുകളോട് നിങ്ങൾക്ക് ചോദിക്കാൻ കഴിയുന്ന ചോദ്യങ്ങളിൽ ഒന്നായിരിക്കും ഇത്. ഭാവിയിലെ ഫോർഡ് കാറുകളിൽ ആമസോൺ അലക്സാ ഡിജിറ്റൽ അസിസ്റ്റന്റ് സവിശേഷത ഉൾപ്പെടുത്തുമെന്ന് മിഷിഗൺ ആസ്ഥാനമായുള്ള ഈ ഓട്ടോമൊബൈൽ കമ്പനി വ്യാഴാഴ്ച വ്യക്തമാക്കുകയുണ്ടായി. പ്രീമിയം പാക്കേജുകൾ ഉള്ളവർക്ക് മാത്രമല്ല, മറ്റുള്ള എല്ലാ കാറുകളിലും ഈ അലക്‌സാ സേവനം ഉടൻതന്നെ ലഭ്യമാക്കും. ഈ സേവനത്തിൻറെ വോയ്‌സ് സിസ്റ്റം ഉപയോക്താക്കൾക്ക് ആദ്യത്തെ മൂന്ന് വർഷത്തേക്ക് സൗജന്യമായിരിക്കും.

കാറിനകത്തും പുറത്തുമുള്ള പ്രവർത്തനങ്ങളുടെ സഹായത്തിനായി നിങ്ങൾക്ക് ഇത് ഉപയോഗിക്കാൻ കഴിയും. അതിനാൽ നിങ്ങളുടെ യാത്രയിൽ സംഗീതം കേൾക്കുവാനും അടുത്തുള്ള ചാർജിംഗ് സ്റ്റേഷൻ നോക്കുന്നതിനായാലും നിങ്ങൾക്ക് അലക്സയുടെ സേവനം ഉപയോഗിക്കാവുന്നതാണ്. മാത്രവുമല്ല, നിങ്ങളുടെ ഷോപ്പിംഗ് പട്ടികയിൽ എന്തെങ്കിലും ചേർക്കാൻ വോയ്‌സ് അസിസ്റ്റന്റിനോട് ആവശ്യപ്പെടാം, അല്ലെങ്കിൽ ഗാരേജിലെ സ്മാർട്ട്ലൈറ്റുകൾ ഇതേ രീതിയിൽ ഓൺ ചെയ്യുവാനും ആവശ്യപ്പെടാവുന്നതാണ്. നിങ്ങൾ കാറിൻറെ അടുത്ത ഇല്ലാത്ത ഒരവസരത്തിൽ, വാഹനത്തിൻറെ ബാറ്ററി ചാർജ് എത്രത്തോളം അവശേഷിക്കുന്നു എന്നറിയുവാനും, അല്ലെങ്കിൽ വിദൂരമായി കാർ ഓണാക്കുവാനും എന്നുതുടങ്ങി നിരവധി വിവരങ്ങൾ തിരയുന്നതിനും നിങ്ങളുടെ അലക്സാ സ്മാർട്ഫോൺ വഴി ഉപയോഗിക്കാവുന്നതാണ്.

ഫോർഡ് പവർ-അപ്പ് പ്രോഗ്രാമിലൂടെ കാറുകളിൽ പുതിയ സവിശേഷതകൾ ചേർക്കുന്നതിനായി ഓവർ-ദി-എയർ (ഒടിഎ) അപ്‌ഡേറ്റുകളും ഉൾപ്പെടുത്തും. പുതിയ ഇലക്ട്രിക് മസ്താങ്ങും 2021 എഫ് 150 ട്രക്കും ഉൾപ്പെടെ 100,000 കാറുകൾക്ക് ഈ വർഷം ആദ്യം ഈ അപ്‌ഡേറ്റുകൾ ലഭിച്ചിരുന്നു. പിന്നീട്, വരാനിരിക്കുന്ന എഫ് 150 ലൈറ്റിനിങ് ഫോർഡിൻറെ അപ്ഡേറ്റഡ് ബ്രോങ്കോയുമടക്കം കൂടുതൽ ഉപയോക്താക്കൾക്ക് വയർലെസ് അപ്‌ഡേറ്റുകളിലേക്കുള്ള സൗകര്യം ലഭിക്കും. 2028 ഓടെ പവർ-അപ് അപ്‌ഡേറ്റുകളുള്ള 33 ദശലക്ഷം വാഹനങ്ങൾ നിർമ്മിക്കുമെന്ന് ഫോർഡ് പറയുന്നു.

ഫോർഡിൻറെ ഹാൻഡ്‌സ് ഫ്രീ ഡ്രൈവിംഗ് അസിസ്റ്റന്റ് സിസ്റ്റം 'ബ്ലൂക്രൂസ്' ഈ വർഷാവസാനം കമ്പനിയുടെ പുതിയ വാഹനങ്ങൾക്ക് അധികം വൈകാതെ ലഭിക്കുന്ന അപ്‌ഡേറ്റുകളിൽ ഒന്നായിരിക്കും. കാറുകളിലേക്ക് ഡൗൺലോഡ് ചെയ്യുന്ന മറ്റൊരു പുതിയ സവിശേഷത 'സ്‌കെച്ച്' ആണ്. ഇത് ക്വിക്ക് ഡ്രോയിംഗുകൾ, നോട്ടുകൾ, ഗെയിമുകൾ, കണക്കുകൂട്ടലുകൾ എന്നിവയ്‌ക്കായുള്ള ഒരു നോട്ട്പാഡാക്കി കാറിലെ സെന്റർ ടച്ച്‌സ്‌ക്രീനെ മാറ്റുന്നു. ഈ ആഴ്ചത്തെ പത്രസമ്മേളനത്തിൽ ഫോഡ് എക്സിക്യൂട്ടീവ് ടെസ്ല സിഇഒ ഇലോൺ മസ്‌ക്ക് പുതിയ ഒടിഎ അപ്‌ഡേറ്റുകളെക്കുറിച്ച് സംസാരിക്കുകയുണ്ടായി: "വാഹനങ്ങൾ ഇപ്പോഴും പഴയ നിർമാണരീതി തന്നെയാണ് പിന്തുടരുന്നത്, എന്നാൽ, ഫോഡ്സ് അവയിൽ നിന്നെല്ലാം വ്യത്യസ്തമായി കൂടുതൽ ഫീച്ചറുകളുമായി കാലക്രമേണ മെച്ചപ്പെടും." എന്ന് അഭിപ്രായപ്പെട്ടു.

Click it and Unblock the Notifications