നിത്യാനന്ദ വെബ്‌സൈറ്റിലൂടെ പറയുന്നതെന്ത്?

Posted By: Super

നിത്യാനന്ദ വെബ്‌സൈറ്റിലൂടെ പറയുന്നതെന്ത്?

ഇപ്പോള്‍ ഗൂഗിള്‍ ഏറ്റവും തിരയുന്ന പദങ്ങളിലൊന്നാണ് നിത്യാനന്ദ. നിത്യാനന്ദക്കെതിരായി ആരോപണങ്ങളും അതിനെതിരായി പ്രത്യാരോപണങ്ങളും എല്ലാം വാര്‍ത്തകളില്‍ നിറയുമ്പോള്‍ നിത്യാനന്ദയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ സവിശേഷതകള്‍ എന്തെല്ലാം എന്ന് നോക്കാം.

നിത്യാനന്ദ മിഷന്റെ ഔദ്യോഗിക സൈറ്റാണ് www.nithyananda.org. സൈറ്റിലേക്ക് കടക്കുമ്പോള്‍ തന്നെ ആദ്യം ശ്രദ്ധയില്‍ പെടുക സൈറ്റിന്റെ നിറക്കൂട്ടുകളാണ്.വിവിധ തരം ആശയങ്ങള്‍ കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്നു വെബ്‌സൈറ്റ്. തന്റെ ആശയങ്ങളെ ടെക്‌നോളജിയുടെ സഹായത്തോടെ എങ്ങനെ പത്തുപേരിലേക്ക് എത്തിക്കാന്‍ നിത്യാനന്ദയ്ക്ക് സാധിച്ചു എന്ന് ഇതിലൂടെ മനസ്സിലാകും.

മിഷനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇവിടെ നിന്ന് ലഭിക്കും. ഹോംപേജിലെ ആരോഗ്യം, ധനം, ബന്ധങ്ങള്‍,  മികവ്, ജ്ഞാനോദയം (എന്‍ലൈറ്റ്‌മെന്റ്) എന്നീ ഓപ്ഷനുകളില്‍ ക്ലിക് ചെയ്താണ് അതത് വിഭാഗങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ലഭിക്കുന്നത്.

ഹെല്‍ത്ത് വിഭാഗത്തില്‍ 21 ദിവസം കൊണ്ട് 20 വയസ്സ് എങ്ങനെ കുറക്കാം എന്ന് തുടങ്ങി സമ്മര്‍ദ്ദം കുറക്കാനുള്ള വഴികളും ധ്യാനത്തിന്റെ ഗുണങ്ങളും എല്ലാം പറയുന്നുണ്ട്. ധാരാളം ടെസ്റ്റിമോണിയലുകളും ഓരോ വിഭാഗത്തിലും കാണാം. ഒപ്പം അനുബന്ധ വീഡിയോകളും.

വിവിധ കോഴ്‌സുകളും നിത്യാനന്ദ മിഷന്‍ സൈറ്റിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്. കുണ്ഡലിനി ക്രിയ, 21 ദിവസം കൊണ്ട് പ്രമേഹത്തില്‍ നിന്ന് എങ്ങനെ മുക്തി നേടാം എന്നിവയാണ് ഇതിലെ ചില കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നത്.

ഉത്പന്നങ്ങളുടെ ഒരു മികച്ച ഷോപ്പിംഗ് സൈറ്റാക്കി മാറ്റാനും നിത്യാനന്ദ മിഷന് സാധിച്ചിട്ടുണ്ട്. നിത്യാനന്ദ ബ്രേസ്‌ലെറ്റ്, ഫോട്ടോ, ആര്‍ട്‌സ്, മ്യൂസിക്, യന്ത്രങ്ങള്‍, രുദ്രാക്ഷം എന്നിങ്ങനെ പല ഉത്പന്നങ്ങളും ഇവിടെ കാണാം. ബെസ്റ്റ്‌സെല്ലര്‍ വിഭാഗവും ഇതിലുണ്ട്. ഇ-ഗിഫ്റ്റ് കാര്‍ഡുകളും അയയ്ക്കാം.

ഇമേജ് ഗാലറിയാണ് മറ്റൊരു ശ്രദ്ധേയമായ വിഭാഗം. നിത്യാനന്ദയുടെ വോള്‍പേപ്പറുകളും ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം സൈറ്റ്  ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടെലിവിഷന്‍, പോഡ്കാസ്റ്റിംഗ്, റേഡിയോ മേഖലകളില്‍ നിത്യാനന്ദ മിഷന് സ്വന്തമായ പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്. അതേ പോലെ വെബ് ലോകത്തേയും ഉള്‍പ്പെടുത്താനുള്ള മിഷന്റെ ശ്രമം പരാജയമാണെന്ന് കാണാനാവില്ല.

കാരണം ട്വിറ്ററില്‍ 1653 ഫോളോവേഴ്‌സ് സൈറ്റിനുണ്ട്. സൈറ്റിന് ലഭിച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് ലൈക്‌സ് 1328 ആണ്. മാത്രമല്ല, നിത്യാനന്ദയ്‌ക്കെതിരായുള്ള ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തിലും വെബില്‍ നിന്ന് ശ്രദ്ധ

വിട്ടിട്ടില്ലെന്നതിന് ഉദാഹരമാണ് സൈറ്റിലെ അപ്‌ഡേഷന്‍. മിക്കവാറും എല്ലാ ദിവസവും സൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നത് ഇവിടെ നിന്ന് മനസ്സിലാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot