Home
News

പാത്രം ചൂടാകുമ്പോഴേക്കും വേണ്ട സാധനങ്ങൾ വീട്ടിലെത്തും! ദേ വന്നു, ഫ്ലിപ്പ്കാർട്ട് മിനിറ്റ്സ്

വാൾമാർട്ടിൻ്റെ ഉടമസ്ഥതയിൽ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ട്, ഫ്ലിപ്പ്കാർട്ട് മിനിറ്റ്സ്‌ എന്ന സേവനത്തിന്റെ സമാരംഭത്തോടെ വളർന്ന് വരുന്ന ക്വിക്ക് കൊമേഴ്‌സ് വിപണിയിലേക്ക് കാലെടുത്ത് വെക്കുകയാണ്. നിലവിൽ ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ പുറത്തിറക്കിയിരിക്കുന്ന പുതിയ സേവനം, വെറും 10 മുതൽ 15 മിനിറ്റുകൾക്ക് ഉള്ളിൽ പലചരക്ക് സാധനങ്ങൾ മുതൽ സ്മാർട്ട്‌ഫോണുകൾ വരെ ഉള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ ഡെലിവറി വാഗ്ദാനം ചെയ്യുന്നു. 100 രൂപയിൽ കൂടുതൽ വില ഉള്ള ഓർഡറുകൾക്ക് ഫ്ലിപ്പ്കാർട്ട് സൗജന്യ ഡെലിവറി വാഗ്ദാനം ചെയ്യുന്നു.

പെട്ടന്ന് ലഭ്യമാകുന്ന ഈ സൗകര്യം ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നുണ്ട് എങ്കിലും സൊമാറ്റോയുടെ ഉടമസ്ഥതയിൽ ഉള്ള ബ്ലിങ്കിറ്റ്, സ്റ്റെപ്‌സ്റ്റോൺ പിന്തുണയുള്ള സെപ്‌റ്റോ, സോഫ്റ്റ്‌ബാങ്ക് പിന്തുണയുള്ള സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ട് തുടങ്ങിയ നിലവിലുള്ള ക്വിക്ക് കൊമേഴ്‌സ് മുന്നിലേക്ക് ആണ് എതിരാളിയായി ഫ്ലിപ്കാർട്ട് എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്.

സാധനങ്ങൾ വീട്ടിലെത്തും! ദേ വന്നു, ഫ്ലിപ്പ്കാർട്ട് മിനിറ്റ്സ്

ക്വിക്ക് കൊമേഴ്‌സ് രംഗത്തെ മറ്റ് കളിക്കാർ അവരുടെ പ്രവർത്തനങ്ങൾ വിജയകരമായി വിപുലീകരിക്കുന്ന സമയത്താണ് ഫ്ലിപ്പ്കാർട്ട് മിനിറ്റ്സിൻ്റെ സമാരംഭം. വരാനിരിക്കുന്ന ഉത്സവ സീസണിൽ ക്വിക്ക് കൊമേഴ്‌സ് ഓഫറുകൾ വർദ്ധിപ്പിക്കുന്നതിനായി ഫ്ലിപ്പ്കാർട്ട് 100 ഓളം ഡാർക്ക് സ്റ്റോറുകൾ പ്രവർത്തിപ്പിക്കാൻ പദ്ധതിയിടുന്നതായി പുറത്ത് വന്ന ചില റിപ്പോർട്ട് സൂചിപ്പിക്കുന്നു.

മറ്റ് ക്വിക്ക് കൊമേഴ്‌സ് രീതി പോലെ തന്നെ, ദ്രുതഗതിയിൽ ഉള്ള ഡെലിവറികൾക്കായി സ്ഥിതി ചെയ്യുന്ന മിനി വെയർഹൗസുകളായ ഡാർക്ക് സ്റ്റോറുകൾ ദ്രുത വാണിജ്യ പ്രവർത്തനങ്ങളുടെ നിർണായക ഘടകമായി മാറും. മറ്റ് പ്ലാറ്റ്ഫോമുകളും കൂടുതൽ വളർച്ചക്കായി പുതിയ ചില നീക്കങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.

ഉദാഹരണത്തിന്, ബ്ലിങ്കിറ്റ്, 2026-ഓടെ അതിൻ്റെ ഡാർക്ക് സ്റ്റോറുകളുടെ എണ്ണം 2,000 ആയി ഉയർത്താനുള്ള പദ്ധതികൾ അടുത്തിടെ പ്രഖ്യാപിച്ചു. 2025 മാർച്ചോടെ 1,000 ഡാർക്ക് സ്റ്റോറുകൾ സ്ഥാപിക്കുമെന്ന് ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അത് പോലെ തന്നെ, മാർച്ച് 2025-ഓടെ സെപ്റ്റോ അതിൻ്റെ നെറ്റ്‌വർക്ക് ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു. മറ്റൊരു പ്രധാന കമ്പനിയായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് നിലവിൽ ഇത്തരത്തിലുള്ള 500ലധികം വെയർഹൗസുകൾ പ്രവർത്തിപ്പിക്കുന്നു.

ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് മേഖല ശ്രദ്ധേയമായ വളർച്ച പ്രകടിപ്പിച്ച് കൊണ്ട് ഇരിക്കുന്ന ഒന്നാണ് എന്നതിൽ തർക്കമില്ല. 10 മിനിറ്റ് ഗ്രോസറി ഡെലിവറിയുടെ സൗകര്യം നഗരങ്ങളിലെ ഇന്ത്യൻ ഉപഭോക്താക്കളെ വളരെ അധികം ആകർഷിച്ചു. ഒപ്പം സഹായിച്ചു എന്ന് കൂടി പറയണം. ഇത് നിക്ഷേപകരിലും വിശകലന വിദഗ്ധരിലും ശുഭാപ്തിവിശ്വാസം വർധിപ്പിച്ചു.

നഗരങ്ങളിലെ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ആമസോണിൻ്റെ ആധിപത്യത്തെ വെല്ലുവിളിക്കാനുള്ള തന്ത്രപരമായ നീക്കമായാണ് ഫ്ലിപ്പ്കാർട്ടിൻ്റെ ഈ ക്വിക്ക് കൊമേഴ്‌സിലേക്ക് ഉള്ള കടന്നുകയറ്റം കണക്കാക്കേണ്ടത്. മൊത്തത്തിലുള്ള ഇ-കൊമേഴ്‌സ് വിപണിയിൽ ഫ്‌ളിപ്കാർട്ട് മുന്നിട്ടുനിൽക്കുമ്പോൾ, നഗരപ്രദേശങ്ങളിൽ ആമസോണിന് ശക്തമായ അടിത്തറയുണ്ട്.

എന്നിരുന്നാലും ഇ-കൊമേഴ്‌സ് മേഖലയിലെ പ്രധാനിയായ ആമസോൺ ഇത് വരെ ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് ബിസിനസിൽ താൽപ്പര്യം കാണിച്ചിട്ടില്ല. എന്നിരുന്നാലും, ആമസോൺ ഫ്രഷ് എന്ന് വിളിക്കപ്പെടുന്ന ഒരു ഗ്രോസറി സ്റ്റോർ സേവനം ഇതിൽ ഉണ്ട്. അത് പലചരക്ക് സാധനങ്ങൾക്ക് ഒരേ ദിവസം ഡെലിവറി വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷെ ഫ്ലിപ്പ്കാർട്ട് അതിൻ്റെ ഗ്രോസറി ടാബിലൂടെ വാഗ്ദാനം ചെയ്യുന്നതിന് സമാനമാണ് ഇത്.

ഫ്ലിപ്കാർട്ടിൻ്റെ സമീപനത്തിൽ നിന്ന് വ്യത്യസ്തമായി, ആമസോൺ ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് രംഗത്തേക്ക് പ്രവേശിക്കാൻ മടിക്കുകയാണ്. പകരം, കമ്പനി പ്രൈം അംഗങ്ങൾക്കായി ഒരേ ദിവസത്തെ ഡെലിവറി കഴിവുകൾ വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നിരുന്നാലും, ആമസോൺ സ്വിഗ്ഗിയിൽ ഒരു ഓഹരി ഏറ്റെടുക്കാൻ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Flipkart, India's largest e-commerce firm owned by Walmart, is stepping into the growing quick commerce market with the launch of a service called Flipkart Minutes. The new service, currently launched in parts of Bengaluru, offers delivery of a wide range of products ranging from groceries to smartphones in just 10 to 15 minutes. Flipkart offers free delivery on orders above Rs 100.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X