Home
News

ഇതെന്താ തട്ടിപ്പുകാരുടെ സഹകരണ സംഘമോ? 100 കോടി തട്ടിയത് 400 പേർ ചേർന്ന്; പിന്നാലെ പാഞ്ഞത് 5,000 പൊലീസുകാർ

ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ ക്രിമിനൽ ശൃംഖലകളിലൊന്ന് തകർത്തിരിക്കുകയാണ് ഹരിയാന പൊലീസ്. ഹരിയാനയിലെ നുഹ് ജില്ലയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാൻ ഇന്ത്യ നെറ്റ്വർക്കാണ് പൊലീസ് പിടിയിലായത്. രാജ്യമെമ്പാടുമുള്ള 28,000ത്തോളം ആളുകളെ കബളിപ്പിച്ച് 100 കോടിയോളം രൂപ സംഘം തട്ടിയെടുത്തിയിട്ടുണ്ടെന്നാണ് Haryana പൊലീസ് പറയുന്നത്.

ഏപ്രിൽ 27, 28 തീയതികളിൽ നുഹ് ജില്ലയിലെ 14 ഗ്രാമങ്ങളിൽ 320 ലൊക്കേഷനുകളിലായി ഒരേ സമയം 102 പൊലീസ് സംഘങ്ങൾ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. 5,000 പൊലീസുകാർ റെയ്ഡിൽ പങ്കെടുത്തു. ആകെ 125 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ 65 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിട്ടുമുണ്ട്. ഒരൊറ്റ സംഘം എന്നതിനപ്പുറത്തേക്ക് തട്ടിപ്പ് സംഘങ്ങളുടെ ഒരു കൂട്ടായ്മ എന്നൊക്കെ പറയാവുന്ന വിധത്തിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്.

ഇതെന്താ തട്ടിപ്പുകാരുടെ സഹകരണ സംഘമോ? 100 കോടി തട്ടിയത് 400 പേർ ചേർന്ന്

പൊലീസ് പുറത്ത് വിട്ട വിവരങ്ങളനുസരിച്ച് വിവിധ രീതിയിലാണ് ഇവർ തട്ടിപ്പുകൾ നടത്തിയിരുന്നത്. ഫേസ്ബുക്ക് ഒഎൽഎക്‌സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ കുറഞ്ഞ നിരക്കിൽ ബൈക്കുകളും കാറുകളും മൊബൈൽ ഫോണുകളുമൊക്കെ വാഗ്ദാനം ചെയ്ത് ഇരകളെ വശീകരിക്കുന്നതാണ് ഇതിലൊന്ന്. വലയിൽ വീണവരുടെ കൈയ്യിൽ നിന്നും കൊറിയർ, ഡെലിവറി ചാർജ് എന്ന പേരിലൊക്കെ പണം തട്ടിയെടുക്കും. സോഷ്യൽ മീഡിയയിൽ ആകർഷകമായ പ്രൊഫൈലുകൾ ഉണ്ടാക്കി ആളുകളെ നഗ്നതാ പ്രദർശനത്തിന് പ്രേരിപ്പിച്ച് സ്ക്രീൻ റെക്കോർഡ് ചെയ്തും സംഘം പണം തട്ടിയിരുന്നു.

തട്ടിപ്പുകൾ കേന്ദ്രീകരിക്കുന്ന മേഖലകൾ തിരിച്ചറിഞ്ഞതിനേത്തുടർന്നാണ് കർശന നടപടികളിലേക്ക് ഹരിയാന പൊലീസ് കടന്നത്. റെയ്ഡിൽ, 166 വ്യാജ ആധാർ കാർഡുകളും അഞ്ച് പാൻ കാർഡുകളും 128 എടിഎം കാർഡുകളും 66 മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്കൊപ്പം 99 സിം കാർഡുകളും അഞ്ച് പിഒഎസ് മെഷീനുകളും മൂന്ന് ലാപ്‌ടോപ്പുകളും കണ്ടെത്താൻ പൊലീസിനായി. തുടർച്ചയായ ചോദ്യം ചെയ്യലുകളിൽ കുറ്റവാളികളുടെ പ്രവർത്തനരീതിയെക്കുറിച്ചും റെയ്ഡിൽ കണ്ടെത്തിയ വ്യാജ സിം കാർഡുകളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുമുണ്ട്.

ഇതെന്താ തട്ടിപ്പുകാരുടെ സഹകരണ സംഘമോ? 100 കോടി തട്ടിയത് 400 പേർ ചേർന്ന്

രാജ്യത്തെ 14 ടെലിക്കോം സർക്കിളുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 347 സിം കാർഡുകളാണ് സംഘം ഉപയോഗിച്ചിരുന്നത്. സ്വകാര്യ പൊതുമേഖല ബാങ്കുകളുടെ 219 അക്കൗണ്ടുകളും 140 യുപിഐ ഐഡികളും ഇവർ ഉപയോഗപ്പെടുത്തിയിരുന്നു. കുറ്റവാളികൾക്ക് വ്യാജ സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ഫോണുകളും ലഭ്യമാക്കുന്ന ശൃംഖല തകർക്കാനായെന്നാണ് ഹരിയാന പൊലീസ് കരുതുന്നത്. കേസ് അന്വേഷണത്തിൽ സഹായിക്കാൻ നിയോഗിച്ച 40 സൈബർ വിദഗ്ധരുടെ സഹായത്തോടെ കൂടുതൽ വിവരങ്ങൾ പുറത്ത് കൊണ്ട് വരാനും പൊലീസിനായി.

തട്ടിപ്പ് നടത്താൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ പ്രധാനമായും ഓൺ‌ലൈനായി ആക്റ്റീവ് ചെയ്തവയാണ്. അതും സാധാരണക്കാരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗപ്പെടുത്തി. ജോലിയും മറ്റും വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകളും മൊബൈൽ നമ്പറുകളും സംഘം കൈക്കലാക്കിയിരുന്നു. ഇവ ഉപയോഗിച്ചാണ് അക്കൌണ്ടുകളുടെ കെവൈസി ഓതന്റിക്കേഷൻ നടത്തിയത്. അന്വേഷണത്തിൽ വ്യാജ സിം കാർഡുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും പ്രധാന ഉറവിടം രാജസ്ഥാനിലെ ഭരത്പൂർ ജില്ലയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

മൊത്തം 16 കേസുകളാണ് പിടിയിലായവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്കൊപ്പം പ്രവർത്തിച്ചിരുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 250 സൈബർ ക്രിമിനലുകളെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. രാജസ്ഥാനിൽ നിന്നും 20 പേർ, ഉത്തർപ്രദേശിൽ നിന്നും 19 പേർ, ഹരിയാനയിൽ നിന്നും 211 പേർ എന്നിങ്ങനെ നീളുന്നു കൂട്ടുപ്രതികളുടെ എണ്ണം. 18 -നും 35 -നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ എല്ലാവരും തന്നെ. മൂന്നോ നാലോ പേരടങ്ങുന്ന ചെറു സംഘങ്ങളായാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

തിരിച്ചറിഞ്ഞ പ്രതികളുടെ വിവരങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്നും ഹരിയാന പൊലീസ് വ്യക്തമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 1,346 എഫ്‌ഐആറുകൾ ഈ സംഘത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തട്ടിപ്പിന്റെ കാണാപ്പുറങ്ങൾ വെളിച്ചത്ത് കൊണ്ട് വരാൻ ടെലിക്കോം കമ്പനികൾ, ബാങ്കുകൾ, എൻപിസിഐ, യുപിഐ പ്ലാറ്റ്ഫോമുകൾ, യുഐഡിഎഐ, ടെലിക്കോം മന്ത്രാലയം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഒഎൽഎക്‌സ് എന്നിവയുടെയെല്ലാം സഹായം തേടിയിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സൈബർ തട്ടിപ്പുകളിൽ ഇപ്പോൾ പിടിയിലായ പ്രതികളുടെയും കണ്ടെടുത്ത സിം കാർഡുകളുടെയും അക്കൌണ്ടുകളുടെയും പങ്ക് കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ സഹായവും തേടിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി നീണ്ട് കിടക്കുന്ന തട്ടിപ്പ് ശൃംഖലയിലെ കൂടുതൽ ആളുകൾക്കായി പൊലീസ് വല വിരിച്ചു കഴിഞ്ഞു. പ്രതികൾ പലരും ഗ്രാമങ്ങളിൽ നിന്ന് കടന്ന് കളഞ്ഞതായാണ് പൊലീസ് പറയുന്നത്. പിടിയിലായവർ നൽകുന്ന വിവരങ്ങളും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Haryana Police have busted one of India's biggest cyber criminal networks. The police have caught the pan India network which is working in the villages of Haryana's Nuh district. According to the Haryana police, the gang has cheated around 28,000 people across the country and stolen around Rs 100 crore.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X