വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍ ഓള്‍ ഇന്ത്യ റേഡിയോയുടെ സൗജന്യ എസ്.എം.എസ്. സര്‍വീസ്

Posted By:

സൗജന്യ എസ്.എം.എസിലൂടെ വാര്‍ത്തകള്‍ ലഭ്യമാക്കുന്ന പദ്ധതി ഓള്‍ ഇന്ത്യാ റേഡിയോ ആരംഭിച്ചു. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സേവനം വന്‍ വിജയമായതിനെ തുടര്‍ന്നാണ് പദ്ധതി വ്യാപിക്കാന്‍ തീരുമാനിച്ചത്.

ഇതുപ്രകാരം വരിക്കാരാവുന്നതിന് 'AIRNEWS നിങ്ങളുടെ പേര്' ടൈപ് ചെയ്ത 08082080820 എന്ന നമ്പറിലേക്ക് മെസേജ് അയയ്ക്കുകയോ ഇതേ നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കുകയോ ചെയ്താല്‍ മതി. ആറുമാസം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചിരുന്നു. ഇതുവരെയായി 2 ലക്ഷം പേരാണ് വരിക്കാരായത്. പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ 5 ലക്ഷം വരിക്കാരെ ലഭിക്കുമെന്നാണ് എ.ഐ.ആര്‍. പ്രതീക്ഷിക്കുന്നത്.

ഓള്‍ ഇന്ത്യാ റേഡിയോ സൗജന്യ എസ്.എം.എസ്. വാര്‍ത്താ സര്‍വീസ് തുടങ്ങി

100 അക്ഷരങ്ങളടങ്ങുന്ന തലക്കെട്ടോടുകൂടിയ വാര്‍ത്തകളും പരസ്യതാല്‍പര്യമുള്ള ചില ഉള്ളടക്കങ്ങളും എസ്.എം.എസിലുണ്ടാവും. ഇന്നലെ കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി മനീഷ് തിവാരിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാനും എസ്.എം.എസ് സര്‍വീസിലൂടെ സാധിക്കും. ഇതിനായി അതാതു വകുപ്പുകള്‍ ഓള്‍ ഇന്ത്യ റേഡിയോയ്ക്ക് പണം നല്‍കേണ്ടതുണ്ട്. വരിക്കാര്‍ക്ക് സൗജന്യ എസ്.എം.എസ്. അയയ്ക്കുന്നതിനുള്ള പണം ഇത്തരത്തില്‍ ലഭ്യമാവുമെന്നാണ് കണക്കാക്കുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot