ആഹ്ളാദിപ്പിൻ... ആഹ്ളാദിപ്പിൻ! ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ സൗജന്യമായി നൽകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ
മറ്റ് ചില ടെലികോം കമ്പനികളെ പോലെ ജിയോയും അടുത്തിടെ അതിൻ്റെ താരിഫുകൾ പരിഷ്കരിച്ചിരുന്നു. താരിഫ് പരിഷ്കരണത്തിന്റെ ആദ്യ ചുവടുവെപ്പ് ജിയോ ആണ് എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ചില പ്ലാനുകൾ 25 ശതമാനം വരെ വർദ്ധിപ്പിക്കുകയും ചില പ്ലാനുകൾ നിർത്തലാക്കുകയും ചെയ്തു. നിർത്തലാക്കിയ പ്ലാനുകളിൽ, കുറച്ച് പ്ലാനുകൾക്ക് ആമസോൺ പ്രൈം, സോണി എൽഐവി, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവ പോലെ സൗജന്യ ഒടിടി ആനുകൂല്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾക്ക് ഒപ്പം വരുന്ന ചില താങ്ങാനാവുന്ന പ്ലാനുകൾ ജിയോ ഇപ്പോഴും വാഗ്ദാനം ചെയ്യുന്നു.
2024ൽ സൗജന്യ ഒടിടി ആനുകൂല്യങ്ങൾ ഉള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകൾക്ക് ആയി ആണ് നിങ്ങൾ തിരയുന്നത് എങ്കിൽ, ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് ഉറപ്പ്. കാരണം, ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ സൗജന്യമായി നൽകുന്ന എല്ലാ ജിയോ പ്രീപെയ്ഡ് പ്ലാനുകളും ഈ ലേഖനത്തിൽ വിശദമായ വിവരങ്ങളോടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ജിയോ 1099 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: ജിയോ ടിവി, ജിയോ സിനിമ (JioCinema), ജിയോ ക്ലൗഡ് (JioCloud) എന്നിവയ്‌ക്കൊപ്പം മൊബൈൽ മാത്രം നെറ്റ്ഫ്ലിക്സ് സൗജന്യ ആക്‌സസും വാഗ്ദാനം ചെയ്യുന്ന ജിയോയിൽ നിന്നുള്ള ഈ പ്രീപെയ്ഡ് പ്ലാനിന് 1099 രൂപയാണ് വില. കൂടാതെ, പ്ലാനിൽ 2 ജിബി 4ജി ഡാറ്റ/ദിവസം, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, അൺലിമിറ്റഡ് 5ജി ഡാറ്റ, 100 SMS/ഡേ എന്നിവ 84 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ലഭിക്കും.
ജിയോ 1049 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: ജിയോ 1049 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ സോണി LIV, ZEE5 എന്നിവയിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സബ്‌സ്‌ക്രിപ്‌ഷനുകളും ബണ്ടിൽ ചെയ്യുന്നു. ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് 5 ജി ആക്‌സസ്, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 84 ദിവസത്തേക്ക് ലഭിക്കും.
ജിയോ 1029 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: ജിയോയിൽ നിന്നുള്ള 1029 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തേക്ക് പ്രൈം വീഡിയോ മൊബൈൽ വേർഷൻ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസും ഉൾപ്പെടുന്നു. ഇത് പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, അൺലിമിറ്റഡ് 5 ജി ഡാറ്റ, അതേ കാലയളവിൽ പ്രതിദിനം 100 എസ്എംഎസ് എന്നിവ നൽകുന്നു.
ജിയോ 949 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ ഈ പ്ലാൻ മൂന്ന് മാസത്തേക്ക് സൗജന്യ Disney+Hotstar മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യത്തോടൊപ്പം, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസും ഉൾപ്പെടുന്നു. പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, അൺലിമിറ്റഡ് 5ജി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 84 ദിവസത്തേക്ക് ഈ പ്ലാനിൽ ലഭിക്കും.
ജിയോ 1799 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: ജിയോയിൽ നിന്ന് ഉള്ള 1799 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 3 ജിബിയുടെ പ്രതിദിന ഡാറ്റയ്‌ക്ക് ഒപ്പം നെറ്റ്ഫ്ലിക്സ് (ബേസിക്ക്) സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും അൺലിമിറ്റഡ് 5 ജി ഡാറ്റയും 84 ദിവസത്തേക്ക് ലഭിക്കും. കൂടാതെ, പ്രതിദിനം 100 എസ്എംഎസും നേടാം.
ധാരാളം ഡാറ്റയും കോൾ ആനുകൂല്യങ്ങളും ഉറപ്പാക്കിക്കൊണ്ട് ജനപ്രിയ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഈ പ്ലാനുകൾ ഉപകോതാക്കളുടെ വിവിധ വിനോദ ആവശ്യങ്ങൾ നിറവേറ്റുന്നു. നിങ്ങൾ പ്രൈം വീഡിയോ ആക്‌സസിന് മാത്രം മുൻഗണന നൽകുകയാണ് എങ്കിൽ, നിങ്ങൾക്ക് ജിയോ 1029 രൂപ പ്രീപെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കാം. അതേ സമയം 1049 രൂപ പ്ലാൻ തിരഞ്ഞെടുക്കുന്നത് ബുദ്ധിപരമായ തീരുമാനമാണ്. കാരണം ഇത് Sony LIV, ZEE5 എന്നിവയിലേക്ക് സൗജന്യ ആക്‌സസ് വാഗ്ദാനം ചെയ്യുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








