എല്ലാ നോക്കിയ ഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് പി അപ്‌ഡേറ്റ് ലഭിക്കും: എച്ച്എംഡി ഗ്ലോബല്‍

By GizBot Bureau
|

ഈയിടെ നടന്ന ഇവന്റിലാണ് നോക്കിയ ഫോണുകളായ നോക്കിയ 2.1, നോക്കിയ 3.1, നോക്കിയ 5.1 എന്നീ ഫോണുകള്‍ അവതരിപ്പിച്ചത്. ഇതു കൂടാതെ എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിച്ച എല്ലാ നോക്കിയ ഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് പി അപ്‌ഡേറ്റ് ലഭിക്കുമെന്നും കമ്പനിയുടെ ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നീല്‍ ബ്രോഡ്‌ലി അറിയിച്ചു.

 
എല്ലാ നോക്കിയ ഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് പി അപ്‌ഡേറ്റ് ലഭിക്കും: എച്ച

ആന്‍ഡ്രോയിഡ് അതോറിറ്റി കണക്കു പ്രകാരം മുഴുവന്‍ നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് പി അപ്‌ഡേറ്റ് ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. കൂടാതെ ഇത് കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മുതല്‍ എച്എംഡി ഗ്ലോബല്‍ അപ്‌ഡേറ്റുകള്‍ തുടര്‍ന്നു കൊണ്ടു വരുന്ന വിരരം ഏവര്‍ക്കും അറിയാവുന്നതാണ്. അതിനാല്‍ ഇതൊരു അത്ഭുമുളള കാര്യമല്ല.

2017 ഓടെ ആന്‍ഡ്രോയിഡ് ഫോണുകളുടെ രണ്ടു വര്‍ഷത്തെ ഒഎസ് പിന്തുണ നല്‍കുമെന്ന് കമ്പനി പറഞ്ഞു, അതില്‍ ആന്‍ഡ്രോയിഡ് ഓറിയോയും ആന്‍ഡ്രോയിഡ് പി യും ഉള്‍പ്പെടുന്നു. നേരത്തെ പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിച്ചു കൊണ്ട് എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണായ നോക്കിയ 3യ്ക്കു വരെ ഓറിയോ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചു.ആന്‍ഡ്രോയിഡ് പി ബീറ്റ ഇതിനകം തന്നെ ലഭ്യമാണ്

 

ആന്‍ഡ്രോയിഡ് പി ബീറ്റയ്ക്ക് അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് നോക്കിയ 7 പ്ലസ് എന്നാണ് എച്ച്എംഡി ഗ്ലോബലിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നത്. കൊമേര്‍ഷ്യല്‍ റിലീസിനു മുന്‍പ് ഈ മാസം ആദ്യം Google I/O ഏതാനും സ്മാര്‍ട്ട്‌ഫോണുകളില്‍ അപ്‌ഡേറ്റ് ലഭിക്കുമെന്നു പറഞ്ഞിരുന്നു. അവയിലൊന്നാണ് നോക്കിയ 7 പ്ലസ്.

ഏറ്റവും പുതിയ സവിശേഷതകള്‍ പരിശോധിക്കുന്നതിന് ഈ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് പി ബീറ്റ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സ്‌റ്റോക്ക് വണ്‍ അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് വണ്‍ പ്രോഗ്രാമുകള്‍ക്കൊപ്പം കമ്പനി ഫോണ്‍ പുറത്തിറക്കുമെന്നാണ് ഇത് സാധ്യമാക്കുന്നത്.

ആപ്പ് ഇല്ലാതെ ആന്‍ഡ്രോയിഡ് ഫോണില്‍ ഇമേജുകളും ഫയലുകളും ഒളിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗംആപ്പ് ഇല്ലാതെ ആന്‍ഡ്രോയിഡ് ഫോണില്‍ ഇമേജുകളും ഫയലുകളും ഒളിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗം

ആന്‍ഡ്രോയിഡ് ഗോ ഡിവൈസുകള്‍

ഇതു കൂടാതെ ആന്‍ഡ്രോയിഡ് ഗോ അടിസ്ഥാനമാക്കിയ നോക്കിയ ബജറ്റ് ഫോണുകളായ നോക്കിയ 1, നോക്കിയ 2.1 എന്നീ ഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് പി അപ്‌ഡേറ്റ് ലഭിക്കുന്നതാണ്. എന്‍ട്രി ലെവല്‍ ഹാര്‍ഡ്‌വയറില്‍ ഏറ്റവും പുതിയ ഒഎസ് റണ്‍ ചെയ്യുന്നത് വളരെ നല്ലതായിരിക്കും.

Best Mobiles in India

Read more about:
English summary
All Nokia smartphones will get Android P update, confirms HMD

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X