ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് സെപ്റ്റംബര്‍ 1-ന് പ്രവര്‍ത്തനം ആരംഭിക്കുന്നു

By GizBot Bureau
|

രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ ഡിസംബര്‍ മുപ്പത്തിയൊന്നോടെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് സംവിധാനവുമായി (ഐപിപിബി) ബന്ധിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് രാജ്യത്താകമാനം ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കും.

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് സെപ്റ്റംബര്‍ 1-ന് പ്രവര്‍ത്തനം ആ

ആദ്യ ദിവസം ഐപിപിബിയ്ക്ക് ഇന്ത്യയിലൊട്ടാകെ 650 ശാഖകള്‍ ഉണ്ടാകുമെന്നും 3250 ഇടങ്ങളില്‍ സേവനം ലഭ്യമാക്കുമെന്നും (ആക്‌സസ് പോയിന്റ്) മന്ത്രി വ്യക്തമാക്കി. 2018 അവസാനത്തോടെ ഇത് 1.55 ലക്ഷമായി വര്‍ദ്ധിക്കും. ഇതില്‍ 1.30 ലക്ഷം ഗ്രാമങ്ങളിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുള്ളവര്‍ക്ക് ഐപിപിബി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ട് എടുക്കുന്നവര്‍ക്ക് QR കാര്‍ഡ് നല്‍കും. ഇതുപയോഗിച്ച് അവര്‍ക്ക് സുരക്ഷിതമായി പണമിടപാടുകള്‍ നടത്താനാകും.

ഇതിനിടെ പേയ്‌മെന്റ്‌സ് ബാങ്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതിച്ചെലവ് കേന്ദ്രസര്‍ക്കാര്‍ 800 കോടി രൂപയില്‍ നിന്ന് 1435 കോടിയായി ഉയര്‍ത്തി. അധികമായി അനുവദിച്ച 635 കോടി രൂപയില്‍ 400 കോടി സാങ്കേതികവിദ്യയ്ക്കായി ചെലവഴിക്കും. ബാക്കി തുക മനുഷ്യവിഭവശേഷിയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കുമാണ് വകയിരുത്തിയിരിക്കുന്നത്.

കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് എന്നിവയ്ക്ക് പുറമെ പണം അടയ്ക്കാനുള്ള സൗകര്യം, പണം കൈമാറ്റം ചെയ്യാനുള്ള സൗകര്യം, ഗുണഭോക്താവിന് നേരിട്ട് പണം നല്‍കാനുള്ള സൗകര്യം (ഡയറക്ട് ബനഫിക്ട് ട്രാന്‍സ്ഫര്‍) തുടങ്ങിയവയും ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലുണ്ടാകും. പോസ്റ്റ് ഓഫീസുകളിലെ കൗണ്ടറുകള്‍, മൈക്രോ എടിഎം, മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍, എസ്എംഎസ്, ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് എന്നിവ വഴി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

ഗൂഗിള്‍ മാപ്‌സ് ഗോ ആപ്പില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു..!ഗൂഗിള്‍ മാപ്‌സ് ഗോ ആപ്പില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു..!

Best Mobiles in India

Read more about:
English summary
All Post Offices to Be Linked to India Post Payments Bank by December 31

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X