സ്മാർട്ഫോൺ ഉപയോഗം കുറയ്ക്കു, നിങ്ങൾക്കും വന്നേക്കാം ഈ 'സ്മാർട്ട്‌ഫോൺ പിങ്കി'

|

എല്ലാത്തിനും ഒരു ആപ്ലിക്കേഷൻ ഇപ്പോൾ ലഭ്യമാണ് എന്ന ഒരു വസ്തുതയാണ് നമുക്ക് ഇന്ന് അറിയുവാൻ സാധിക്കുന്നത്. വായന മുതൽ ബാങ്കിംഗ് വരെയുള്ള ആപ്പുകൾ ഇന്ന് സുലഭമാണ്. അതിനാൽ നിരവധി ആളുകൾ അവരുടെ സ്മാർട്ഫോണുകളിൽ ശ്രദ്ധപിടിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല. ചില സാമൂഹ്യമാധ്യമ ഉപയോക്താക്കൾ അമിതമായ സ്മാർട്ട്ഫോൺ ഉപയോഗരീതി ഒരു വൈകല്യത്തിന് കാരണമാകുമെന്ന് അടുത്തിടെ അവകാശപ്പെട്ടിരുന്നു. 'സ്മാർട്ട്‌ഫോൺ പിങ്കി' എന്ന് വിളിക്കപ്പെടുന്ന ഒരവസ്ഥയാണ് ഇവിടെ പറയുന്നത്. പേര് സുഖകരമായി തോന്നുമെങ്കിലും കാര്യം അൽപം ഗൗരവമേറിയതാണ്. ആളുകൾക്ക് മണിക്കൂറുകൾ നിരന്തരമായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിലൂടെ ചെറുവിരലിൽ അതായത് 'പിങ്കി ഫിംഗർ' ഉണ്ടാകുന്ന വളവാണ് ഈ അവസ്ഥ.

ചെറുവിരലുകൾക്ക് പ്രശ്നം
 

ലോയ്ഡ്‌സ് ഫാർമസി ഫാർമസിസ്റ്റ് പരീന പട്ടേൽ മിറർ ഓൺലൈനിനോട് പറഞ്ഞു: "സ്മാർട്ട്‌ഫോണുകൾക്ക് നമ്മുടെ ചെറുവിരലുകൾക്ക് പ്രത്യേകമായി പ്രശ്നം ഉണ്ടാക്കാൻ കഴിയുമെന്ന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇപ്പോൾ അറിയപ്പെടുന്ന ഈ അവസ്ഥാവസ്ഥയുടെ പേര് ഒരു ഔദ്യോഗിക മെഡിക്കൽ അവസ്ഥയോ പദമോ അല്ല. അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം നമ്മുടെ പേശികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പറയുന്നു. പ്രത്യേകിച്ച് തള്ളവിരൽ, കൈത്തണ്ട ഭാഗത്ത് വരുന്ന സന്ധികൾ എന്നിവയെയാണ് ഈ പ്രശ്നം ബാധിക്കുക.

സ്മാർട്ട്‌ഫോൺ പിങ്കി

കൂടുതൽ ആളുകളും വലതുകൈകൊണ്ട് ഹാൻഡ്‌സെറ്റ് പിടിക്കുകയും ഇടതുകൈകൊണ്ട് പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. അപ്പോൾ ഇടതുകൈയിലെ ചെറുവിരൽ വളഞ്ഞ് ഫോണിന്റെ സ്ക്രീനിന് മുകളിലായിരിക്കും സാധാരണ രീതിയിൽ വരിക. ഉപയോഗിക്കുന്ന മുഴുവൻ സമയവും ചെറുവിരൽ ഈ അവസ്ഥയിൽ തന്നെയായിരിക്കുംസ്ഥിതിചെയ്യുക. ആദ്യമൊന്നും ഇതിന് ശ്രദ്ധ നൽകില്ലെങ്കിലും ഭാവിയിൽ കാര്യങ്ങൾ കൂടുതൽ പ്രശ്‌നത്തിന് കാരണമാകുമെന്നാണ് ആരോഗ്യരംഗം മുന്നറിയിപ്പ് നൽകുന്നത്. എല്ലുകൾക്കും, വിരലുകളിലെ പേശികൾക്കും ഇത് ഗുരുതരമായ പ്രശനമുണ്ടാക്കും. ഈ വൈകല്യത്തിന്റെ ആദ്യ രോഗലക്ഷണം എന്ന് പറയുന്നത് ചെറിയ വേദനയായിരിക്കും. പിന്നെ, ആ വേദനയുടെ അളവ് വർധിച്ചുവരുന്ന ഒരാവസ്ഥയായിരിക്കും. നിങ്ങളുടെ കൈ ഒരു സ്ഥാനത്ത് ദീർഘനേരം പിടിക്കുന്നത് കൈകൾ, വിരലുകൾ, കൈമുട്ടുകൾ എന്നിവയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കാലക്രമേണ, ഈ സമ്മർദ്ദം നാഡിക്ക് ക്ഷതമുണ്ടാക്കുന്നു.

ഗീക്ക്ബെഞ്ചിൽ കണ്ടെത്തിയ സാംസങ് ഗാലക്‌സി എ 02 എസ് സവിശേഷതകൾ

ക്ലിനോഡാക്റ്റൈലി: വിരലുകളോ കാൽവിരലുകളോ വളയുന്നതിന് കാരണമാകുന്ന അവസ്ഥ.

റെപ്റ്റിറ്റിവ് സ്ട്രെയിൻ സിൻഡ്രോം: ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ ആവർത്തിച്ചുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ സമ്മർദ്ദത്തിലേക്ക് നയിക്കുന്ന അവസ്ഥ.

ഡ്യുപ്യൂട്രെന്സ് കോൺട്രാക്ച്യുർ: അസാധാരണമായ ടിഷ്യൂകൾ മൂലമുണ്ടാകുന്ന വിരലുകൾ വളയുന്നതിലേക്ക് നയിക്കുന്ന ഒരു തകരാറാണ്.

വിഐ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

സ്മാർട്ട്ഫോണിന്റെ അമിത ഉപയോഗം
 

സ്മാർട്ട്ഫോണിന്റെ അമിത ഉപയോഗം റെപ്പറ്റിറ്റീവ് സ്ട്രെയിൻ ഇഞ്ച്വറിക്ക് കാരണമാകുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. സ്മാർട്ട്‌ഫോൺ പിങ്കി ഉണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങളുടെ സ്മാർട്ഫോൺ ഉപയോഗം കുറയ്ക്കുന്നത് പരിഗണിക്കാൻ സമയമായി എന്നർത്ഥം. പ്രശ്നം തുടരുകയാണെങ്കിൽ, നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. നിങ്ങളുടെ സ്മാർട്ഫോൺ ഉപയോഗം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം 'സ്മാർട്ഫോൺ പിങ്കി' പോലെയുള്ള അവസ്ഥകൾ ഭാവിയിൽ നേരിടേണ്ടതായി വരുമെന്നാണ് ഗവേഷണങ്ങൾ നൽകുന്ന സൂചന. വിരലുകൾക്കായുള്ള വ്യായാമങ്ങൾ ഒരു ശീലമാക്കുന്നത് ഇത്തരത്തിലുള്ള അവസ്ഥകൾ തരണം ചെയ്യുവാൻ സഹായിക്കും.

സാംസങ് ഗാലക്‌സി എസ് 21 പ്ലസ് ഡിസൈൻ ഓൺ‌ലൈനിൽ ചോർന്നു: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

Most Read Articles
Best Mobiles in India

English summary
The bend is said to have been caused by the weight of carrying a smartphone at its base with one of the smallest fingers (while the handset is held by the other fingers along its longer side).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X