പുതിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളുമായി വിഐ

|

ഐ‌പി‌എൽ ആവേശം നാടെങ്ങും കൊട്ടിക്കയറുകയാണ്. ആഘോഷങ്ങൾക്കും ആസ്വാദനത്തിനും മാറ്റ് കുറയാതിരിക്കാൻ, അടിപൊളി ഡാറ്റ ഓഫറുകളും ഹോട്ട്സ്റ്റാർ പ്ലാനുകളുമാണ് രാജ്യത്തെ ടെലിക്കോം കമ്പനികൾ അവതരിപ്പിക്കുന്നത്. അക്കൂട്ടത്തിലേക്ക് രണ്ട് പുതിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീപെയ്ഡ് പ്ലാനുകൾ കൊണ്ട് വന്നിരിക്കുകയാണ് വോഡഫോൺ ഐഡിയ ( വിഐ ). നേരത്തെ മുതലുള്ള മൂന്ന് പ്ലാനുകൾ കൂടി കൂട്ടിയാൽ വിഐ ഓഫർ ചെയ്യുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീപെയ്ഡ് പ്ലാനുകളുടെ ആകെ എണ്ണം അഞ്ച് ആയി. പുതിയ രണ്ട് പ്ലാനുകളും ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് വ്യത്യസ്ത വാലിഡിറ്റികളുമായാണ് വരുന്നത്. വിഐ ലോഞ്ച് ചെയ്ത രണ്ട് പുതിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീപെയ്ഡ് പ്ലാനുകളുടെ വിശദാംശങ്ങൾ മനസിലാക്കാൻ തുടർന്ന് വായിക്കുക.

 

വിഐയുടെ പുതിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീപെയ്ഡ് പ്ലാനുകൾ

വിഐയുടെ പുതിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീപെയ്ഡ് പ്ലാനുകൾ

ടെലിക്കോം ഓപ്പറേറ്റർ പുറത്തിറക്കിയ പുതിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീപെയ്ഡ് പ്ലാനുകളിൽ ആദ്യത്തേത് 499 രൂപ പ്രൈസ് ടാഗിൽ വരുന്നു കൂടാതെ 28 ദിവസത്തെ വാലിഡിറ്റി കാലയളവും 499 രൂപയുടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. പ്രതിദിനം രണ്ട് ജിബി ഡാറ്റയും ഈ പ്ലാനിന് ഒപ്പം ലഭ്യമാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനിലേക്കുള്ള ഒരു വർഷത്തെ ആക്‌സസും യൂസേഴ്സിന് ലഭിക്കുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും 499 രൂപയുടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീപെയ്ഡ് പ്ലാൻ വിഐ യൂസേഴ്സിന് ഓഫർ ചെയ്യുന്നു.

84 ദിവസം വാലിഡിറ്റിയുള്ള ഏറ്റവും ലാഭകരമായ 4ജി പ്രീപെയ്ഡ് പ്ലാൻ എതെന്ന് അറിയാം84 ദിവസം വാലിഡിറ്റിയുള്ള ഏറ്റവും ലാഭകരമായ 4ജി പ്രീപെയ്ഡ് പ്ലാൻ എതെന്ന് അറിയാം

വിഐ
 

വിഐയുടെ പുതിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീപെയ്ഡ് പ്ലാനുകളിൽ രണ്ടാമത്തേത് 1,066 രൂപ പ്രൈസ് ടാഗിലാണ് വരുന്നത്. ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ ആണിത്. 1,066 രൂപ വിലയുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. പ്രതിദിനം രണ്ട് ജിബി ഡാറ്റയും ഈ പ്ലാൻ വഴി യൂസേഴ്സിന് ലഭിക്കുന്നു. 1,066 രൂപയുടെ പ്ലാനും ഒരു വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനിലേക്ക് ആക്‌സസ് നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 1,066 രൂപ വിലയുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നു.

വിഐയുടെ മറ്റ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾ

വിഐയുടെ മറ്റ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾ

വിഐ 601 രൂപ നിരക്കിലാണ് മറ്റൊരു ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി കാലയളവിൽ വരുന്നു. പ്രതിദിനം 3 ജിബി ഡാറ്റയും 601 രൂപ വിലയുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീപെയ്ഡ് പ്ലാൻ വിഐ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും ഈ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനിന്റെ പ്രത്യേകതയാണ്.

ജിയോയും എയർടെലും നൽകുന്ന ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാംജിയോയും എയർടെലും നൽകുന്ന ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാം

ഹോട്ട്സ്റ്റാർ

അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഓപ്ഷനുകളും വിഐയുടെ 601 രൂപ പ്ലാനിന് ഒപ്പം ലഭിക്കും. ഈ പ്ലാനിന് ഒപ്പം ഉപയോക്താക്കൾക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈലിലേക്കുള്ള ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. 601 രൂപ വിലയുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ 16 ജിബി അധിക ഡാറ്റയും ലഭിക്കും.

ഓഫർ

വിഐ ഓഫർ ചെയ്യുന്ന മറ്റൊരു 3 ജിബി ഡെയിലി ഡാറ്റ പ്രീപെയ്ഡ് പ്ലാൻ 901 രൂപയ്ക്കാണ് വരുന്നത്. ഈ പ്ലാൻ 70 ദിവസത്തെ വാലിഡിറ്റി കാലയളവും നൽകുന്നു. കൂടാതെ പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളുകളും 901 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈലിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ 48 ജിബി അധിക ഡാറ്റയും ലഭിക്കും.

വെറും 250 രൂപയിൽ താഴെ വിലയിൽ ജിയോഫോൺ ഉപയോക്താക്കൾക്കുള്ള പ്ലാനുകൾവെറും 250 രൂപയിൽ താഴെ വിലയിൽ ജിയോഫോൺ ഉപയോക്താക്കൾക്കുള്ള പ്ലാനുകൾ

ഡിസ്നി പ്ലസ്

അവസാനമായി, ഒരു വർഷം നീണ്ട് നിൽക്കുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് ആക്‌സസ് ലഭിക്കുന്ന ഒരു ദീർഘകാല പ്രീപെയ്ഡ് പ്ലാനും വിഐ ഓഫർ ചെയ്യുന്നു. വിഐയിൽ നിന്നുള്ള ഈ പ്രീപെയ്ഡ് പ്ലാൻ 3,099 രൂപയ്ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. ഈ പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റി കാലയളവുണ്ട്, കൂടാതെ പ്രതിദിനം 100 എസ്എംഎസുകൾക്കൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഓഫർ ചെയ്യുന്നു.

Most Read Articles
Best Mobiles in India

English summary
Vodafone Idea (VI) has introduced two new Disney Plus Hotstar prepaid plans. Adding the three earlier plans, the number of Disney Plus Hotstar prepaid plans offered by VI has increased to five. Both the new plans come with different validities as per the requirement of the users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X