ലോൺ വേണോ ലോൺ; എയർടെൽ യൂസേഴ്സിന് ലഭിക്കുന്ന 4ജി ഡാറ്റ ലോണുകളെക്കുറിച്ച് അറിയാം

|

ലോൺ എന്താണെന്ന് ആരോടും പറഞ്ഞ് തരേണ്ടതില്ലല്ലോ. കൈയ്യിൽ കാശില്ലാത്തപ്പോൾ നാമെല്ലാം ലോൺ എടുക്കാറുണ്ട്. എയർടെലും ഇത്തരത്തിൽ തങ്ങളുടെ യൂസേഴ്സിന് ലോൺ നൽകുകയാണ്. എന്നാൽ എയർടെൽ നിങ്ങൾക്ക് കാശ് തരുമെന്നല്ല ഇതിനർഥം. മൊബൈൽ ഡാറ്റയാണ് എയർടെൽ തങ്ങളുടെ യൂസേഴ്സിന് ലോൺ ആയി നൽകുന്നത്. ആവശ്യാനുസരണം ഉപയോഗിച്ചിട്ട് പിന്നീട് പേ ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ഡാറ്റ

ഡാറ്റ തീർന്ന് പോകുമ്പോഴോ ഉടൻ റീചാർജ് ചെയ്യാൻ പണമില്ലാത്തപ്പോഴോ നാം പ്രതിസന്ധിയിൽ ആകാറുണ്ട്. ഇന്റർനെറ്റ് സർഫിങിനിടയിലോ എന്തെങ്കിലും ജോലി ചെയ്യുമ്പോഴോ ഇങ്ങനെ ഡാറ്റ തീരുമ്പോഴാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. ഇത്തരം സാഹചര്യത്തിൽ പെട്ടെന്നുള്ള ഉപയോഗത്തിന് അധിക ഡാറ്റ നൽകുന്നവയാണ് ഡാറ്റ ലോൺ ഓഫറുകൾ.

എയർടെൽ കണക്ഷൻ ഉള്ളവർക്ക് നെറ്റ്ഫ്ലിക്സ് ആക്സസ് സൌജന്യമായി നേടാംഎയർടെൽ കണക്ഷൻ ഉള്ളവർക്ക് നെറ്റ്ഫ്ലിക്സ് ആക്സസ് സൌജന്യമായി നേടാം

ഡാറ്റ ബാലൻസ്

സ്മാർട്ട്ഫോണിലെ ഡാറ്റ ബാലൻസ് വളരെ കുറവായിരിക്കുന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് യൂസ് ചെയ്യണമെന്ന് കരുതുക. അതല്ലെങ്കിൽ ടോക്ക്ടൈം തീർന്നിരിക്കുമ്പോൾ വളരെ എമർജൻസിയായി ഒരു കോൾ ചെയ്യണമെന്ന് കരുതുക. ഇത്തരം സാഹചര്യങ്ങളിൽ യൂസേഴ്സിന് ഏറെ ഉപകാരപ്രദമാകുന്ന സൌകര്യമാണ് അഡ്വാൻസ് ക്രെഡിറ്റ് പ്രോഗ്രാമുകൾ.

ഡാറ്റ
 

ഇത്തരമൊരു അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ യൂസറിന് ആവശ്യമായ ടോക്ക്ടൈം അല്ലെങ്കിൽ ഡാറ്റ ലോൺ എടുക്കുന്നതിന് എയർടെലിന്റെ ലോൺ നമ്പറിലോ ബന്ധപ്പെടാൻ കഴിയും അല്ലെങ്കിൽ യുഎസ്എസ്ഡി കോഡ് ഡയൽ ചെയ്താലും മതിയാകും. എയർടെൽ താങ്ക്സ് മൊബൈൽ ആപ്പ് യൂസ് ചെയ്തും ഇതേ പ്രോസസ് നിർവഹിക്കാൻ സാധിക്കും.

5G In India: എയർടെലും ജിയോയും ഇല്ലാതെ നമ്മുക്കെന്ത് 5ജി?5G In India: എയർടെലും ജിയോയും ഇല്ലാതെ നമ്മുക്കെന്ത് 5ജി?

ലോൺ ഓഫർ

ഓപ്പറേറ്റർ ഈ സേവനത്തിനായി സർവീസ് ഫീസ് ഈടാക്കുമെന്ന് ഓർത്തിരിക്കുക. അതിനാൽ സിം റീചാർജ് ചെയ്ത് ഈ പണം തിരിച്ചടയ്ക്കാം. സെലക്റ്റ്ഡ് വാലഡിറ്റിയുമായിട്ടാണ് ഈ എയർടെൽ ഡാറ്റ ലോൺ ഓഫർ വരുന്നത്. എയർടെൽ ഡാറ്റ ലോൺ എങ്ങനെയാണ് ലഭ്യമാക്കുന്നതെന്നും എയർടെൽ അഡ്വാൻസ്ഡ് ക്രെഡിറ്റ് ലോണിനെക്കുറിച്ചുള്ള വിശദാംശങ്ങളും അറിയാൻ തുടർന്ന് വായിക്കുക.

എയർടെൽ ഡാറ്റ ലോൺ എടുക്കാൻ

എയർടെൽ ഡാറ്റ ലോൺ എടുക്കാൻ

സ്റ്റെപ്പ് 1: ഇതിനായി ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിലെ ഡയലറിലേക്ക് പോകുക
സ്റ്റെപ്പ് 2: തുടർന്ന് *141*567# എന്ന കോഡ് ഡയൽ ചെയ്ത ശേഷം വെയിറ്റ് ചെയ്യുക
സ്റ്റെപ്പ് 3: നെറ്റ്വർക്ക് ഓപ്ഷനുകളുടെ ലിസ്റ്റുമായി എയർടെലിൽ നിന്നും റെസ്പോൺസ് വരും
സ്റ്റെപ്പ് 4: 2ജി, 3ജി, 4ജി എന്നിവയിൽ ഏറ്റവും അനുയോജ്യമായ നെറ്റ്വർക്ക് സെലക്റ്റ് ചെയ്യുക
സ്റ്റെപ്പ് 5: എയർടെൽ ലോൺ നമ്പറിൽ (52141) വിളിച്ചും ഡാറ്റ ലോൺ എടുക്കാം ( ഇതിനായി നിർദേശങ്ങൾ പാലിക്കണമെന്ന് മാത്രം )

മിക്കവാറും 5ജി ഫോണുകളിലും Jio 5G ലഭിക്കും, Airtel നെ തള്ളി കമ്പനികൾമിക്കവാറും 5ജി ഫോണുകളിലും Jio 5G ലഭിക്കും, Airtel നെ തള്ളി കമ്പനികൾ

എയർടെലിന്റെ അഡ്വാൻസ് ക്രെഡിറ്റ് ലോണിനെക്കുറിച്ച് അറിയാം

എയർടെലിന്റെ അഡ്വാൻസ് ക്രെഡിറ്റ് ലോണിനെക്കുറിച്ച് അറിയാം

രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ നെറ്റ്വർക്ക് സർവീസ് പ്രൊവൈഡേഴ്സിൽ ഒരാളാണ് എയർടെൽ. വലിയ യൂസർ ബേസും എയർടെലിന് ഇന്ത്യയിൽ ഉണ്ട്. ടെലിക്കോം വിപണിയിൽ കടുത്ത മത്സരം നടക്കുന്ന കാലമാണ്. ഒരു യൂസർ പോലും മറ്റൊരു സർവീസ് പ്രൊവൈഡറിലേക്ക് പോകുന്നത് ഇന്നത്തെ കാലത്ത് ടെലിക്കോം കമ്പനികൾക്ക് അംഗീകരിക്കാൻ കഴിയില്ല.

ക്രെഡിറ്റ് പ്രോഗ്രാമുകൾ

യൂസേഴ്സിനെ പിടിച്ച് നിർത്താനുള്ള കമ്പനികളുടെ ശ്രമങ്ങളിൽ ഒന്നാണ് അഡ്വാൻസ് ക്രെഡിറ്റ് പ്രോഗ്രാമുകൾ. കോളുകൾ ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും ഇന്റർനെറ്റ് യൂസ് ചെയ്യുന്നതിനുമെല്ലാം എയർടെൽ അഡ്വാൻസ് ക്രെഡിറ്റ് നൽകുന്നുണ്ട്. രണ്ട് തരം അഡ്വാൻസ് ക്രെഡിറ്റ് പ്രോഗ്രാമുകളാണ് എയർടെലിന് ഉള്ളത്. ഒന്ന് അഡ്വാൻസ് ടോക്ക്ടൈം ലോണും രണ്ടാമത്തേത് അഡ്വാൻസ് ഡാറ്റ ലോണും ( 3ജി / 4ജി ).

BSNL Plans: 200 രൂപയിൽ താഴെ വിലയിൽ ഇതിലും മികച്ചൊരു പ്ലാൻ ഉണ്ടോ? അറിയാംBSNL Plans: 200 രൂപയിൽ താഴെ വിലയിൽ ഇതിലും മികച്ചൊരു പ്ലാൻ ഉണ്ടോ? അറിയാം

Best Mobiles in India

English summary
No need to tell anyone what a loan is. We all take loans when we don't have cash. Airtel is also giving loans to its users. But this does not mean that Airtel will give you cash. Airtel provides mobile data as a loan to its users. Data loan offers provide additional data for immediate use.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X