200 എംബിപിഎസ് ഡാറ്റ സ്പീഡുമായി എഷ്യാനെറ്റ് ബ്രോഡ്ബാൻഡിന്റെ അടിപൊളി പ്ലാൻ

|

കേരളത്തിലെ പ്രധാനപ്പെട്ട ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരിൽ ( ഐ എസ് പി ) ഒന്നാണ് ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ്. കേരളത്തിൽ മിക്കവാറും എല്ലായിടത്തും എഷ്യാനെറ്റ് ബ്രോഡ്ബാൻഡിന് സർവീസ് ഉണ്ട്. വളരെ ലളിതമായ പ്ലാനുകളും മികച്ച ഓഫറുകളും എഷ്യാനെറ്റ് ബ്രോഡ്ബാൻഡ് തങ്ങളുടെ യൂസേഴ്സിന് നൽകുന്നു. രാജ്യത്തെ പ്രധാനപ്പെട്ട ബ്രോഡ്ബാൻഡ് സർവീസ് പ്രൊവൈഡേഴ്സ് നൽകുന്ന പ്ലാനുകളിൽ നിന്ന് അത്രയധികം വ്യത്യാസമുള്ള ഓഫറുകൾ അല്ല എഷ്യാനെറ്റ് നൽകുന്നതും. ഏഷ്യാനെറ്റ് ഓഫർ ചെയ്യുന്ന മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഒന്നാണ് 3,999 രൂപയുടേത്. ഉയർന്ന ഡാറ്റ സ്പീഡ് നൽകുന്ന ബ്രോഡ്ബാൻഡ് പ്ലാൻ ആണ് നിങ്ങൾ നോക്കുന്നത് എങ്കിൽ എഷ്യാനെറ്റിന്റെ 3,999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ മികച്ച ഓപ്ഷനുകളിൽ ഒന്നാണ്.

 

ഏഷ്യാനെറ്റ് ബ്രോഡ്‌ബാൻഡ് 3999 രൂപ പ്ലാൻ

ഏഷ്യാനെറ്റ് ബ്രോഡ്‌ബാൻഡ് 3999 രൂപ പ്ലാൻ

മുകളിൽ സൂചിപ്പിച്ചത് പോലെ, ഏഷ്യാനെറ്റ് ബ്രോഡ്‌ബാൻഡ് നൽകുന്ന 3,999 രൂപയുടെ പ്ലാൻ 200 എംബിപിഎസ് ഡാറ്റ സ്പീഡ് ആണ് ഓഫർ ചെയ്യുന്നത്. 3,999 രൂപയുടേത് അൺലിമിറ്റഡ് ബോഡ്ബാൻഡ് പ്ലാൻ ആണെന്നാണ് കമ്പനി പറയുന്നത്. പ്രതിമാസ ഡാറ്റ ഉപയോഗത്തിന് പക്ഷെ ഫെയർ യൂസേജ് പോളിസി ( എഫ് യു പി ) ബാധകമാണ്. ഉപയോക്താവ് തിരഞ്ഞെടുക്കുന്ന പ്ലാൻ അനുസരിച്ച് എഫ് യു പി പരിധി 3,000 ജിബി ( 3 ടിബി ) മുതൽ 5,500 ജിബി ( 5.5 ടിബി ) വരെ വ്യത്യാസപ്പെടുന്നു.

രണ്ടാം സിം കാർഡിനായി വില കുറഞ്ഞ ബിഎസ്എൻഎൽ പ്ലാനുകൾരണ്ടാം സിം കാർഡിനായി വില കുറഞ്ഞ ബിഎസ്എൻഎൽ പ്ലാനുകൾ

പ്ലാൻ

3,999 രൂപയുടെ പ്ലാൻ കമ്പനി ഓഫർ ചെയ്യുന്ന ഏറ്റവും ചെലവേറിയ പ്ലാനുകളിൽ ഒന്നാണ്. അതിനാൽ തന്നെ 3,999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ 5.5 ടിബി ഡാറ്റയുമായി വരാനാണ് സാധ്യത. ഇക്കാര്യം ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കണക്ഷൻ എടുക്കുന്നതിന് മുമ്പ് എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന് നിങ്ങൾക്ക് കമ്പനിയുടെ കസ്റ്റമർ കെയർ ടീമിനെ ബന്ധപ്പെടാം.

ആക്ടിവേഷൻ
 

3,999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിന് ഏഷ്യാനെറ്റ് ആക്ടിവേഷൻ ഫീസ് ഈടാക്കുന്നില്ല. അതേ സമയം ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുമ്പോൾ നൽകുന്ന മോഡത്തിൽ യൂസറിന് അധികാരം ഉണ്ടാവില്ലെന്ന് മാത്രം. കമ്പനി നൽകുന്ന മോഡം ഏഷ്യാനെറ്റ് ബ്രോഡ്‌ബാൻഡിന്റെ സ്വത്തായി തുടരുകയും ചെയ്യും. 200 എംബിപിഎസ് ഡാറ്റ സ്പീഡ് ലഭിക്കുന്ന പ്രതിമാസ പ്ലാനുകൾ ഒന്നും തന്നെ എഷ്യാനെറ്റ് ബ്രോഡ്ബാൻഡിൽ നിന്നും ലഭിക്കില്ല.

സ്വകാര്യ കമ്പനികളുടെ താരിഫ് വർധന ബിഎസ്എൻഎല്ലിന് അനുഗ്രമായി, നേട്ടം കൊയ്ത് കമ്പനിസ്വകാര്യ കമ്പനികളുടെ താരിഫ് വർധന ബിഎസ്എൻഎല്ലിന് അനുഗ്രമായി, നേട്ടം കൊയ്ത് കമ്പനി

ഡാറ്റ സ്പീഡ്

200 എംബിപിഎസ് ഡാറ്റ സ്പീഡ് ലഭിക്കാൻ നിങ്ങൾ ചിലവാക്കേണ്ട ഏറ്റവും കുറഞ്ഞ തുക 3,999 രൂപയാണ്. ഇതിന് നാല് മാസത്തെ വാലിഡിറ്റിയും ലഭിക്കുന്നു. നിങ്ങൾക്ക് ഇത്രയും പണം ചെലവഴിക്കാൻ താൽപ്പര്യമില്ലെങ്കിൽ മറ്റ് പ്ലാനുകളും തിരഞ്ഞെടുക്കാം. അഞ്ച് മാസത്തെ വാലിഡിറ്റിയിൽ 125 എംബിപിഎസ് ഡാറ്റ സ്പീഡ് നൽകുന്ന 3,499 രൂപയുടെ പ്ലാനും എഷ്യാനെറ്റ് ഓഫർ ചെയ്യുന്നുണ്ട്.

കേരളവിഷൻ ബ്രോഡ്ബാൻഡ് സർവീസ്

കേരളവിഷൻ ബ്രോഡ്ബാൻഡ് സർവീസ്

ഏഷ്യാനെറ്റിനേപ്പോലെ കേരളത്തിലെ ഏറ്റവും പ്രബലമായ ബ്രോഡ്ബാന്റ് സേവനദാതാക്കളിൽ ഒന്നാണ് കേരളവിഷൻ. വൻകിട ബ്രോഡ്ബാൻഡ് സേവനദാതാക്കൾ ഉള്ളപ്പോഴും കേരളവിഷൻ ബ്രോഡ്ബാൻഡ് സർവീസിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. മികച്ച പ്ലാനുകളും സേവനങ്ങളും കേരളവിഷൻ ബ്രോഡ്ബാൻഡിന്റെ പ്രത്യേകതയാണ്. കേബിൾ ടിവി കണക്ഷനും ഇന്റർനെറ്റ് കണക്ഷനും ഒരുമിച്ച് ലഭ്യമാകുന്നതും കേരളവിഷൻ ബ്രോഡ്ബാന്റിനെ മലയാളികൾ ഏറ്റെടുക്കാൻ കാരണമായിട്ടുണ്ട്. കേരളവിഷന്റെ ഏറ്റവും വില കുറഞ്ഞ പ്ലാനുകളെക്കുറിച്ച് മനസിലാക്കാൻ താഴേക്ക് വായിക്കുക.

ജിയോയ്ക്ക് വൻ തിരിച്ചടി; ഡിസംബറിൽ നഷ്ടമായത് 12.9 മില്യൺ യൂസേഴ്സിനെജിയോയ്ക്ക് വൻ തിരിച്ചടി; ഡിസംബറിൽ നഷ്ടമായത് 12.9 മില്യൺ യൂസേഴ്സിനെ

419 രൂപ പ്ലാൻ

419 രൂപ പ്ലാൻ

ഏറ്റവും വില കുറഞ്ഞ കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനാണ് 419 രൂപ വിലയിൽ വരുന്നത്. ഉപയോക്താക്കൾക്ക് 40 എംബിപിഎസ് വരെ ഡാറ്റ സ്പീഡ് ലഭിക്കുന്നു. ഒരു മാസത്തേക്ക് 600 ജിബി ഡാറ്റയും 419 രൂപയുടെ പ്ലാനിലൂടെ ലഭിക്കുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ബ്രോഡ്ബാൻഡ് പ്ലാനിന്റെ വേഗം 2 എംബിപിഎസ് ആയി കുറയും.

499 രൂപ പ്ലാൻ

499 രൂപ പ്ലാൻ

499 രൂപയുടെ പ്ലാൻ ആണ് കേരളവിഷൻ ബ്രോഡ്ബാന്റിന്റെ രണ്ടാമത്തെ വില കുറഞ്ഞ പ്ലാൻ. യൂസേഴ്സിന് 50 എംബിപിഎസ് ഡാറ്റ സ്പീഡ് ലഭിക്കും. ഒരു മാസത്തേക്ക് 1,000 ജിബി ഡാറ്റയും 499 രൂപ പ്ലാനിന് ഒപ്പം കമ്പനി ഓഫർ ചെയ്യുന്നു. ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 2 എംബിപിഎസ് ആയി കുറയുകയും ചെയ്യും.

എയർടെൽ, ജിയോ, വിഐ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾഎയർടെൽ, ജിയോ, വിഐ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

Best Mobiles in India

English summary
Asianet Broadband is one of the leading Internet Service Providers ( ISP ) in Kerala. Asianet Broadband has service almost everywhere in Kerala. Asianet Broadband offers its users simple plans and great offers. The Rs 3,999 is one of the best broadband plans offered by Asianet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X