329 രൂപയ്ക്ക് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ

|

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് ( ബിഎസ്എൻഎൽ ) തങ്ങളുടെ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കായി പുതിയ എൻട്രി ലെവൽ പ്ലാൻ പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. 329 രൂപയുടെ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന ഏറ്റവും ചിലവ് കുറഞ്ഞ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ കൂടിയാണിത്. നേരത്തെ 449 രൂപയുടെ പ്ലാൻ ആയിരുന്നു ബിഎസ്എൻഎല്ലിന്റെ ഏറ്റവും താങ്ങാനാകുന്ന ഫൈബർ ബ്രോഡ്ബാൻഡ് ഓഫർ. കുറഞ്ഞ നിരക്കിൽ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ സബ്സ്ക്രൈബ് ചെയ്യാൻ ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ യൂസേഴ്സിന് തിരഞ്ഞെടുക്കാൻ കഴിയുന്ന പ്ലാൻ ആണ് 329 രൂപയുടെ ഓഫർ. പ്രീപെയ്ഡ് സെഗ്മെന്റിലേത് പോലെ, കൂടുതൽ ബ്രോഡ്ബാൻഡ് യൂസേഴ്സിനെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ബിഎസ്എൻഎൽ പുതിയ പ്ലാൻ അവതരിപ്പിക്കുന്നത്.

ടെലിക്കോം

329 രൂപയുടെ പ്ലാൻ രാജ്യത്തെ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ താമസിക്കുന്ന ഉപയോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. കേരളത്തിലെ യൂസേഴ്സിന് 329 രൂപയുടെ പ്ലാൻ ആദ്യ ഘട്ടത്തിൽ തന്നെ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് ഏതൊക്കെ സംസ്ഥാനങ്ങളിൽ പുതിയ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ ലഭ്യമാണെന്ന് പരിശോധിക്കാൻ ബിഎസ്എൻഎൽ ഭാരത് ഫൈബറിന്റെ വെബ് പേജിലേക്ക് പോയാൽ മതിയാകും. ബിഎസ്എൻഎൽ 329 രൂപയുടെ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിനെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ താഴേക്ക് വായിക്കുക.

രാജ്യം മുഴുവൻ ബിഎസ്എൻഎൽ 4ജി; കോർ നെറ്റ്വർക്ക് ട്രയൽസ് പൂർത്തിയായിരാജ്യം മുഴുവൻ ബിഎസ്എൻഎൽ 4ജി; കോർ നെറ്റ്വർക്ക് ട്രയൽസ് പൂർത്തിയായി

ബിഎസ്എൻഎൽ 329 രൂപയുടെ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ 329 രൂപയുടെ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎല്ലിൽ നിന്നുള്ള 329 രൂപയുടെ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ ഉപയോക്താക്കൾക്ക് 20 എംബിപിഎസ് ഇന്റർനെറ്റ് വേഗതയാണ് ലഭിക്കുക. ഒരു മാസത്തേക്കാണ് ബിഎസ്എൻഎല്ലിന്റെ 329 രൂപയുടെ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ വരുന്നത്. 1000 ജിബി ( 1 ടിബി ) അതിവേഗ ഇന്റർനെറ്റാണ് പ്ലാനിന് ഒപ്പം വരുന്നത്. ഒരു ടിബിക്ക് ശേഷം ഡാറ്റ സ്പീഡ് 2 എംബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് ഡാറ്റ ഡൌൺലോഡും പ്ലാനിൽ ലഭ്യമാക്കിയിരിക്കുന്നു. അധിക ചെലവില്ലാതെ സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിങ് കണക്ഷനും 329 രൂപയുടെ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിന് ഒപ്പം ലഭിക്കും. ആദ്യ മാസത്തെ ബില്ലിൽ 90 ശതമാനം കിഴിവും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു.

ഓഫർ

ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന 449 രൂപയുടെ പ്ലാനിൽ നിന്ന് 329 രൂപയുടെ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ വളരെ വ്യത്യസ്തമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ വ്യക്തിഗത ഉപയോഗത്തിനായി ഫൈബർ ഇന്റർനെറ്റ് കണക്ഷൻ നേടാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും 329 രൂപയുടെ പ്ലാൻ അനുയോജ്യമാണ്. ബേസിക് ഇന്റർനെറ്റ് ഉപയോഗം മാത്രമുള്ള ഒരു വ്യക്തിക്ക് 1000 ജിബി ഡാറ്റ തന്നെ മതിയാകും.

വോഡഫോൺ ഐഡിയ നൽകുന്ന മികച്ച 4ജി ഡാറ്റ വൌച്ചറുകൾവോഡഫോൺ ഐഡിയ നൽകുന്ന മികച്ച 4ജി ഡാറ്റ വൌച്ചറുകൾ

ഫൈബർ

ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന 449 രൂപയുടെ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിൽ 30 എംബിപിഎസ് വേഗതയും 3.3 ടിബി ഡാറ്റയും ലഭിക്കും. മറ്റ് ആനുകൂല്യങ്ങൾ 329 രൂപയുടെ പ്ലാനിന് തുല്യമാണ്. 329 രൂപയുടെ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിന് 18 ശതമാനം നികുതിയും ബാധകം ആകുമെന്നത് ശ്രദ്ധിക്കുക. നികുതി കൂടി ആകുമ്പോൾ 388 രൂപയാണ് അന്തിമ ചിലവ് വരിക.

അൺലിമിറ്റഡ്

400 രൂപയ്ക്ക് താഴെ മാത്രം ചിലവ് വരുന്ന ഒരു പ്ലാനിൽ 1 ടിബി ഡാറ്റയും പ്രതിദിനം 100 എസ്എംസും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും വരുന്ന പ്ലാൻ ഒരിക്കലും ഒരു മോശം ഡീൽ അല്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഫൈബർ ബ്രോഡ്‌ബാൻഡ് കണക്ഷൻ ലഭിക്കാൻ ആഗ്രഹിക്കുന്ന കുറഞ്ഞ ശമ്പളമുള്ള ഉപഭോക്താക്കളിൽ പിടിമുറുക്കാൻ ലക്ഷ്യമിട്ടാണ് ബിഎസ്എൻഎൽ പുതിയ പ്ലാൻ അവതരിപ്പിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ ഏറ്റവും വില കുറഞ്ഞ പ്ലാനിന് ഒപ്പം നിൽക്കുന്ന പ്ലാനുകൾ സ്വകാര്യ കമ്പനികൾ കൊണ്ട് വരുമോയെന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

ബിഎസ്എൻഎൽ 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ; വിലയും വിശദാംശങ്ങളുംബിഎസ്എൻഎൽ 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ; വിലയും വിശദാംശങ്ങളും

Best Mobiles in India

English summary
Bharat Sanchar Nigam Limited (BSNL), the country's largest public sector telco, has announced a new entry level plan for its broadband customers. The company has announced a Rs 329 fiber broadband plan. It is also the most affordable fiber broadband plan offered by BSNL.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X