ഫിറ്റ്‌നസ് പ്രേമികളേ ഇതിലേ...! നിങ്ങൾക്കായി ഒരുക്കുന്ന പുതിയ സ്മാർട്ട് വാച്ച് വിപണിയിൽ
ജനപ്രിയ ഫിറ്റ്നസ് ബ്രാൻഡായ അമാസ്ഫിറ്റ് (Amazfit ) പുതിയ സ്മാർട്ട് വാച്ച് യു.എസ് വിപണിയിൽ അവതരിപ്പിച്ചു. 1.97 ഇഞ്ച് അമോലെഡ് സ്‌ക്രീൻ, ബ്ലൂടൂത്ത് കോളിംഗ്, ഹൃദയമിടിപ്പ്, ഉറക്കം, രക്ത-ഓക്‌സിജൻ, സ്ട്രെസ് ട്രാക്കറുകൾ തുടങ്ങിയ ആരോഗ്യ നിരീക്ഷണ സവിശേഷതകളുമായാണ് അമാസ്ഫിറ്റ് ബിപ് 6 ( Amazfit Bip 6 ) എന്ന സ്മാർട്ട് വാച്ച് വരുന്നത്. ഓഫ്‌ലൈൻ, ഡൗൺലോഡ് ചെയ്യാവുന്ന മാപ്പുകൾ ഉപയോഗിച്ച് ജിപിഎസ് ട്രാക്കിംഗും ഈ സ്മാർട്ട് വെയറബിൾ പിന്തുണയ്ക്കുന്നു. നടത്തം, ഓട്ടം, സൈക്ലിംഗ്, ഔട്ട്‌ഡോർ, കോംബാറ്റ് സ്‌പോർട്‌സ് തുടങ്ങി നിരവധി പ്രീസെറ്റ് സ്‌പോർട്‌സ് മോഡുകൾ ഇതിൽ ഉൾപ്പെടുന്നു. പതിവ് ഉപയോഗത്തിലൂടെ 14 ദിവസം വരെയാണ് ബാറ്ററി ലൈഫ് നൽകിയിരിക്കുന്നത്. കൂടുതൽ ഉപയോഗത്തിൽ ആറ് ദിവസം വരെ ഉപയോഗിക്കാം.
ബാറ്ററി സേവർ മോഡിൽ ഇത് 26 ദിവസം വരെ നീണ്ടുനിൽക്കുമെന്നാണ് കമ്പനിയുടെ അവകാശ വാദം. അമാസ്ഫിറ്റ് ബിപ് 6 ന് 340mAh ബാറ്ററിയാണ് പിന്തുണ നൽകുന്നത്. സ്ട്രാപ്പുകൾ ഇല്ലാതെ, ഇത് 46.3 x 40.2 x 10.45ാാ വലുപ്പവും 27.9g ഭാരവുമുണ്ട്.

അമേരിക്കയിൽ അമാസ്ഫിറ്റ് ബിപ് 6 ന്റെ വില 79.99 യുഎസ് ഡോളറാണ് (ഏകദേശം 6,800 രൂപ) ആയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് അമേരിക്കയിൽ ആമസോണിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും വാങ്ങാൻ ലഭ്യമാണ്. കറുപ്പ്, ചാർക്കോൾ, ചുവപ്പ്, സ്റ്റോൺ എന്നീ നിറങ്ങളിൽ സ്മാർട്ട് വാച്ച് ലഭ്യമാണ്. വാച്ചിന്റെ ഇന്ത്യൻ ലോഞ്ച് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
1.97 ഇഞ്ച് വൃത്താകൃതിയിലുള്ള AMOLED ഡിസ്‌പ്ലേ, 2,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ലെവൽ, ടെമ്പർഡ് ഗ്ലാസ് കവർ, ആന്റി-ഫിംഗർപ്രിന്റ് കോട്ടിംഗ് എന്നിവ അമാസ്ഫിറ്റ് ബിപ് 6 ൽ ഉണ്ട്. ഇത് ഓപ്പൺഎഐ-പിന്തുണയുള്ള സെപ്പ്ഒഎസ് 4.5ലാണ് പ്രവർത്തിക്കുന്നത്.
അമാസ്ഫിറ്റ് ബിപ് 6 നിർമ്മിച്ചിരിക്കുന്നത് എയർക്രാഫ്റ്റ്-ഗ്രേഡ് TC4 ടൈറ്റാനിയം യൂണിബോഡിയിലാണ്. 15 മിലിട്ടറി-ഗ്രേഡ് ടെസ്റ്റുകൾ പാസാകാൻ സാധിച്ചിട്ടുള്ള ഈ വാച്ച് ഏത് സാഹചര്യത്തിലും കേടുവരാതിരിക്കുന്നു. ഈടുനിൽക്കുന്ന സഫൈർ ക്രിസ്റ്റൽ ഗ്ലാസ് സ്‌ക്രീനാണ് ഈ സ്മാർട്ട് വാച്ചിൽ അമാസ്ഫിറ്റ് നൽകിയിട്ടുള്ളത്. വാച്ചിൽ 150ൽ അധികം ഇൻബിൾഡ് സ്‌പോർട്‌സ് മോഡുകളും ഉണ്ട്.

കൈറ്റ് സർഫിങ് പോലുള്ള അതിവേഗ വാട്ടർ സ്‌പോർട്‌സ് മുതൽ ഗോൾഫ് സ്വിങ് മോഡ് വരെയും കരുത്തരായ അത്‌ലറ്റുകൾക്കുള്ള ട്രയാത്ത്‌ലൺ മോഡും വാച്ചിലുണ്ട്. അമാസ്ഫിറ്റ് ബിപ്6 സ്മാർട്ട് വാച്ചിലുള്ള സ്‌പോർട്‌സ് മോഡിലൂടെ ഉപയോക്താവിന്റെ ആക്ടിവിറ്റി സമയത്ത് മുഴുവൻ സ്‌ക്രീൻ ഓൺ ആയിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
അതുകൊണ്ട് തന്നെ നിങ്ങൾ വർക്ക് ഔട്ട് ചെയ്യുമ്പോഴോ മറ്റ് ആക്ടിവിറ്റികൾ ചെയ്യുമ്പോഴോ ഡിസ്‌പ്ലേ ഓൺ ചെയ്യാൻ ടച്ച് ചെയ്യുകയോ കൈത്തണ്ട തിരിക്കുകയോ ചെയ്യേണ്ടതില്ല. നിങ്ങൾക്ക് വാച്ചിൽ മ്യൂസിക്ക് സേവ് ചെയ്യാനും ബ്ലൂടൂത്ത് ഇയർഫോണിലൂടെ അത് കേൾക്കാനും കഴിയും.

പുതിയ എഐ പവേഡ് സെപ്പ് കോച്ചുമായിട്ടാണ് അമാസ്ഫിറ്റ് ബിപ് 6 സ്മാർട്ട് വാച്ച് വരുന്നത്. ഇതൊരു സെൽഫി ഡെവലപ്പ്ഡ് സ്മാർട്ട് കോച്ചിങ് അൽഗോരിതമാണ്. ഉപയോക്താവിന്റെ ശാരീരിക സവിശേഷതകളും വ്യായാമത്തിന്റെ നിലവാരവും അടിസ്ഥാനമാക്കി കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകാൻ സെപ്പ് കോച്ചിന് സാധിക്കും. ഉപയോക്താക്കളുടെ കായിക പ്രകടനം ശാസ്ത്രീയമായി മെച്ചപ്പെടുത്തുന്നതിനും മികച്ച ഫിറ്റ്നസ് ശീലങ്ങൾ വികസിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
അമാസ്ഫിറ്റ് ബിപ് 6 സ്മാർട്ട് വാച്ചിന് ശക്തമായ വാട്ടർ റെസിസ്റ്റൻസ് ഉണ്ട്. 20 എടിഎം റെസിസ്റ്റൻസുമായിട്ടാണ് ഈ വാച്ച് വരുന്നത്. 200 മീറ്റർ വരെ വാട്ടർ പ്രഷർ പ്രതിരോധിക്കാൻ വാച്ചിന് സാധിക്കും. വാട്ടർ സ്പോർട്ടുകൾ ചെയ്യുന്ന ആളുകൾക്ക് യാതൊരു പേടിയുമില്ലാതെ ഈ വാച്ച് ഉപയോഗിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ ബ്ലൂടൂത്ത് കണക്ട് ചെയ്ത് ഫോൺ വിളിക്കാനും ഇത് ഉപയോഗിക്കാം.


Click it and Unblock the Notifications








