സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ചെയ്യുന്ന മണ്ടത്തരങ്ങളും അബദ്ധങ്ങളും ഇവയാണ്...!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ ദിവസം ചെല്ലുന്തോറും കൂടുതല്‍ സ്മാര്‍ട്ട് ആയി കൊണ്ടിരിക്കുകയാണ്. കണ്ണ് ചിമ്മുന്നതില്‍ കൂടുതല്‍ വേഗതയില്‍ നിങ്ങള്‍ക്ക് ഇന്ന് ഒരു ഫോട്ടോ എടുക്കാം, നിങ്ങളുടെ വീട്ടിലെ ബ്രോഡ്ബാന്‍ഡ് കണക്ഷനെ അസൂയാലുവാക്കുന്ന വേഗതയില്‍ വെബ് ബ്രൗസ് ചെയ്യാം, എന്തും ഏതും ചെയ്യാന്‍ സാധിക്കുന്ന ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

വാട്ട്‌സ്ആപില്‍ നിന്ന് ഡിലിറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കുന്നതെങ്ങനെ...!

എന്നാല്‍ ഇത്ര ശക്തിയുളള പോക്കറ്റിലൊതുങ്ങുന്ന ഒരു കമ്പ്യൂട്ടറിനെ നാം ഉപയോഗിക്കുമ്പോള്‍ എന്തുകൊണ്ടാണ് തീര്‍ത്തും മണ്ടന്‍മാരായി പോകുന്നത്. ഇവിടെ പറയുന്ന 10 കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്ന് എന്ന് പറയേണ്ടി വരും. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ചെയ്യുന്ന മണ്ടത്തരങ്ങളും അബദ്ധങ്ങളും ഇവയാണ്...!

കഴിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഒന്നും വിടാതെ എല്ലാം ഫോട്ടോകളാക്കി ഇന്‍സ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും ഇടുക.

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ചെയ്യുന്ന മണ്ടത്തരങ്ങളും അബദ്ധങ്ങളും ഇവയാണ്...!

വഴക്കുകളും പ്രശ്‌നങ്ങളും ടെക്സ്റ്റ് മെസേജുകളിലൂടെ തീര്‍ക്കാനുളള പ്രവണത.

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ചെയ്യുന്ന മണ്ടത്തരങ്ങളും അബദ്ധങ്ങളും ഇവയാണ്...!

സംഗീത പരിപാടികളില്‍ ആലങ്കാരിക വെളിച്ചം സൃഷ്ടിക്കാനായി സിഗരറ്റ് ലൈറ്ററിനെപ്പോലെ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുക.

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ചെയ്യുന്ന മണ്ടത്തരങ്ങളും അബദ്ധങ്ങളും ഇവയാണ്...!

കൊക്കിനേപ്പോലെ മുഖം പിടിച്ചും, മറ്റ് വികലമായ മുഖഭാവങ്ങള്‍ സൃഷ്ടിച്ചും ധാരാളം സെല്‍ഫി എടുത്തു കൂട്ടുക.

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ചെയ്യുന്ന മണ്ടത്തരങ്ങളും അബദ്ധങ്ങളും ഇവയാണ്...!

പൊതു സ്ഥലങ്ങളില്‍ മറ്റുളളവര്‍ക്ക് അരോചകമാകുന്ന രീതിയില്‍ സ്മാര്‍ട്ട്‌ഫോണില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുക.

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ചെയ്യുന്ന മണ്ടത്തരങ്ങളും അബദ്ധങ്ങളും ഇവയാണ്...!

ലിഫ്റ്റില്‍ പോലും കോളെടുക്കുകയും, തുടര്‍ച്ചയായി ഫോണില്‍ മെസേജ് ഇന്‍ബോക്‌സോ, ഫേസ്ബുക്കോ പരതുകയും ചെയ്യുക.

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ചെയ്യുന്ന മണ്ടത്തരങ്ങളും അബദ്ധങ്ങളും ഇവയാണ്...!

വീഡിയോ എടുക്കുമ്പോള്‍ തിരശ്ചീനമായി പിടിക്കേണ്ടതിന് പകരം ലംബമായി ഷൂട്ട് ചെയ്യുക. ഇതുമൂലം നിങ്ങളുടെ വീഡിയോയിലെ ദൃശ്യങ്ങള്‍ പകുതിയോളം മുറിച്ച് മാറ്റപ്പെടുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ചെയ്യുന്ന മണ്ടത്തരങ്ങളും അബദ്ധങ്ങളും ഇവയാണ്...!

കൃത്യതയും വ്യക്തതയും കുറഞ്ഞ ആപ്പിള്‍ മാപ്പുകള്‍ ഐഫോണില്‍ ഉപയോഗിക്കുന്നത് മണ്ടത്തരമാണ്.

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ചെയ്യുന്ന മണ്ടത്തരങ്ങളും അബദ്ധങ്ങളും ഇവയാണ്...!

തിരക്കുളള സ്ഥലങ്ങളിലൂടെ നടക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണില്‍ കണ്ണ് നട്ട് ടെക്‌സ്റ്റ് മെസേജുകള്‍ അയയ്ക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നതാണ്.

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ചെയ്യുന്ന മണ്ടത്തരങ്ങളും അബദ്ധങ്ങളും ഇവയാണ്...!

വളരെ അത്യാവശ്യമുളള മീറ്റിങുകളിലും മറ്റും സ്മാര്‍ട്ട്‌ഫോണുകളുടെ നോട്ടിഫിക്കേഷനുകള്‍ വളരെ ഉച്ചത്തില്‍ വയ്ക്കുന്നത് തീര്‍ച്ചയായും അരോചകമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Amazingly Dumb Things We Do with Smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot