ആഹാ കൊള്ളാലോ കളി! ആമസോണിൽ അലക്‌സാ സ്‌മാർട്ട് ഹോം ഡെയ്‌സ് സെയിൽ
അലക്‌സാ ആരാധകർക്ക് സന്തോഷ വാർത്ത. അലക്‌സാ (Alexa), അലക്‌സാ സ്‌മാർട്ട് ഹോം കോമ്പോസിനും ഒപ്പം ഫിലിപ്സ് (Philips), ഡൈസൺ (Dyson), എംഐ (MI), പാനസോണിക് (Panasonic), ക്യുബോ (Qubo), വിപ്രോ (Wipro), അറ്റോംബർഗ് (Atomberg) തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള 1200ലധികം അലക്‌സാ-അനുയോജ്യ സ്‌മാർട്ട് ഹോം ഉപകരണങ്ങൾക്കൊപ്പം എക്കോ (Echo) സ്മാർട്ട് സ്പീക്കറുകൾക്കും 70 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്ന അലക്‌സാ സ്‌മാർട്ട് ഹോം ഡെയ്‌സ് (Alexa Smart Home Days) ആമസോൺ പ്രഖ്യാപിച്ചു. ആമസോൺ പേ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് ക്യാഷ്ബാക്കും ലഭിക്കും.
നിങ്ങൾ ഒരു പുതിയ സ്‌മാർട്ട് ഹോം ഉപകരണം വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, ഇത് ഒരു പക്ഷേ ശരിയായ സമയമായിരിക്കും. ആമസോൺ അലക്‌സാ സ്‌മാർട്ട് ഹോം ഡേയ്‌സ് സെയിലിൽ നിങ്ങൾക്ക് ലഭ്യമാകുന്ന ഓഫറുകൾ ആണ് ഈ ലേഖനത്തിൽ പറയുന്നത്. അവ ഏതൊക്കെ എന്ന് പരിശോധിക്കാം.

ആമസോൺ അലക്‌സാ സ്‌മാർട്ട് ഹോം ഡെയ്‌സ് സെയിലിൽ നിന്നുള്ള മികച്ച അലക്‌സാ സ്‌മാർട്ട് ഹോം കോംബോ ഡീലുകൾ: വിപ്രോ സ്മാർട്ട് ബൾബുള്ള എക്കോ ഡോട്ട് (5ത് ജനെറേഷൻ) 24 ശതമാനം ഡിസ്‌കൗണ്ടിന് ശേഷം 5,799 രൂപയ്ക്ക് വാങ്ങാം. വിപ്രോ സ്മാർട്ട് ബൾബുള്ള എക്കോ പോപ്പ് ഇപ്പോൾ 4,299 രൂപയ്ക്ക് ആണ് വിൽക്കുന്നത്. അതിൽ 39 ശതമാനം കിഴിവുമുണ്ട്.
ക്ലോക്കും ആമസോൺ സ്മാർട്ട് പ്ലഗും ഉള്ള എക്കോ ഡോട്ട് (4ത് ജനെറേഷൻ) വെറും 6,298 രൂപയ്ക്ക് ലഭ്യമാണ്. വിപ്രോ സ്മാർട്ട് ബൾബുള്ള എക്കോ ഷോ 5 (2ന്റ് ജനെറേഷൻ)ന് ഇപ്പോൾ നിങ്ങൾക്ക് 9,299 രൂപക്ക് ലഭിക്കും. ആമസോൺ സ്മാർട്ട് പ്ലഗുമായി ജോടിയാക്കിയ എക്കോ പോപ്പ് 4,798 രൂപയ്ക്ക് ലഭ്യമാണ്. ഹോംമേറ്റ് ടച്ച് സ്വിച്ചുള്ള എക്കോ പോപ്പിന് 53 ശതമാനം കിഴിവിന് ശേഷം 5,097 രൂപയാണ് വില.
അലക്‌സാ അനുയോജ്യമായ സ്മാർട്ട് ഹോം ഉപകരണങ്ങളുടെ ഡീലുകൾ: സെയിലിൽ ഉപഭോക്താക്കൾക്ക് വിവിധ സ്മാർട്ട് ഹോം ഉൽപ്പന്നങ്ങളിൽ അതിശയകരമായ ഡീലുകളിൽ ലഭിക്കും. ക്യുബോ, സിപി പ്ലസ്, ഫിലിപ്‌സ്, വിപ്രോ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട് സുരക്ഷാ ക്യാമറകൾക്കും വീഡിയോ ഡോർബെല്ലുകൾക്കും 60 ശതമാനം വരെ കിഴിവുണ്ട്.
അറ്റോംബർഗ്, എംഐ , ഫിലിപ്സ് എന്നിവയിൽ നിന്നുള്ള സ്മാർട്ട് ഫാനുകൾ, IoT റോബോവാക്വം, അടുക്കള ഉപകരണങ്ങൾ എന്നിവ ഇപ്പോൾ 60 ശതമാനം വരെ കിഴിവിൽ ലഭ്യമാണ്. കൂടാതെ, വിപ്രോ, ഹോംമേറ്റ്, ക്യുബോ, ടിപി-ലിങ്ക് എന്നിവയിൽ നിന്നുള്ള സ്മാർട്ട് പ്ലഗുകൾ, ഡോർ ലോക്കുകൾ, സ്വിച്ചുകൾ എന്നിവ 70 ശതമാനം വരെ കിഴിവോടെ ലഭ്യമാണ്.
ഇതിന് പുറമെ, പാനസോണിക്, സാംസങ്, ബജാജ് എന്നിവയിൽ നിന്നുള്ള സ്മാർട്ട് എസികൾ, റഫ്രിജറേറ്ററുകൾ, ഗീസറുകൾ എന്നിവയ്ക്ക് 55 ശതമാനം വരെ കിഴിവ് ലഭിച്ചിട്ടുണ്ട്. എൽഇഡി മിററുകൾ, ടോയ്‌ലറ്റുകൾ, ഷവർ പാനലുകൾ തുടങ്ങിയ മറ്റ് സ്മാർട്ട് ഉൽപ്പന്നങ്ങൾ 50 ശതമാനം വരെ കിഴിവിൽ വാങ്ങാം. 2024 ജൂൺ 21 വരെ ആണ് ഈ സെയിൽ ആമസോണിൽ നടക്കുന്നത്. സാധുതയുള്ള എല്ലാ ഓഫറുകളെ പറ്റിയും കൂടുതൽ അറിയാൻ ആമസോൺ ഇന്ത്യ വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








