ആമസോണ്‍ പുതിയ കിന്‍ഡ്‌ലെ ടാബ്ലറ്റുകള്‍ പ്രഖ്യാപിച്ചു

Posted By:

ടാബ്ലറ്റ് വിപണിയില്‍ സ്വന്തമായി ഇടം കണ്ടെത്തിയ ആമസോണ്‍, ഫയര്‍ HDX എന്ന പേരില്‍ പുതിയ കിന്‍ഡ്‌ലെ ടാബ്ലറ്റുകള്‍ പ്രഖ്യാപിച്ചു. 7, 8.9 ഇഞ്ച് സ്‌ക്രീന്‍ സൈസോടു കൂടിയ രണ്ടു വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അതോടെപ്പം നേരത്തെ ഇറങ്ങിയ കിന്‍ഡ്‌ലെ ടാബ്ലറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായ കിന്‍ഡ്‌ലെ ഫയര്‍ HD യും അവതരിപ്പിച്ചിട്ടുണ്ട്. 7 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഈ ടാബ്ലറ്റിന് മുന്‍പ് ഇറങ്ങിയ ടാബ്ലറ്റിനേക്കാള്‍ വിലക്കുറവുമുണ്ട്.

ആമസോണ്‍ പുതിയ കിന്‍ഡ്‌ലെ ടാബ്ലറ്റുകള്‍ പ്രഖ്യാപിച്ചു

ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ആമസോണ്‍ അവതരിപ്പിച്ച പുതിയ ടാബ്ലറ്റുകളുടെ സവിശേഷതകള്‍ നോക്കാം

കിന്‍ഡ്‌ലെ ഫയര്‍ HD

1280-800 പിക്‌സല്‍ റെസല്യൂഷനുള്ള ടാബ്ലറ്റ് വീതിയും ഭാരവും കുറഞ്ഞതാണ്. ഏകദേശം 8708 രൂപയാണ് വില. 1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസറാണ് ഉള്ളത്. ആമസോണിന്റെ പ്രത്യേകതകളായ പ്രൈം ഇന്‍സ്റ്റന്റ് വീഡിയോ ഡൗണ്‍ലോഡ്‌സ്, സെക്കന്റ് സ്‌ക്രീന്‍, കിന്‍ഡ്‌ലെ ഫ്രീ ടൈം, X-റേ തുടങ്ങിയവ ഈ ടാബ്ലറ്റിലും ഉണ്ട്. അതോടൊപ്പം ഡോള്‍ബി സംവിധാനമുള്ള ഡ്യുവല്‍ സ്പീക്കറുമുണ്ട്. ഫയര്‍ HD യിലെ ബാറ്ററി 10 മണിക്കൂര്‍ ഉപയോഗസമയം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ ഫയര്‍ ഒ.എസ്. 3.0 മൊജിറ്റൊ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

ആമസോണ്‍ പുതിയ കിന്‍ഡ്‌ലെ ടാബ്ലറ്റുകള്‍ പ്രഖ്യാപിച്ചു

കിന്‍ഡ്‌ലെ ഫയര്‍ HDX 7, 8.9

7 ഇഞ്ച്, 8.9 ഇഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിട്ടാണ് ഫയര്‍ HDX ഇറങ്ങുന്നത്. 2.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 2 ജി.ബി. റാം എന്നിവയും ശക്തി പകരുന്നു. പുതിയ ഫയര്‍ ഒ.എസ്. 3.0 മൊജിറ്റൊ ആണ് ഇതിലും ഓപ്പറേറ്റിംഗ് സിസ്റ്റം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കിന്‍ഡ്‌ലെ ഫയര്‍ HDX 7- ടാബ്ലറ്റിന് 1920-1200 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് ഡിസ്‌പ്ലെയാണ് ഉള്ളത്. ഡ്യുവല്‍ ബാന്‍ഡ് വൈ-ഫൈ, ഫ്രണ്ട് ഫേസിംഗ് HD കാമറ, ഡോള്‍ബി സംവിധാനത്തോടു കൂടിയ ഡ്യുവല്‍ സ്റ്റീരിയോ എന്നിവയുമുണ്ട്. HDX ടാബ്ലറ്റുകള്‍ 16 ജി.ബി., 32 ജി.ബി., 64 ജി.ബി. എന്നിങ്ങനെ മൂന്നു വേരിയന്റുകളില്‍ ലഭ്യമാണ്.

കിന്‍ഡ്‌ലെ 8.9 ടാബ്ലറ്റിന് 2560-1600 പിക്‌സല്‍ റെസല്യൂഷനാണ് ഉള്ളത്. 8 എംപി പ്രൈമറി കാമറയുമുണ്ട്. വില ആരംഭിക്കുന്നത് 379 ഡോളറിലാണ്. അതായത് ഏകദേശം 23744 രൂപ. 7 ഇഞ്ച് ടാബ്ലറ്റിന്റെ യു.എസിലെ വില 229 (14346 രൂപ) ഡോളറാണ്.

രണ്ടു ടാബ്ലറ്റുകളും തമ്മിലുള്ള പ്രധാന വ്യത്യാസം കാമറയുടെ കാര്യത്തില്‍ മാത്രമാണ്. 8.9 ഇഞ്ചില്‍ പിന്‍ കാമറയുള്ളപ്പോള്‍ 7 ഇഞ്ച് ടാബ്ലറ്റില്‍ അതില്ല.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot