Home
News

ഐഫോൺ 12 സീരീസ് ഫോണുകൾക്ക് ഡിസ്‌കൗണ്ടുകളുമായി ആമസോൺ ആപ്പിൾ ഡെയ്‌സ് സെയിൽ

ആപ്പിൾ ഐഫോണുകൾക്ക് ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച ഡിസ്‌കൗണ്ടുകളുമായി ഇപ്പോൾ ആമസോൺ തിരിച്ചെത്തിയിരിക്കുകയാണ്. ആമസോണിലെ ആപ്പിൾ ഡേ സെയിൽ ഇപ്പോൾ തത്സമയായി കഴിഞ്ഞു. മാർച്ച് 17 വരെയാണ് ആമസോണിൻറെ ഈ ആപ്പിൾ സെയിൽ നടക്കുന്നത്. ഇത്തവണ ഐഫോൺ 11 സീരീസിലെ മികച്ച മോഡലുകൾക്കൊപ്പം ഏറ്റവും പുതിയ ഐഫോൺ 12 സീരീസിനും ആപ്പിൾ ഡിസ്കൗണ്ട് ഈ വിൽപ്പനയിൽ ലഭ്യമാക്കുന്നുണ്ട്. സാധാരണ ഡിസ്കൗണ്ടുകൾക്ക് പുറമെ, എച്ച്ഡിഎഫ്സി കാർഡ് ഉടമകൾക്ക് ആമസോൺ ബാങ്ക് ഓഫറുകളും നൽകുന്നു.

ഐഫോൺ 12 സീരീസ് ഫോണുകൾ

എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൽ ഉപയോഗിച്ച് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 6000 രൂപ വരെ തൽക്ഷണ കിഴിവ് ലഭിക്കും. ഐപാഡ് വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി 3,000 രൂപ കിഴിവ് ലഭിക്കും. ഈ ഡിവൈസുകൾ വാങ്ങുന്നവർക്ക് എച്ച്ഡിഎഫ്സി കാർഡുകളിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ആവശ്യമുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താവുന്നതാണ്. ഈ വിൽപ്പനയിൽ ലഭ്യമാക്കിയിരിക്കുന്ന ഐഫോണുകളിലെ ചില ഡീലുകൾ നമുക്ക് ഇവിടെ വിശദമായി നോക്കാം.

ഐഫോൺ 12 സീരീസ്

ആമസോൺ ആപ്പിൾ ഡെയ്‌സ് വിൽപ്പനയിൽ ഐഫോൺ 12 സീരീസിലെ ഏറ്റവും ചെറിയ ഐഫോൺ ഐഫോൺ 12 മിനി 67,100 രൂപയ്ക്ക് വിൽപ്പന നടത്തുന്നു. ഇത് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 6000 രൂപ അധിക കിഴിവ് ലഭിക്കും. ഒരു സ്മാർട്ട്‌ഫോണിലെ ഏറ്റവും വേഗതയേറിയ A14 ബയോണിക് ചിപ്പാണ് ഈ ഡിവൈസിന് പ്രവർത്തനക്ഷമത നൽകുന്നത്. 5.4 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിൻറെ പ്രധാന സവിശേഷത.

ഐഫോൺ 12 മിനി

12 എംപി അൾട്രാ വൈഡ്, വൈഡ് ക്യാമറകളുള്ള ഡ്യൂവൽ ക്യാമറ സംവിധാനമാണ് ഐഫോൺ 12 മിനിയിൽ വരുന്നത്, മാത്രവുമല്ല ഇതിൽ നൈറ്റ് മോഡ്, ഡീപ് ഫ്യൂഷൻ, സ്മാർട്ട് എച്ച്ഡിആർ 3, 4 കെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിംഗ് തുടങ്ങിയ സവിശേഷതകളും ഉൾപ്പെടുന്നുണ്ട്. നൈറ്റ് മോഡ്, 4 കെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിംഗ് വരുന്ന 12 എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറയുണ്ട് ഹാൻഡ്‌സെറ്റിൻറെ മുൻവശത്ത്.

ഐഫോൺ 12 സീരീസ് ഫോണുകൾക്ക് ഡിസ്‌കൗണ്ടുകളുമായി ആമസോൺ ആപ്പിൾ ഡെയ്‌സ് സെയിൽ

ഐഫോൺ 11 പ്രോയിൽ ആമസോൺ വൻ ഡിസ്കൗണ്ടുകളും ലഭ്യമാക്കുന്നുണ്ട്. 64 ജിബി വേരിയന്റിന് 79,900 രൂപയ്ക്കാണ് സ്മാർട്ട്‌ഫോൺ വിൽക്കുന്നത്. കിഴിവുകൾക്കൊപ്പം 550 രൂപയ്ക്ക് പഴയ ഫോണുകൾ എക്‌സ്ചേഞ്ച് ചെയ്യുവാനും ആമസോൺ ഉപയോക്താക്കളെ അനുവദിക്കും. 5.8 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിൻറെ സവിശേഷത. 12 എംപി അൾട്രാ വൈഡ്, വൈഡ്, ടെലിഫോട്ടോ ക്യാമറകളുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഇതിലുള്ളത്, കൂടാതെ നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ്, 60 എഫ്‌പിഎസ് വരെയുള്ള 4കെ വീഡിയോ തുടങ്ങിയ സവിശേഷതകളുമുണ്ട്. മുൻവശത്ത്, പോർട്രെയിറ്റ് മോഡ്, 4 കെ വീഡിയോ, സ്ലോ-മോ എന്നിവയുള്ള 12 എംപി ട്രൂഡെപ്ത് ക്യാമറയുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവയിൽ 3,000 രൂപ തൽക്ഷണ കിഴിവ് ഉൾപ്പെടെ ഐപാഡുകളിൽ വാങ്ങുന്നവർക്ക് 9,000 രൂപ വരെ ഈ സെയിലിൽ ലാഭിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
This time, Apple is providing discounts on both the latest iPhone 12 series and the top iPhone 11 series models. Aside from the regular discounts, Amazon is now offering HDFC cardholders bank deals to sweeten the deal even further.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X