Home
News

നല്ലൊരു സ്മാർട്ട് ടിവി 50-60% ഡിസ്കൗണ്ടിൽ വാങ്ങാം! ബ്ലോക്ക്ബസ്റ്റർ വാല്യൂ ഡേയ്‌സ് സെയിലുമായി ആമസോൺ

മികച്ച ഡീലുകളുമായി കിടിലൻ സ്മാർട്ട്ഫോണുകൾ ആ​മസോണിൽ പ്രത്യേക്ഷപ്പെടുന്നത് നാം എപ്പോഴും കാണാറുണ്ട്. സ്മാർട്ട്ഫോണുകൾക്ക് മാത്രമായി ആമസോൺ കിടിലൻ ഓഫർ സെയിലുകൾ പ്രഖ്യാപിക്കാറുമുണ്ട്. സ്വന്തമായി നല്ലൊരു സ്മാർട്ട്ഫോൺ വേണം എന്ന നിരവധി പേരുടെ മോഹങ്ങൾ സഫലമാക്കാൻ ഈ ഓഫർ സെയിലുകളിലൂടെ ആമസോണിന് സാധിച്ചിട്ടുണ്ട്.

എന്നാൽ സ്മാർട്ട്ഫോൺ മാത്രമല്ല ആമസോൺ വിൽക്കുന്നത് എന്ന് അ‌റിയാമല്ലോ. ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്ന് പറയുംപോലെ വിലകൊടുത്ത് വാങ്ങാവുന്നത് എന്തും വീട്ടുപടിക്കൽ എത്തിക്കുന്ന ആമസോൺ ഇപ്പോൾ മറ്റൊരു ഓഫർ സെയിലിന് തയാറെടുത്തിരിക്കുകയാണ്. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കാണ് ഈ ഓഫർ സെയിലിൽ ആമസോൺ പ്രാധാന്യം നൽകിയിരിക്കുന്നത്.

നല്ലൊരു സ്മാർട്ട് ടിവി 50-60% ഡിസ്കൗണ്ടിൽ വാങ്ങാം!

ഇലക്ട്രോണിക്സ്, ഫാഷൻ, കൺസ്യൂമർ ഇലക്‌ട്രോണിക്‌സ്, മറ്റ് വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കെല്ലാം ഈ ഓഫർ സെയിലിനോട് അ‌നുബന്ധിച്ച് വൻ വിലക്കുറവ് പ്രതീക്ഷിക്കാം എന്നാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. ഏപ്രിൽ 14 മുതൽ 17 വരെയാണ് ആമസോൺ ബ്ലോക്ക്ബസ്റ്റർ വാല്യൂ ഡേയ്‌സ് സെയിൽ നടക്കുക.

വിവിധ പ്രോഡക്ടുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചതിന് പുറമേ, എസ്ബിഐ ക്രെഡിറ്റ് കാർഡും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് ഷോപ് ചെയ്യുന്നവർക്ക് 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ആമസോൺ പ്രത്യേകം വാഗ്ദാനം ചെയ്യുന്നു. അ‌തിനാൽത്തന്നെ ഏറെ നാളായി വാങ്ങാൻ ആഗ്രഹിച്ച സാധനങ്ങൾ സ്വന്തമാക്കാനുള്ള ഒരു മികച്ച അ‌വസരമാണ് ആമസോൺ ബ്ലോക്ക്ബസ്റ്റർ വാല്യൂ ഡേയ്‌സ് സെയിൽ എന്നുപറയാം.

നല്ലൊരു സ്മാർട്ട് ടിവി 50-60% ഡിസ്കൗണ്ടിൽ വാങ്ങാം!

സ്മാർട്ട് ടിവികൾക്കുള്ള വിലക്കുറവും ഓഫറുകളുമാണ് ആമസോൺ ബ്ലോക്ക്ബസ്റ്റർ വാല്യൂ ഡേയ്‌സ് സെയിലിലെ മുഖ്യ ആകർഷണം. 32 ഇഞ്ച് സ്മാർട്ട് ടിവികൾക്ക് 50% വരെ ഡിസ്കൗണ്ടും വിവിധ സ്മാർട്ട്, 4കെ, ഒഎൽഇഡി, ക്യുഎൽഇഡി ടിവികൾക്ക് 60% വരെയും ഡിസ്കൗണ്ട് ആമസോൺ വാഗ്ദാനം ചെയ്യുന്നു.

ഈ ഡിസ്കൗണ്ടിന് പുറമെ ബാങ്ക് ഓഫറും കൂടി ചേരുമ്പോൾ ലാഭവിലയിൽ മോഹം നിറവേറ്റാൻ സാധിക്കും. 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനും ലഭ്യമാണ്. വൺപ്ലസ്, റെഡ്മി, സാംസങ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് ഡീലുകൾ ലഭ്യമാണ്. ജനപ്രിയ ഗെയിമിംഗ് കൺസോളുകൾക്ക് 25% വരെ കിഴിവുകളും ഗെയിം ടൈറ്റിലുകൾക്ക് 50% കിഴിവും ഉണ്ടാകും.

ആമസോൺ ബ്രാൻഡുകളിലും മറ്റും ഉപഭോക്താക്കൾക്ക് 70 ശതമാനം വരെ കിഴിവ് ലഭിക്കും. ഫാഷൻ സെഗ്‌മെന്റ്, അടുക്കള ഉപകരണങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്കും ബ്ലോക്ക്ബസ്റ്റർ വാല്യൂ ഡേയ്‌സ് സെയിലിൽ പ്രത്യേകം ഡീലുകൾ ലഭ്യമാകും എന്നാണ് ആമസോൺ അ‌റിയിച്ചിരിക്കുന്നത്. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് മാത്രമേ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

നല്ലൊരു സ്മാർട്ട് ടിവി 50-60% ഡിസ്കൗണ്ടിൽ വാങ്ങാം!

ബ്ലോക്ക്ബസ്റ്റർ വാല്യൂ ഡേയ്‌സ് സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക ഓഫർ നൽകുന്നത് സംബന്ധിച്ച യാതൊരു അ‌റിയിപ്പുകളും ആമസോൺ നൽകിയിട്ടില്ല. എങ്കിലും ​പ്രൈസ് റേഞ്ചുകളിൽ അ‌തിവേഗം വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്മാർട്ട്ഫോണുകളുടെ വിലയിൽ ചില ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും ലഭ്യമായേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐക്യൂZ7 5ജി ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകളുടെ വിലയിൽ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.

അ‌തേസമയം, വരുന്ന ആഴ്ചകളിൽ ആമസോണിൽ ഐക്യൂവിന്റെ സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക ഡിസ്കൗണ്ടും ഓഫറുകളും ലഭ്യമാകും എന്നും സൂചനയുണ്ട്. ഐക്യൂവിന്റെ മൂന്നാം വാർഷികം ആഘോഷമാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി ഓഫറുകൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യൂ ഫോണുകൾക്ക് ആമസോണിൽ ലഭിക്കുന്ന ഡിസ്കൗണ്ടും ഓഫറുകളും സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ ആമസോൺതന്നെ പുറത്തുവിടും എന്നാണ് കമ്പനി അ‌റിയിച്ചിരിക്കുന്നത്.

അ‌ടുത്തിടെ പുറത്തിറങ്ങിയ ഐക്യൂZ7 5ജി സ്മാർട്ട്ഫോൺ ആമസോണിൽ ചൂടപ്പംപോലെയാണ് വിറ്റഴിഞ്ഞത്. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ആമസോണിൽ ഐക്യൂZ7 5ജിയുടെ രണ്ട് വേരിയന്റുകൾക്കും ( 6​ജിബി​​/8ജിബി) എച്ച്ഡിഎഫ്സി ബാങ്ക് ഓഫറിലൂടെ 1500 രൂപ ഇളവ് ലഭ്യമായിരുന്നു. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ ലഭിക്കുന്ന മികച്ച ഫോൺ എന്നാണ് ഐക്യൂZ7 5ജിയെപ്പറ്റിയുള്ള പൊതു വിലയിരുത്തൽ.

Best Mobiles in India

English summary
The Amazon Blockbuster Value Days Sale kicks off with great offers on products across electronics, fashion, consumer electronics, and other categories. Amazon is also offering a 10% instant discount for those who shop using an SBI credit card or EMI transactions during the sale from April 14 to 17.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X