ഡെലിവറി ഡ്രൈവർമാരുടെയടുത്ത് സെൽഫി എടുക്കാൻ നിർദേശിച്ച് ആമസോൺ

|

ആമസോൺ ഇപ്പോൾ അതിന്റെ ഡെലിവറി ഡ്രൈവറുകളെ കൊണ്ട് സ്വയം സെൽഫി ചിത്രങ്ങൾ എടുപ്പിക്കുന്നു, വഞ്ചന കുറയ്ക്കാനുള്ള ശ്രമഫലമായാണ് ഇങ്ങനെയൊരു സംവിധാനം, ദ വെർജ് ഈ കാര്യം റിപ്പോർട്ട് ചെയ്തു.

ഡെലിവറി ഡ്രൈവർമാരുടെയടുത്ത് സെൽഫി എടുക്കാൻ നിർദേശിച്ച് ആമസോൺ

 

ഫേഷ്യൽ റെകഗ്‌നീഷൻ ഉപയോഗിച്ച്, ഇതുവഴി ഡ്രൈവറിന്റെ വ്യക്തിത്വം പരിശോധിക്കുകയും മറ്റും ചെയുവാൻ സാധിക്കും.

സെൽഫി

സെൽഫി

പുതിയ ആവശ്യകതകൾ ആമസോൺ ഫ്ലെക്സിൻറെ ഡ്രൈവർമാർക്കാണ് ബാധകം, ജോലി തുടരുന്നതിനു മുൻപായി സ്വയം ഒരു സെൽഫി എടുക്കേണ്ടതുണ്ട്. ഡ്രൈവിംഗ് സമയത്ത് സെൽഫി എടുക്കാതിരിക്കാൻ ഡ്രൈവർമാർക്ക് ആമസോൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വതന്ത്ര കോണ്‍ട്രാക്ടര്‍മാരായ ഇവര്‍ സ്വന്തം വാഹനമുപയോഗിച്ച് സാധനങ്ങള്‍ എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ആമസോൺ ഫ്ലെക്സി

ആമസോൺ ഫ്ലെക്സി

ഫ്‌ളെക്‌സ് ആപ്പിലൂടെയാണ് ഡെലിവറി പൂര്‍ത്തിയാക്കേണ്ടത്. ഇതിനായി ആപ്പ് തുറക്കുമ്പോള്‍, സെല്‍ഫിയെടുത്ത് നിങ്ങളാരാണ് എന്നറിയാന്‍ ഞങ്ങളെ സഹായിക്കൂ, എന്ന സന്ദേശം പോപ്-അപ് ആയി വരുന്നു. ഡ്രൈവ് ചെയ്യുമ്പോള്‍ സെല്‍ഫി എടുക്കരുത്.

ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്‌വെയര്‍

ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്‌വെയര്‍

ഈ ഫോട്ടോ ഉപയോക്താക്കളെ കാണിക്കില്ല എന്നാണ് ഇതില്‍ പറയുന്നത്. ഈ ആപ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നു. ഡ്രൈവറുടെ അക്കൗണ്ടില്‍ സ്‌റ്റോർ ചെയ്തിരിക്കുന്ന അയാളുടെ ഫോട്ടോയുമായി തട്ടിച്ചു നോക്കുകയാണ് സോഫ്റ്റ്‌വെയര്‍ ചെയ്യുന്നത്.

ഡ്രൈവര്‍മാരുടെ സെല്‍ഫി
 

ഡ്രൈവര്‍മാരുടെ സെല്‍ഫി

ഡ്രൈവര്‍മാര്‍ അവരുടെ ഫ്‌ളെക്‌സ് അക്കൗണ്ടുകള്‍ ദുരൂപയോഗം ചെയ്യാതിരിക്കാനാണ് സെൽഫിയെടുക്കുവാൻ ആവശ്യപ്പെടുന്നതെന്നാണ് ആമസോണിന്റെ വിശദീകരണം. ആമസോണില്‍ ജോലി എത്തുന്നവരുടെ പശ്ചാത്തലം അവര്‍ അന്വേഷിക്കാറുണ്ട്.

പ്രൊഡക്ട് തട്ടിയെടുക്കൽ

പ്രൊഡക്ട് തട്ടിയെടുക്കൽ

ഇത്തരത്തില്‍ ബാക്ഗ്രൗണ്ട് ചെക്ക് നടത്താത്ത ആരെങ്കിലുമാണോ ഡ്രൈവറുടെ വേഷത്തിൽ എത്തിയിരിക്കുന്നത് എന്നറിയാനും, ഓരോ ഡ്രൈവര്‍ക്കും കൊടുത്തിരിക്കുന്ന പാക്കേജ് തന്നെയാണോ അവര്‍ കൊണ്ടുവന്നിരിക്കുന്നത് എന്നറിയാനുമാണ് ഇതെന്നും പറയുന്നു. സത്യസന്ധരല്ലാത്ത ചില ഡ്രൈവര്‍മാര്‍ വ്യാജ പാക്കുകള്‍ നല്‍കി, യഥാര്‍ഥ പ്രൊഡക്ട് തട്ടിയെടുക്കുന്നത് ഒഴിവാക്കാനാകുമെന്ന് അവര്‍ പറയുന്നു.

ആമസോണ്‍

ആമസോണ്‍

പല ഡ്രൈവര്‍മാര്‍ ആമസോണ്‍ അക്കൗണ്ടു ഷെയർ ചെയ്യുന്ന രീതിയും കണ്ടുവന്നിരുന്നു. അത് ഒഴിവാക്കാനും ഉപകരിക്കും. ഇതിലൂടെ ആമസോണ്‍ അംഗീകരിക്കാത്ത ഒരു ഡ്രൈവർക്കും പ്രൊഡക്ട് എത്തിച്ചു കൊടുക്കാനാകില്ല. ആമസോണ്‍ ഫ്‌ളെക്‌സ് അക്കൗണ്ടിന്റെ ബലത്തില്‍ വീടുകള്‍ക്കടുത്ത് സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി പോയി നില്‍ക്കുന്നതും ഒഴിവാക്കാം.

 ഫോട്ടോകളും ബയോമെട്രിക് ഡേറ്റയും

ഫോട്ടോകളും ബയോമെട്രിക് ഡേറ്റയും

സെല്‍ഫി വേണമെന്നു പറയുന്നതിനു മുൻപ് ആമസോണ്‍ ജോലിക്കാരുടെ ഫോട്ടോകളും ബയോമെട്രിക് ഡേറ്റയും ശേഖരിക്കുന്നതിന് സമ്മതപത്രം വാങ്ങിയിരുന്നു. ഫ്‌ളെക്‌സ് ആപ്പിലുള്ള മറ്റൊരു സന്ദേശം പറയുന്നത് ആമസോണ്‍ നിങ്ങള്‍ നല്‍കിയ ഫോട്ടോകളില്‍ നിന്ന് ഞങ്ങളുടെ ഫയലില്‍ ഉള്ളവ, ഡ്രൈവേഴ്‌സ് ലൈസന്‍സ്, സർക്കാർ നല്‍കിയ ഐ.ഡി പ്രൂഫ് എന്നിവയില്‍ നിന്നൊക്കെ കിട്ടിയ ബയോമെട്രിക് ഡേറ്റ ശേഖരിക്കുകയോ, ഉപയോഗിക്കുകയോ ചെയ്‌തേക്കാം.

ഐഡന്റിറ്റി ഡേറ്റ

ഐഡന്റിറ്റി ഡേറ്റ

ഇവയില്‍ നിന്നെല്ലാം ശേഖരിച്ച ഡേറ്റയുടെ ശേഖരമായിരിക്കും നിങ്ങളുടെ ഐഡന്റിറ്റി ഡേറ്റ. ആമസോണ്‍ ഫ്‌ളെക്‌സ് ആപ് ഈ ഡേറ്റ ഉപയോഗിച്ച് നിങ്ങളെ വേണ്ടപ്പോഴൊക്കെ തിരിച്ചറിയും. നിങ്ങളെ തിരിച്ചറിയാനുള്ള ഡേറ്റ, അനുമതിയുള്ളിടത്തോളം കാലം, അല്ലെങ്കില്‍ നിങ്ങള്‍ ഡിലീറ്റു ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നതു വരെ സൂക്ഷിക്കും.

ആമസോൺ, ജെഫ് ബെസോസ്

ആമസോൺ, ജെഫ് ബെസോസ്

ഊബര്‍ ഈ രീതി ചില രാജ്യങ്ങളില്‍ കൊണ്ടുവന്നിട്ട് മൂന്നു വര്‍ഷമായി. യാത്ര തുടങ്ങുന്നതിനു മുൻപ് ഡ്രൈവര്‍മാര്‍ ഫോട്ടോ എടുത്തു കൊടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

കബളിപ്പിക്കലുകള്‍ ഒഴിവാക്കാനും ഡ്രൈവര്‍മാരുടെ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കി നിർത്താനും ഇത് ഉപകരിക്കുമെന്നാണ് അവര്‍ പറയുന്നത്. ഡ്രൈവര്‍ക്ക് ഉത്തരവാദിത്വത്തോടെ വണ്ടിയോടിക്കേണ്ടി വരുന്നതിനാല്‍ യാത്രക്കാരനു സുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുന്നു വെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, ഇതിനെയെല്ലാം മറികടക്കുന്ന ഊബര്‍ ഡ്രൈവര്‍മാരും ഉണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
These efforts could screen out anyone who is technically unauthorized from delivering packages, such as criminals who are attempting to use Amazon Flex as an excuse to lurk in front of people’s homes. In the past, Amazon has also had a problem with dishonest drivers who steal packages, and it has even used fake packages to lure out thieves.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X