Home
News

എന്തൊരു വെയിലാണ്, ചൂട് ഇനീം കൂടും! ആമസോൺ ഇലക്ട്രോണിക് പ്രീമിയർ ലീഗിൽ AC കൾക്ക് ഡിസ്കൗണ്ട്

മാർച്ച് ആരംഭിച്ചതോടെ നമ്മുടെ നാട്ടിൽ ചൂടിന്റെ കാഠിന്യം വർധിച്ചിട്ടുണ്ട്, ഏപ്രിൽ എത്തുന്നതോടെ ചൂട് ഇനിയും കൂടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോഴത്തെ അ‌വസ്ഥയിൽ തന്നെ ചൂട് കൂടുതലാണ്, അ‌ത് ഇനിയും വർധിക്കുക എന്നതിനർഥം വീട്ടിലും പുറത്തും സ്വസ്ഥമായി ഇരിക്കാൻ അ‌ൽപ്പം പാട് പെടേണ്ടിവരും എന്നുതന്നെയാണ്. ഈ ഒരു ഘട്ടത്തിലാണ് ഒരു AC വാങ്ങുന്നതിനെപ്പറ്റി പലരും ആലോചിച്ചുപോകുന്നത്. AC വിപണിയെ സംബന്ധിച്ചിടത്തോളം മാർച്ച്, ഏപ്രിൽ മാസങ്ങൾ ചാകരക്കാലമാണ് എന്നാണ് വയ്പ്പ്. എന്തായാലും ചൂടിനെ നേരിടാൻ വീട്ടിൽ AC സജ്ജീകരിക്കാൻ ഇറങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

ആദ്യമായി AC വാങ്ങുന്നവർ മാത്രമല്ല, നേരത്തെ ഒരു മുറിയിൽ മാത്രമാണ് AC ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ ചൂട് കാരണം ഹാൾ, മറ്റ് റൂമുകൾ എന്നിവിടങ്ങളിലേക്കും AC വാങ്ങാൻ തീരുമാനിച്ചവരും ധാരാളമാണ്. സീസണായതിനാൽ തന്നെ AC കൾക്ക് പൊതുവിൽ വിലയും കൂടുതലായിരിക്കും എന്ന് പലരും കരുതും, എന്നാൽ കുറഞ്ഞ വിലയിൽ AC വാങ്ങാൻ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ ഇപ്പോൾ അ‌വസരം ഒരുക്കിയിട്ടുണ്ട്.

ആമസോൺ ഇലക്ട്രോണിക് പ്രീമിയർ ലീഗിൽ AC കൾക്ക് ഡിസ്കൗണ്ട്

ആമസോണിൽ ഇപ്പോൾ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് (Amazon Electronics Premier League) സെയിൽ നടക്കുകയാണ്. എസി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങി വിവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് 65% വരെ ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭ്യമാണ്. പഴയ എസി അ‌പ്ഗ്രേഡ് ചെയ്യാനോ, പുതിയത് വാങ്ങാനോ ആലോചനയുള്ളവർക്ക് ഈ ഓഫർ സെയിൽ ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. അ‌തിനായി ചില മികച്ച ഡീലുകൾ പരിചയപ്പെടാം.

പാനസോണിക്

പാനസോണിക് 1.0 ടൺ 5 സ്റ്റാർ (Panasonic 1.0 Ton 5 Star) പ്രീമിയം എസി മോഡൽ ഇപ്പോൾ ആമസോണിൽ 39,990 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഒപ്പം 1500 രൂപ ബാങ്ക് ഡിസ്കൗണ്ടുമുണ്ട്. മുൻപ് ഇതിന്റെ വില ഏകദേശം 55000 രൂപയോളമായിരുന്നു എന്നാണ് ആമസോൺ പറയുന്നത്. AI, ഡസ്റ്റ്ബസ്റ്റർ, ഇൻവെർട്ടർ സ്മാർട്ട് സ്പ്ലിറ്റ് എസി, 8 ഇൻ 1 കൺവെർട്ടബൾ തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.

ആമസോൺ ഇലക്ട്രോണിക് പ്രീമിയർ ലീഗിൽ AC കൾക്ക് ഡിസ്കൗണ്ട്

എൽജി

എൽജി 1 ടൺ 4 സ്റ്റാർ ഡ്യുവൽ ഇൻവെർട്ടർ സ്പ്ലിറ്റ് എസി 34,490 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു, ഇതിന്റെ യഥാർഥ വില 68990 രൂപയാണ് എന്നാണ് ആമസോൺ പറയുന്നത്. ഇതിന് 1250 രൂപ ബാങ്ക് ഡിസ്കൗണ്ടും കിട്ടും. കോപ്പർ, AI കൺവെർട്ടിബിൾ 6-ഇൻ-1 വിരാട് മോഡ്, ഫാസ്റ്റർ കൂളിംഗ്&എനർജി സേവിംഗ്, 4 വേ സ്വിംഗ്, ആന്റിവൈറസ് പ്രൊട്ടക്ഷനോടുകൂടിയ എച്ച്ഡി ഫിൽറ്റർ തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.

കാരിയർ

കാരിയർ 1 ടൺ 5 സ്റ്റാർ വൈ-ഫൈ സ്മാർട്ട് ഫ്ലെക്സികൂൾ ഇൻവെർട്ടർ സ്പ്ലിറ്റ് എസി 33,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു, ഇതിന്റെ യഥാർഥ വില 67300 രൂപയായിരുന്നെന്നാണ് ആമസോൺ അ‌വകാശപ്പെടുന്നത്. ഡയറക്ട് വിലക്കുറവിന് പുറമേ 1250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ഇതിന് ലഭ്യമാണ്. കോപ്പർ, കൺവെർട്ടിബിൾ 6-ഇൻ-1 വൈ-ഫൈ വിത്ത് ജിയോ-ഫെൻസിംഗ്, സ്മാർട്ട് എനർജി ഡിസ്പ്ലേ, BEE റേറ്റഡ്, ESTER EDGE Gxi വൈഫൈ-CAI12EE5R36W0 എന്നിവ ഇതിലുണ്ട്.

ഹിറ്റാച്ചി

ഹിറ്റാച്ചി 1 ടൺ 5 സ്റ്റാർ എക്സ്പാൻഡബിൾ+ ഇൻവെർട്ടർ സ്പ്ലിറ്റ് എസി ആമസോണിൽ 34,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ഇതിന് ലഭ്യമാണ്. ഇതിന്റെ യഥാർഥ വില 64350 രൂപയായിരുന്നു എന്നാണ് ആമസോൺ പറയുന്നത്. 100% കോപ്പർ, 4-വേ സ്വിംഗ്, ഐസ് ക്ലീൻ, ഡസ്റ്റ് ഫിൽറ്റർ, 5400STXL RAS.G512PCBIBT, തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.

ആമസോൺ ഇലക്ട്രോണിക് പ്രീമിയർ ലീഗിൽ AC കൾക്ക് ഡിസ്കൗണ്ട്

ബ്ലൂ സ്റ്റാർ

ബ്ലൂ സ്റ്റാർ 1 ടൺ 5 സ്റ്റാർ വൈ-ഫൈ സ്മാർട്ട് ഇൻവെർട്ടർ സ്പ്ലിറ്റ് എസി 34,790 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 500 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1250 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. ഇതിന്റെ യഥാർഥ വില 64250 രൂപയാണെന്നാണ് ആമസോൺ പറയുന്നത്. കോപ്പർ, കൺവെർട്ടിബിൾ 5 ഇൻ 1 കൂളിംഗ്, ഡിജിക്യു ഹെപ്റ്റ സെൻസർ, ബ്ലൂ ഫിൻസ്, സെൽഫ് ഡയഗ്നോസിസ് തുടങ്ങി നിരവധി ഫീച്ചറുകളിതിലുണ്ട്.

More from GizBot

Best Mobiles in India

English summary
Amazon Electronics Premier League has several AC models available for purchase at a discount. The Panasonic 1.0 Ton 5 Star Premium AC model is currently listed on Amazon at Rs 39,990. There is also a bank discount of Rs 1500. Amazon says that its price was earlier around Rs 55,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X