ആമസോൺ ഫ്രീ ഷിപ്പിംഗ് ചാർജ് ഡിസംബർ 18 മുതൽ

|

ആമസോൺ പുതിയ ഒരു സന്തോഷ വാർത്തയുമായി അരങ്ങിൽ: ആമസോണിന്റെ ഫ്രീ ഷിപ്പിംഗ് ചാർജ് ഡിസംബർ 18 മുതൽ. ക്രിസ്തുമസ്സിനായി എത്തുന്ന സാധനങ്ങൾക്കാണ് ഫ്രീ ഷിപ്പിംഗ് ചാർജ് ഏർപെടുത്തിയിരിക്കുന്നത്.

 
ആമസോൺ ഫ്രീ ഷിപ്പിംഗ് ചാർജ് ഡിസംബർ 18 മുതൽ

ആമസോൺ പ്രൈം ഉപയോക്താക്കൾക്കായി രണ്ട് മണിക്കൂർ ഫ്രീ ഡെലിവറി അത് ക്രിസ്മസ് രാത്രി വരെ നീണ്ട് നിൽക്കും, ഏതാണ്ട് ക്രിസ്മസ് രാത്രി സാന്തക്ലോസ് ചിമ്മിനി വഴി വന്ന് സമ്മാനിക്കുന്നത് പോലെ. ഏതാണ്ട് 30 നഗരങ്ങൾ ആമസോൺ അൾട്രാ പ്രൈം ഡെലിവറി സംവിധാനം ഉപയോഗിക്കുന്നു. അമേരിക്കയിൽ ഏതാണ്ട് 10,000 നഗരങ്ങൾ ഈ സംവിധാനം ഉപയോഗിക്കുന്നു.

"പ്രൈം കെട്ടിപ്പടുത്തുയർത്തിയിരിക്കുന്നത് വേഗതയേറിയ ഡെലിവറി സിസ്‌റ്റം, ഫ്രീ ഷിപ്പിംഗ്, കൂടാതെ വേഗതയേറിയ പല ഡെലിവറി ഓപ്ഷൻസും പരീക്ഷിക്കുന്നുണ്ട്" ആമസോൺ പ്രൈം വി.പി സേം സിമ്പയ് അഭിപ്രായപ്പെട്ടു.

കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസുകളിൽ ഒന്നാണ് പ്രൈം, വിശ്വസ്തരായ ഉപയോക്താക്കളുണ്ടാക്കാൻ സഹായിക്കുന്നതും, കമ്പനിയുടെ നിലനില്പ് ഇതിൽ അധിഷ്ഠിതമാണ്. മറ്റേത് ഓൺലൈൻ ഷോപ്പിങ്ങിനെക്കാളും ആളുകൾ കൂടുതൽ ആശ്രയിക്കുന്നത് ആമസോണിനെയാണ്.

119 ഡോളർ അടക്കുന്നവർക്ക് ഫ്രീ ഷിപ്പിംഗ്, സൗജന്യമായി പാട്ട് കേൾക്കുവാനും ടി.വി പരിപാടികൾ കാണാനും സാധിക്കും. കൂടാതെ ആ ദിവസം തന്നെ ഏതാണ്ട് 2 ബില്യൺ ഉല്പന്നങ്ങകൾ ആമസോണിൽ വിറ്റഴിഞ്ഞു. വേഗതയേറിയ ഡെലിവെറിയാണ് ഈ റെക്കോർഡ് വില്പനയ്ക്ക് തുടക്കം കുറിച്ചത്. ഈയിടെയായി ഫ്ലിപ്കാർട്ടിന്റെ വില്പന റെക്കോർഡ് ആമസോൺ കടത്തിവെട്ടിയിരുന്നു.

ആമസോൺ വ്യാഴാഴ്ച്ച അറിയിച്ച ഷിപ്പിംഗ് തീയതികൾ :

ഡിസംബർ 18: സ്റ്റാൻഡേർഡ് ഷിപ്പിങ്ങിന്റെ അവസാന തീയതി, പ്രൈം അംഗങ്ങൾക്ക് സൗജന്യം.
ഡിസംബർ 22: രണ്ട് ദിവസത്തെ ഷിപ്പിംഗിന്റെ അവസാന തീയതി, പ്രൈം അംഗങ്ങൾക്ക് സൗജന്യം.
ഡിസംബർ 23: ഒരു ദിവസത്തെ ഷിപ്പിങ്ങിന്റെ അവസാന തീയതി, പ്രൈം അംഗങ്ങൾക്ക് സൗജന്യം.
ഡിസംബർ 24: അന്നത്തെ ദിവസത്തെ അവസാന ഡെലിവറി ,പ്രൈം അംഗങ്ങൾക്ക് സൗജന്യം.
ഡിസംബർ 24: രണ്ട് മണിക്കൂറത്തെ ഡെലിവറി, പ്രൈം അംഗങ്ങൾക്ക് സൗജന്യം.

Best Mobiles in India

Read more about:
English summary
Prime is one of the company's most important businesses, helping build loyal, repeat customers who tend to spend about twice as much with Amazon as do non-Prime shoppers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X