Home
News

Amazon | ഇനിയെല്ലാ ഫോണുകളും വിലക്കുറവിൽ; ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിലിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ആമസോണിലെ എല്ലാ സെയിൽ മേളകളും ആരാധർക്ക് ആവേശം ജനിപ്പിക്കുന്നവയാണ്. വിവിധ ബ്രാൻഡുകളുടെ എണ്ണം പറഞ്ഞ ഫോണുകൾ വിലക്കുറവിൽ സ്വന്തമാക്കാം എന്നതാണ് ആമസോൺ സെയിൽ ഫെസ്റ്റുകളുടെ പ്രത്യേകത. അധികമായി ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലുകളുമൊക്കെ ആമസോൺ സെയിലുകളുടെ ഭാഗമാകാറുണ്ട്. അത്തരത്തിൽ ആരാധകർ കാത്തിരുന്ന മറ്റൊരു സെയിൽ ഫെസ്റ്റും ആമസോണിൽ ആരംഭിക്കുകയാണ് (Amazon Fab Phones Fest).

ആമസോൺ

ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് എന്ന പേരിലാണ് ഈ സെയിൽ മേള സംഘടിപ്പിക്കുന്നത്. നവംബർ 26 ശനിയാഴ്ച തുടങ്ങി നവംബർ 29 ചൊവ്വാഴ്ച വരെയാണ് ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് നടക്കുന്നത്. വിവിധ ബ്രാൻഡുകളുടെ ഫോണുകൾ 40 ശതമാനം വരെ ഡിസ്കൌണ്ടിൽ സ്വന്തമാക്കാനാണ് യൂസേഴ്സിന് അവസരം ഒരുങ്ങുന്നത്.

അധിക ബാങ്ക് ഓഫറുകൾ

അധിക ബാങ്ക് ഓഫറുകൾ ആമസോൺ സെയിലുകളുടെ സവിശേഷതയാണെന്ന് പറഞ്ഞിരുന്നല്ലോ. എസ്ബിഐയുമായി പങ്ക് ചേർന്ന് ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റിനൊപ്പവും അധിക ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോണുകൾ വാങ്ങുന്നവർക്ക് 10 ശതമാനം ഡിസ്കൌണ്ട് ( 1000 രൂപ വരെ ) ലഭിക്കും.

ഇഎംഐ പേയ്മെന്റ് ഓപ്ഷൻ

ഇഎംഐ പേയ്മെന്റ് ഓപ്ഷൻ സെലക്റ്റ് ചെയ്യുന്നവർക്കും സമാനമായ ഡിസ്കൌണ്ട് ലഭിക്കും. ഈ ബാങ്ക് ആനുകൂല്യം ലഭിക്കാൻ ഏറ്റവും കുറഞ്ഞത് 5,000 രൂപയുടെ പർച്ചേസ് നടത്തിയിരിക്കണം. താത്പര്യമുളള യൂസേഴ്സിന് 12 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ പ്ലാനുകളും സെലക്റ്റ് ചെയ്യാൻ കഴിയും.

പ്രൈം അംഗങ്ങൾ

പ്രൈം അംഗങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും ആമസോൺ ഓഫർ ചെയ്യുന്നുണ്ട്. സ്പെഷ്യൽ ബൈനിഫിറ്റ്സ, ആറ് മാസത്തേക്കുള്ള സൌജന്യ സ്ക്രീൻ റീപ്ലെയ്സ്മെന്റ്, ഏച്ച്ഡിഎഫ്സി ബാങ്ക് ക്രഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ഉപയോഗിക്കുന്നവർക്ക് നോ കോസ്റ്റ് ഇംഎംഐ ( 3 മാസം ) ഓപ്ഷനും ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റിന്റെ ഭാഗമായി ലഭിക്കും.

ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് സെയിൽ ഡീലുകൾ

ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് സെയിൽ ഡീലുകൾ

വിവിധ കമ്പനികളിൽ നിന്നുള്ള നിരവധി ഫോണുകൾക്ക് ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് സെയിലിന്റെ ഭാഗമായി കിടിലൻ ഡീലുകൾ ലഭിക്കുന്നു. ആരാധകരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകളും ഈ ലിസ്റ്റിൽ ഉണ്ട്. ഫാബ് ഫോൺ സെയിലിന്റെ ഭാഗമായി റെഡ്മി 9എ സ്പോർട്ട് സ്മാർട്ട്ഫോൺ 6,029 രൂപ മുതലും റെഡ്മി 10എം സ്മാർട്ട്ഫോൺ 7,649 രൂപയ്ക്കും സ്വന്തമാക്കാൻ കഴിയും.

ഷവോമി സ്മാർട്ട്ഫോണുകൾ

ഷവോമി സ്മാർട്ട്ഫോണുകൾക്കും ഡിസ്കൌണ്ട് ഓഫറുകൾ ലഭ്യമാണ്. ഷവോമി 11 ലൈറ്റിന്റെ 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 19,499 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും. പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 5,000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്കൌണ്ടും അധികമായി ലഭിക്കും.

സാംസങ് ഗാലക്സി

സാംസങ് ഗാലക്സി എം13 സ്മാർട്ട്ഫോണിന്റെ 4ജി വേരിയന്റ് 9,499 രൂപയ്ക്കും 5ജി വേരിയന്റ് 10,999 രൂപയ്ക്കും ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് വഴി സ്വന്തമാക്കാം. ഐക്കൂ ഫോണുകളും ഫാബ് ഫോൺസ് സെയിൽ വഴി ഡിസ്കൌണ്ട് ഓഫറിൽ സ്വന്തമാക്കാം. ഐക്കൂ Z6 5ജി 14,999 രൂപയ്ക്കും ഐക്കൂ Z6 പ്രോ 20,999 രൂപയ്ക്കും വാങ്ങാൻ കഴിയും.

വൺപ്ലസ് ഫോണുകൾ

വൺപ്ലസ് ഫോണുകൾക്ക് നവംബർ 30 വരെ സ്പെഷ്യൽ ഡിസ്കൌണ്ടും ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് സെയിലിന്റെ ഭാഗമായി ലഭിക്കും. സിറ്റി ബാങ്ക് കാർഡുകളും വൺകാർഡും ഉപയോഗിച്ച് വൺപ്ലസ് സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്കും ഡിസ്കൌണ്ടുകൾ ലഭിക്കും. വൺപ്ലസ് നോർഡ് 2ടി 27,499 രൂപ മുതൽ സ്വന്തമാക്കാനും ഫാബ് ഫോൺസ് ഫെസ്റ്റ് അവസരം നൽകുന്നു. വൺപ്ലസ് 10 പ്രോ 55,999 രൂപ മുതലും, വൺപ്ലസ് 10ടി 44,999 രൂപ മുതലും വാങ്ങാൻ കഴിയും. മറ്റ് നിരവധി സ്മാർട്ട്ഫോണുകളും കിടിലൻ ഡിസ്കൌണ്ടുകളിലും ഡീലുകളിലും ആമസോണിൽ ലഭ്യമാണ്.

Best Mobiles in India

English summary
Every sale on Amazon is exciting for fans. The special feature of Amazon sale festivals is that you can get a number of phones from different brands at cheaper prices. Amazon is also starting a similar sale fest. This sale fair is organized under the name "Amazon Fab Phones Fest."
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X