ഭാവിയിൽ വെന്തുരുകേണ്ട, ഈ ഓഫർ തണുപ്പിക്കും! 30% മുകളിൽ ഡിസ്കൗണ്ടിൽ ആമസോണിൽ കിട്ടുന്ന സ്പ്ലിറ്റ് എസികൾ
എസി വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം തണുപ്പുകാലമാണോ, ചൂടുകാലമാണോ? ഉപയോഗം വച്ചുനോക്കിയാൽ എസി വേണ്ടത് ചൂടുകാലത്താണ്, എങ്കിലും കാശ് അൽപ്പം ലാഭിക്കണമെങ്കിൽ തണുപ്പുകാലത്ത് വാങ്ങണം എന്നാണ് പലരും ചൂണ്ടിക്കാട്ടാറുള്ളത്. എസികൾക്ക് പൊതുവെ വില കുറയുന്നത് തണുപ്പുകാലത്ത് ആണ് എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ആമസോണിൽ ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടക്കുകയാണ്. സ്മാർട്ട്ഫോണുകളാണ് ഈ ഓഫർ സെയിലിന്റെ മുഖ്യ ആകർഷണമെങ്കിലും അതിനപ്പുറം വീട്ടിലേക്ക് വേണ്ട ഇലക്ട്രോണിക് സാധനങ്ങൾ, അതായത് സ്മാർട്ട് ടിവി, റഫ്രിജറേറ്റർ, വാട്ടർ ഹീറ്റർ, എയർ കണ്ടീഷണർ തുടങ്ങിയവയെല്ലാം വൻ ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

എല്ലാക്കൊല്ലവും ചൂടിന്റെ കാഠിന്യം വർധിച്ചുവരുന്നുണ്ട്. അതിനാൽത്തന്നെ നിരവധി പേർ എസിയിൽ അഭയം തേടാൻ ആഗ്രഹിക്കുന്നു. അത്തരം ആഗ്രഹങ്ങളുള്ളവർക്ക് എസി വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ഇത് എന്ന പറയാം. കാരണം ആമസോണിൽ ഫെസ്റ്റിവൽ സെയിലിനോട് അനുബന്ധിച്ച് വൻ ഡിസ്കൗണ്ടിൽ സ്പ്ലിറ്റ് എസികൾ ലിസ്റ്റ് ചെയ്തിരിക്കുന്നു.
സാംസങ്, എൽജി, വോൾട്ടാസ് തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള സ്പ്ലിറ്റ് എസികൾ 30 ശതമാനത്തിലധികം ഡിസ്കൗണ്ടോടെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലഭ്യമാണ്. അതിൽ ചില പ്രമുഖ ബ്രാൻഡുകളുടെ മോഡലുകളും അവയുടെ വിലയും പ്രധാന വിവരങ്ങളും അടക്കമുള്ള ക്യൂറേറ്റഡ് ലിസ്റ്റ് ഇതാ:
വോൾട്ടാസ് സ്പ്ലിറ്റ് 1.5 ടൺ 3 സ്റ്റാർ ( SAC 183 DZR )എസി: 35 ശതമാനം ഡിസ്കൗണ്ടിൽ ഈ എസി ലഭ്യമാണ് എന്നാണ് ആമസോൺ പേജിൽ പറയുന്നത്. ഈ ഡിസ്കൗണ്ടിന് ശേഷം 38,883 രൂപ വിലയിൽ ഈ എസി വാങ്ങാം.
പാനസോണിക് 15 ടൺ 5 സ്റ്റാർ വൈഫൈ ഇൻവെർട്ടർ സ്മാർട്ട് സ്പ്ലിറ്റ് എസി: 32 ശതമാനം ഡിസ്കൗണ്ടിൽ 42,990 രൂപയ്ക്ക് ഇത് ലഭ്യമാണ്. കോപ്പർ കണ്ടൻസർ, 7-ഇൻ-1 കൺവെർട്ടബിൾ, അധിക എഐ മോഡ്, 4 വേ സ്വിംഗ്, പിഎം 0.1 എയർ പ്യൂരിഫിക്കേഷൻ ഫിൽറ്റർ എന്നിങ്ങനെ ഒട്ടേറെ ഫീച്ചറുകളുമായാണ് ഇത് എത്തുന്നത്.
ബ്ലൂ സ്റ്റാർ 1 ടൺ 3 സ്റ്റാർ വൈഫൈ ഇൻവെർട്ടർ സ്മാർട്ട് സ്പ്ലിറ്റ് എസി: 37% ഡിസ്കൗണ്ടിൽ 33,290 രൂപയ്ക്ക് ലഭ്യമാണ്. 5-ഇൻ-1 കൺവേർട്ടബിൾ കൂളിംഗ്, ടർബോ കൂൾ, വോയ്‌സ് കമാൻഡ് ഫീച്ചറുകളോട് കൂടിയാണ് ഈ ബ്ലൂ സ്റ്റാർ 1 സ്പ്ലിറ്റ് എസി എത്തുന്നത്.
ഡെയ്കിൻ 1.5 ടൺ 5 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി: 32 ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ 5 സ്റ്റാർ സ്പ്ലിറ്റ് എസി 45,490 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാം. PM 2.5 ഫിൽട്ടർ സഹിതം ഒട്ടേറെ ഫീച്ചറുകളുമായാണ് ഈ ഡെയ്കിൻ എസി എത്തുന്നത്.
ലോയ്ഡ് 15 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി: 44 ശതമാനം ഡിസ്കൗണ്ടിന് ശേഷം 32,990 രൂപയ്ക്ക് ഈ എസി ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കും. ഈ 5- ഇൻ- 1 കൺവെർട്ടബിൾ സ്പ്ലിറ്റ് എസി ആന്റി വൈറൽ + PM 2.5 ഫീച്ചർ സഹിതമാണ് എത്തുന്നത്.
സാംസങ് 1.5 ടൺ 5 സ്റ്റാർ എസി: 35 ശതമാനം ഡിസ്കൗണ്ടിൽ 50,169 രൂപയ്ക്ക് ആമസോണിൽനിന്ന് ഈ എസി വാങ്ങിക്കാം. വിൻഡ് ഫ്രീ ടെക്‌നോളജിയും കൺവെർട്ടിബിൾ 5-ഇൻ-1 കൂളിംഗ് മോഡും സഹിതമാണ് സാംസങ് 1.5 ടൺ 5 സ്റ്റാർ വൈ-ഫൈ എനേബിൾഡ് എസി എത്തുന്നത്.

എൽജി 1 ടൺ 4 സ്റ്റാർ AI ഡ്യുവൽ ഇൻവെർട്ടർ സ്പ്ലിറ്റ് എസി: 44 ശതമാനം ഡിസ്കൗണ്ടിന് ശേഷം 34,990 രൂപ എന്ന ആകർഷകമായ വിലയിൽ ഈ എസി ലഭ്യമാണ്. 6-ഇൻ-1 കൂളിംഗ്, എച്ച്ഡി ഫിൽറ്റർ, ആന്റി വൈറസ് പ്രൊട്ടക്ഷൻ തുടങ്ങിയ മികച്ച ഫീച്ചറുകളോടെയാണ് ഈ എസി എത്തുന്നത്.
കാരിയർ 1.5 ടൺ 5 സ്റ്റാർ AI ഫ്ലെക്സികൂൾ ഇൻവെർട്ടർ സ്പ്ലിറ്റ് എസി: 46 ശതമാനം ഡിസ്കൗണ്ടിൽ 40,990 രൂപയ്ക്ക് വാങ്ങാം. കൺവെർട്ടിബിൾ 6-ഇൻ-1 കൂളിംഗ് ഉള്ള ഈ കാരിയർ എസി എച്ച്ഡി, പിഎം 2.5 ഫിൽട്ടറോടുകൂടിയ ഡ്യുവൽ ഫിൽട്രേഷൻ, ഓട്ടോ ക്ലീൻസർ എന്നിവ സഹിതമാണ് എത്തുന്നത്.


Click it and Unblock the Notifications








