അടുക്കളയിലെ ഡിജിറ്റൽ 'അലമാര'! ഫ്രഞ്ച് ഡോർ പ്രീമിയം ഫ്രിഡ്ജുകൾക്ക് ആമസോണിൽ ഡിസ്കൗണ്ട് പൂരം!
ആഡംബരത്തെ സ്നേഹിക്കുന്ന മലയാളിക്ക് അടുക്കളയിലേക്ക് സമ്മാനിക്കാവുന്ന ഏറ്റവും സ്മാർട്ട് ആയ ഉപകരണങ്ങളിൽ ഒന്നാണ് പുത്തൻ ഫീച്ചറുകളോടെ എത്തുന്ന പ്രീമിയം ഫ്രഞ്ച് ഡോർ റഫ്രിജറേറ്ററുകൾ. ആമസോണിൽ നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ മികച്ച ഡിസ്കൗണ്ടിൽ നിരവധി പ്രീമിയം റഫ്രിജറേറ്ററുകൾ ഇത്തവണ ലഭ്യമായിട്ടുണ്ട്.
അലമാരയുടെ വലിപ്പത്തിലെത്തുന്ന ഈ ഫ്രിഡ്ജുകൾ അടുക്കളയ്ക്ക് നൽകുന്ന ഗാംഭീര്യം ഒന്നു വേറെതന്നെയാണ്. വൈഫൈ പിന്തുണ, എൽഇഡി ഡിസ്പ്ലേ, ഇന്റലിജന്റ് മോഡുകൾ അടക്കം ഏറ്റവും പുതിയ ടെക്നോളജികളുടെ പിൻബലത്തിലെത്തുന്ന ഈ പ്രീമിയം റഫ്രിജറേറ്ററുകളെ അടുക്കളയിലെ ഡിജിറ്റൽ അലമാരയെന്ന് വിശേഷിപ്പിക്കാം. റഫ്രിജറേറ്ററുകൾക്ക് ആമസോണിൽ ലഭ്യമായ ചില മികച്ച ഡീലുകൾ:

എൽജി 655-ലിറ്റർ സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ (GL-B257HDSY): അഞ്ചോ അതിലധികമോ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് അനുയോജ്യമായ ഈ പ്രീമിയം റഫ്രിജറേറ്റർ 42% ഡിസ്കൗണ്ടിന് ശേഷം 69,990 രൂപയ്ക്ക് ലഭ്യമാണ്. 10 വർഷത്തെ വാറന്റിയുണ്ട്. ഓട്ടോ-ഡിഫ്രോസ്റ്റ് പോലുള്ള മികച്ച ഫീച്ചറുകൾ ഇതിലുണ്ട്. ഫ്രിഡ്ജിലെ ഇൻവെർട്ടർ കംപ്രസർ ഊർജം ലാഭിച്ചുകൊണ്ടുതന്നെ സ്ഥിരമായ താപനില നിലനിർത്തി ഭക്ഷണം കൂടുതൽനേരം ഫ്രഷായി നിലനിർത്തും.
സാംസങ് 633-ലിറ്റർ സൈഡ്- ബൈ- സൈഡ് റഫ്രിജറേറ്റർ (RS78CG8543S9HL): 30% ഡിസ്കൗണ്ടിന് ശേഷം 1,06,000 രൂപയ്ക്ക് ലഭ്യമാണ്. വൈ-ഫൈ പിന്തുണയുൾപ്പെടെയുള്ള ഈ റഫ്രിജറേറ്ററുകൾക്ക് ആമസോൺ 5,000 രൂപ അധിക ഡിസ്കൗണ്ട് കൂപ്പണും ലഭ്യമാക്കിയിട്ടുണ്ട്. വലിയ കുടുംബങ്ങൾക്ക് ഏറെ അനുയോജ്യമായ പ്രീമിയം റഫ്രിജറേറ്റർ ആണിത്.
ഫ്ലെക്സിബിൾ സ്റ്റോറേജിനായി 5-ഇൻ-1 മോഡ് ഇതിലുണ്ട്. കൂടാതെ ഡിജിറ്റൽ ഇൻവെർട്ടർ കംപ്രസ്സറിന് സാംസങ് 20 വർഷത്തെ വാറന്റി നൽകുന്നുണ്ട്, ഊർജ്ജം ലാഭിക്കുന്നതിനും നിശബ്ദമായി പ്രവർത്തിക്കുന്നതിനും കുറഞ്ഞ പവർ ഉപയോഗിച്ചുകൊണ്ട് കൂടുതൽ നേരം പ്രവർത്തിക്കുന്നതിനും ഡിജിറ്റൽ ഇൻവെർട്ടർ കംപ്രസ്സർ സഹായിക്കുന്നു. ഇതിലെ ട്വിൻ കൂളിംഗ് പ്ലസ് ഫീച്ചർ ഭക്ഷണം ഫ്രഷായി നിലനിർത്തുകയും ദുർഗന്ധം തടയുകയും ചെയ്യും.
ഗോദ്‌റെജ് 564-ലിറ്റർ സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ (RS EONVELVET 579 RFD PL ST): 39% ഡിസ്കൗണ്ടിന് ശേഷം 54,990 രൂപയ്ക്ക് ലഭ്യമാണ്. അഞ്ചോ അതിലധികമോ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് അനുയോജ്യമാണ്. ഈ ഫ്രിഡ്ജിലെ സ്‌മാർട്ട് എയർ ഫ്ലോ സാങ്കേതികവിദ്യ സ്ഥിരമായ താപനില ഉറപ്പാക്കുന്നു, 3 ഇന്റലിജന്റ് മോഡുകൾ, എൽഇഡി ഡിസ്‌പ്ലേ തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.
മിഡിയ 591-ലിറ്റർ സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ (MRF5920WDSSF, സിൽവർ): 50% ഡിസ്കൗണ്ടിന് ശേഷം 43,990 രൂപയ്ക്ക് ലഭ്യമാണ്. സ്ലീക്ക് സ്റ്റെയിൻലെസ് സ്റ്റീൽ ഫിനിഷ്, 4 സ്‌പിൽ പ്രൂഫ് ടഫൻഡ് ഗ്ലാസ് ഷെൽഫുകൾ, 4 ഫ്രീസർ കമ്പാർട്ട്‌മെന്റുകൾ, ഉദാരമായ സംഭരണ ശേഷി തുടങ്ങി മികച്ച സൗകര്യങ്ങൾ ഇതിലുണ്ട്.
ഹിസെൻസ് 564-ലിറ്റർ സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ (RS564N4SBNW): 39% ഡിസ്കൗണ്ടിന് ശേഷം 45,990 രൂപയ്ക്ക് ലഭ്യമാണ്. വലിയ കുടുംബങ്ങൾക്ക് അനുയോജ്യം. ഇത് ഒരു ഹാൻഡി വാട്ടർ ഡിസ്പെൻസറുമായി വരുന്നു. മികച്ച ഡിജിറ്റൽ ഇൻവെർട്ടർ കംപ്രസ്സർ, സ്‌പിൽ പ്രൂഫ്, കടുപ്പമേറിയതും ക്രമീകരിക്കാവുന്നതുമായ ഗ്ലാസ് ഷെൽഫുകൾ, മികച്ച സ്റ്റോറേജ് ശേഷി എന്നിവയെല്ലാം ഇതിലുണ്ട്.
ഹിസെൻസ് 688-ലിറ്റർ സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ (RS688N4SSVWI,): 53% ഡിസ്കൗണ്ടിന് ശേഷം 60,990 രൂപയ്ക്ക് ലഭ്യമാണ്. ഇതിലെ ടഫൻഡ് ഗ്ലാസ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഷെൽഫുകൾ സ്പിൽ പ്രൂഫ് ആണ്, വൈഫൈ കൺട്രോൾ, ടച്ച് കൺട്രോളുകൾ, ഡിജിറ്റൽ ടെമ്പറേച്ചർ സെൻസർ, എൽഇഡി ലൈറ്റിംഗ് എന്നിവ പോലുള്ള ചില ആവേശകരമായ ഫീച്ചറുകൾ ഈ റഫ്രിജറേറ്റർ പിന്തുണയ്ക്കുന്നു.

ഹെയർ 602-ലിറ്റർ സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ (HRS-682KS): 39% ഡിസ്കൗണ്ടിന് ശേഷം 62,990 രൂപയ്ക്ക് ലഭ്യമാണ്. ഈ മെയ്ഡ് ഇൻ ഇന്ത്യ റഫ്രിജറേറ്ററിന് ആമസോൺ 2,000 രൂപ അധിക ഡിസ്കൗണ്ട് കൂപ്പൺ വാഗ്ദാനം ചെയ്യുന്നുണ്ട്. നൂതന കൂളിംഗ് സാങ്കേതികവിദ്യയുള്ള ഇൻവെർട്ടർ കംപ്രസ്സറാണ് ഇതിലുള്ളത്. ഇത് ഊർജ്ജ കാര്യക്ഷമതയും ശാന്തമായ പ്രവർത്തനവും ഈടും വാഗ്ദാനം ചെയ്യുന്നു.
ഇതിന്റെ ഉള്ളിൽ 4 ഡ്രോയറുകളും ടഫൻഡ് ഗ്ലാസ് ഷെൽഫുകളും ഉണ്ട്, കൂടാതെ ഒരു വലിയ പച്ചക്കറി ബോക്സും ശുചിത്വത്തിനായി ഒരു ആന്റി ബാക്ടീരിയൽ ഗാസ്കറ്റും ഉണ്ട്. മാജിക് കൂളിംഗും ഡിയോ ഫ്രെഷ് ടെക്‌നോളജിയും സ്റ്റെബിലൈസർ ഇല്ലാതെ പ്രവർത്തിക്കാനുള്ള കഴിവും അധിക സൗകര്യത്തിനായി ഡോർ പോക്കറ്റുകളും ഡോർ ലോക്കും ഈ റഫ്രിജേറ്ററിന്റെ സവിശേഷതയാണ്.


Click it and Unblock the Notifications








