വീട് വൃത്തിയാക്കാതെ എന്ത് ദീപാവലി! 50% ഡിസ്കൗണ്ടിൽ ഇപ്പോൾ വാങ്ങാവുന്ന വാക്വം ക്ലീനറുകൾ
ഓരോ ഉത്സവവും പണ്ട് ഒത്തുകൂടാനും സന്തോഷിക്കാനുമുള്ള അവസരങ്ങൾ ആയിരുന്നു. എന്നാൽ ഇപ്പോൾ ഇതിന് പുറമേ മികച്ച ഓഫറുകളുമായി വീട്ടിലേക്ക് ആവശ്യമായ ഡിവൈസുകൾ വാങ്ങാനുള്ള ഓഫറുകളുമായാണ് ഓരോ ഉത്സവങ്ങളും എത്തുന്നത്. ഇത് പലർക്കും ഇരട്ടി സന്തോഷം പകരുന്നു. ദീപാവലി ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് സീസൺകൂടിയാണ്.
ആമസോണും ഫ്ലിപ്പ്കാർട്ടും ഉൾപ്പെടെയുള്ള വമ്പൻ ഇ-കൊമേഴ് സ്ഥാപനങ്ങളും പ്രമുഖ ബ്രാൻഡുകളും ദീപാവലിയോടനുബന്ധിച്ച് ഫെസ്റ്റിവൽ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. സ്മാർട്ട്ഫോൺ, സ്മാർട്ട് ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ തുടങ്ങി വീട്ടിലേക്ക് ആവശ്യമായ നിരവധി സാധനങ്ങൾ വൻ ഓഫറിൽ സ്വന്തമാക്കാൻ ദീപാവലിക്കാലത്തെ ഈ ഓഫർ സെയിലുകൾ നിരവധിപേർക്ക് സഹായകമാകുന്നു.

എല്ലാ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കും വൻ ഡിസ്കൗണ്ടും ബാങ്ക് ഓഫറുകളും ഒരുക്കി ആമസോണും ഇത്തവണ ദീപാവലി സെയിൽ ഗംഭീരമാക്കി. ഇന്ന് ദീപാവലി ഓഫറുകൾ അവസാനിക്കുകയാണ്. വിവിധ ഇലക്ട്രോണിക്സ് ഡിവൈസുകളുടെ കൂട്ടത്തിൽ വീടുകളിലേക്ക് അത്യാവശ്യമായ വാക്വം ക്ലീനറും ആമസോണിലുണ്ട്. ഓഫർ തീരും മുമ്പ് 50% ഡിസ്കൗണ്ടിൽ വാങ്ങാവുന്ന ചില വാക്വം ക്ലീനറുകൾ പരിചയപ്പെടാം.
എംഐ ഷവോമി റോബോട്ട് വാക്വം ക്ലീനർ 2 പ്രോ: വീട് വൃത്തിയായി സൂക്ഷിക്കാൻ ഒരു വാക്വം ക്ലീനർ ഉണ്ടായിരിക്കുന്നത് ഏറെ നല്ലതാണ്. വളരെ എളുപ്പത്തിൽ വൃത്തിയാക്കൽ നടക്കും. ഇപ്പോൾ ആമസോണിൽ എംഐ ഷവോമി റോബോട്ട് വാക്വം ക്ലീനർ 2പ്രോ 50% ഡിസ്കൗണ്ടിന് ശേഷം 19,999 രൂപയ്ക്ക് ലഭ്യമാണ്. എസ്ബിഐ കാർഡുകളിൽ അധിക ഡിസ്കൗണ്ടുകളും നേടാം.

ഇക്കോവാക്സ് ഡീബോട്ട് യു2 പ്രോ 2-ഇൻ-1 റോബോട്ടിക് വാക്വം ക്ലീനർ: മോപ്പിംഗിനൊപ്പം ഇക്കോവാക്സ് ഡീബോട്ട് യു2 പ്രോ 2- ഇൻ-1 റോബോട്ടിക് വാക്വം ക്ലീനർ 78% ഡിസ്കൗണ്ടിന് ശേഷം 13,900 രൂപയ്ക്ക് ഇപ്പോൾ ആമസോണിൽ വിൽക്കുന്നുണ്ട്. എസ്ബിഐ കാർഡുകളിൽ 10% അധിക ഡിസ്കൗണ്ടും നേടാം.
ഐറോബോട്ട് റൂംബ ( Irobot Roomba i3 3552 ) റോബോട്ട് വാക്വം: ഈ ഐറോബോട്ട് റൂംബ റോബോട്ട് വാക്വം, ഓട്ടോമാറ്റിക് ഡർട്ട് ഡിസ്പോസൽ ആമസോണിൽ 61% ഡിസ്കൗണ്ടിൽ ലഭ്യമാണ്. ഉപയോക്താക്കൾക്ക് ഡിസ്കൗണ്ടിന് ശേഷം 29,900 രൂപയ്ക്ക് ഇത് വാങ്ങാൻ സാധിക്കും.
ഇക്കോവാക്സ് ഡീബോട്ട് N8 2- ഇൻ -1 റോബോട്ടിക് വാക്വം ക്ലീനർ: 79% ഡിസ്കൗണ്ടിൽ ഇക്കോവാക്സ് ഡീബോട്ട് N8 2- ഇൻ -1 റോബോട്ടിക് വാക്വം ക്ലീനർ ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. ഡിസ്കൗണ്ടിന് ശേഷം 24,900 രൂപയാണ് ഈ വാക്വം ക്ലീനർ വാങ്ങുന്നതിനായി നൽകേണ്ടിവരിക. എസ്ബിഐ കാർഡുകളിൽ എക്സ്ട്രാ ഡിസ്കൗണ്ടും ഉണ്ട്.

ഐറോബോട്ട് റൂംബ i7 (i7156) വാക്വം ക്ലീനർ: ആമസോണിൽ ഐറോബോട്ട് റൂംബ i7 (i7156) വൈഫൈ കണക്റ്റഡ് റോബോട്ട് വാക്വം ക്ലീനർ 51% ഡിസ്കൗണ്ടിന് ശേഷം 34,900 രൂപയ്ക്ക് ലഭ്യമാണ്. എസ്ബിഐ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് അധിക ഡിസ്കൗണ്ടും ലഭിക്കും.
എഫി ബൈ ആങ്കർ ബൂസ്റ്റിക് (Eufy by Anker BoostIQ ) റോബോവാക് 35C: ആമസോൺ ഫെസ്റ്റിവൽ സെയിലിൽ എഫി ബൈ ആങ്കർ ബൂസ്റ്റിക് റോബോവാക് 35C വാക്വം ക്ലീനർ 59% ഡിസ്കൗണ്ടിൽ വിൽക്കുന്നു. ഡിസ്കൗണ്ടിന് ശേഷം 11,499 രൂപയാണ് ഈ വാക്വം ക്ലീനറിന് ചെലവാകുക.
യുറേക്ക ഫോർബ്‌സ് റോബോ വാക് എൻ മോപ്പ് എൻയുഒ വെറ്റ് ഡ്രൈ റോബോട്ടിക് വാക്വം ക്ലീനർ: ആമസോൺ ഫെസ്റ്റിവൽ സെയിലിൽ യുറേക്ക ഫോർബ്‌സ് റോബോ വാക് എൻ മോപ്പ് എൻയുഒ വെറ്റ് ഡ്രൈ റോബോട്ടിക് വാക്വം ക്ലീനർ 53% ഡിസ്കൗണ്ടിന് ശേഷം 13,999 രൂപയ്ക്ക് വാങ്ങാം. എസ്ബിഐ കാർഡുകൾക്ക് അധിക ഡിസ്കൗണ്ടും കിട്ടും.


Click it and Unblock the Notifications








