ആമസോൺ ഫയർ ടിവി സ്റ്റിക്ക്, ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ
ആമസോൺ 2020 ഫയർ ടിവി സ്റ്റിക്ക് അപ്‌ഡേറ്റുചെയ്‌തു, ഒപ്പം പുതിയതും താങ്ങാനാവുന്നതുമായ ഒരു മോഡൽ അവതരിപ്പിക്കുകയും ചെയ്‌തു. ആമസോൺ ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് എന്ന് വിളിക്കുന്ന ഇതിന് 2,999 രൂപയാണ് വില വരുന്നത്. വിലകുറഞ്ഞ എഡിഷൻ 4 കെ റെസല്യൂഷനും പതിവ് എഡിഷനിൽ നിങ്ങൾക്ക് ലഭിക്കുന്ന കുറച്ച് സവിശേഷതകൾ നഷ്ട്ടപ്പെട്ടേക്കും. ഫയർ ടിവി സ്റ്റിക്ക് 2020 എഡിഷന് ഡോൾബി ഓഡിയോയ്ക്കുള്ള പിന്തുണയും നവീകരിച്ച ഇന്റേണലുകൾ കാരണം വേഗതയേറിയ പ്രകടനവും ലഭിക്കുന്നു. രണ്ട് സ്മാർട്ട് ഡോംഗിളുകളും ആമസോണിൽ പ്രീ-ഓർഡറിനായി ഇപ്പോൾ ലഭ്യമാണ്.

പുതിയ മോഡൽ ഔട്ട്‌ഗോയിംഗ് മോഡലിനെക്കാൾ 50 ശതമാനം വരെ വേഗതയുള്ളതാണെന്ന് ആമസോൺ പറയുന്നു. ടിവി കൺട്രോളിങ് അതിന്റെ റിമോട്ടിൽ നിലനിർത്തുന്നു, പക്ഷേ 4 കെ റെസല്യൂഷൻ നഷ്‌ടപ്പെടുവാൻ സാധ്യതയുണ്ട്. 1.7GHz ക്വാഡ് കോർ സിപിയുവും അപ്ലിക്കേഷനുകൾക്കായി 8 ജിബി ഓൺബോർഡ് സ്റ്റോറേജും ഫയർ ടിവി സ്റ്റിക്ക് നൽകുന്നു. ഡിവൈസ് കണക്ഷനുകൾക്കായി ബ്ലൂടൂത്ത് 5.1, കണ്ടെന്റ് സ്ട്രീം ചെയ്യുന്നതിന് ഡ്യൂവൽ-ബാൻഡ് വൈഫൈ എന്നിവയുണ്ട്. ഈ ഡിവൈസ് മൈക്രോ യുഎസ്ബി പോർട്ട് വഴി പ്രവർത്തിക്കുകയും ടിവികളിലേക്കുള്ള കണക്ഷനുകൾക്കായി ഒരു എച്ച്ഡിഎംഐ പോർട്ട് ലഭിക്കുകയും ചെയ്യുന്നു.

ആമസോൺ ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് പഴയ മോഡലിന്റെ അതേ വിലയിൽ വിപണിയിൽ എത്തുന്നു. പഴയ മോഡലിന്റെ വില 3,999 രൂപയാണ്. അത്രയും തുക ചെലവഴിക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ, നിങ്ങൾ 2,999 രൂപയ്ക്ക് ആമസോൺ ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് നോക്കാവുന്നതാണ്. വോളിയം കൺട്രോളുകൾ, മ്യൂട്ട് ബട്ടൺ പോലുള്ള ടിവി കണ്ട്രോൾ സവിശേഷതകൾ ലൈറ്റ് എഡിഷന് നഷ്ട്ടമാകും. മാത്രമല്ല, നിങ്ങൾക്ക് 1080p കണ്ടെന്റ് 60 എഫ്പിഎസ് വരെ ഡോംഗിൾ ഉപയോഗിച്ച് സ്ട്രീം ചെയ്യാൻ സാധിക്കുന്നതാണ്.

ആമസോൺ ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് എച്ച്ഡിആർ, എച്ച്ഡിആർ 10, എച്ച്ഡിആർ 10 +, എച്ച്എൽജി, ഡോൾബി ഓഡിയോ തുടങ്ങിയ സവിശേഷതകളെ പിന്തുണയ്ക്കുന്നു. ഇതിന് സമാന 1.7GHz ക്വാഡ് കോർ പ്രോസസറും അപ്ലിക്കേഷൻ ഇൻസ്റ്റാളേഷനുകൾക്കായി 8 ജിബി സ്റ്റോറേജ് ഓൺബോർഡും വരുന്നു. ഡിവൈസിന്റെ കണക്ഷനുകൾക്കായി നിങ്ങൾക്ക് ബ്ലൂടൂത്ത് 5.1, കണ്ടെന്റ് സ്ട്രീമിംഗ് ചെയ്യുന്നതിന് ഡ്യൂവൽ-ബാൻഡ് വൈ-ഫൈ എന്നിവയും ഉണ്ട്. ഈ ഡിവൈസ് മൈക്രോ യുഎസ്ബി പോർട്ട് വഴി പ്രവർത്തിക്കുകയും ടിവികളിലേക്കുള്ള കണക്ഷനുകൾക്കായി ഒരു എച്ച്ഡിഎംഐ പോർട്ട് വരികയും ചെയ്യുന്നു.

ആമസോൺ ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് എംഐ ടിവി സ്റ്റിക്കുമായി മത്സരിക്കുന്നു
2,999 രൂപയുടെ കുറഞ്ഞ വിലയുള്ള ആമസോൺ ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് എംഐ ടിവി സ്റ്റിക്കുമായി നേരിട്ട് മത്സരിക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് 2,799 രൂപ നിരക്കിലാണ് ഷവോമി ഇത് പുറത്തിറക്കിയത്. ആമസോൺ ഫയർ ടിവി സ്റ്റിക്ക് ലൈറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, എംഐ ടിവി സ്റ്റിക്ക് ഗൂഗിളിന്റെ ആൻഡ്രോയിഡ് ടിവി 9 പൈ ഒഎസിൽ പ്രവർത്തിക്കുന്നു, കൂടാതെ പ്രൈം വീഡിയോയെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. ഗൂഗിൾ ടിവി അസിസ്റ്റന്റിനൊപ്പം ഗൂഗിളിൻറെ ക്രോംകാസ്റ്റ് എംഐ ടിവി സ്റ്റിക്കിലുണ്ട്. ആമസോൺ ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് അതിന്റെ വോയ്‌സ് അസിസ്റ്റന്റായി അലക്‌സയെ ആശ്രയിക്കുന്നു.


Click it and Unblock the Notifications